ഏറ്റവും ഉയര്‍ന്ന ഓഹരി വിലയുള്ള 5 കമ്പനികള്‍; ഇവര്‍ ഓഹരി വിഭജനം നടത്താന്‍ സാധ്യതയുണ്ടോ?

അടുത്തിടെയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ സരിഗമ ഇന്ത്യ ലിമിറ്റഡ് ഓഹരി വിഭജനം നടത്തിയത്. ഓഹരി 5,000 രൂപയിലേക്ക് എത്തിയപ്പോഴായിരുന്നു 10 രൂപ മുഖവില 1 രൂപയാക്കി വിഭജിച്ചത്. ഇതോടെ ഓഹരി വില 500 നിലവാരത്തിലേക്ക് താഴ്ന്നു. ഈയൊരു പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള 5 ഓഹരികളുടെ ചരിത്രവും ആ കമ്പനികൾ ഓഹരി വിഭജനം നടത്താത്തതിന്റെ കാരണവും തേടുകയാണിവിടെ.

എന്താണ് ഓഹരി വിഭജനം?

എന്താണ് ഓഹരി വിഭജനം ?

ഒരാളുടെ കൈവശം 10 രൂപ വിലയുളള വരുന്ന 10 ഓഹരിയുണ്ടെന്ന് കരുതുക. 5:1 അനുപാതത്തിലോ അല്ലെങ്കില്‍ 10:2 എന്ന അനുപാതത്തിലോ ഓഹരിയുടെ മുഖവില വിഭജിക്കുകയാണെങ്കില്‍ പക്കലുള്ള ഓഹരികളുടെ ആകെ എണ്ണം 50 ആയി വര്‍ധിക്കും. അതോടൊപ്പം ഒരു ഓഹരിയുടെ വില 2 ആയി കുറയുകയും ചെയ്യും. ഫലത്തില്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് കാണാം. കാരണം, ഓഹരി മൂല്യത്തോടൊപ്പം തന്നെ മുഖവിലയും കുറയുന്നു. എന്നാല്‍, കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിലും കുറവ് വരുന്നില്ലെന്ന് കാണാം. അതേസമയം ഓഹരികളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധന ഉണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. അതേസമയം, ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.

എംആര്‍എഫ്

എംആര്‍എഫ്

പ്രമുഖ ടയര്‍ നിര്‍മാതാക്കളാണ് മദ്രാസ് റബര്‍ ഫാക്ടറി അഥവാ എംആര്‍എഫ് (BSE: 500290, NSE: MRF). കെഎം മാമ്മന്‍ മാപ്പിളയുടെ വീടിന് പുറകിലുള്ള ഷെഡില്‍ ഒരു കളിപ്പാട്ട നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു കൊണ്ടാണ് തുടക്കമെങ്കിലും ഇന്നത് വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഓഹരിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച 73,200 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. നിലവില്‍ 42 ലക്ഷം ഓഹരികളാണ് ആകെയുള്ളത്. 1970-ല്‍ 1:2 എന്ന അനുപാതത്തിലും 1975-ല്‍ 3:10 എന്ന അനുപാതത്തിലും എംആര്‍എഫ് ഓഹരി വിഭജിച്ചിട്ടുണ്ട്.

10 വര്‍ഷത്തിനിടെ

കഴിഞ്ഞ 10 വര്‍ഷത്തിനിടെ എംആര്‍എഫ് ഓഹരിയുടെ ഉയര്‍ന്ന വില 2021 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 98,575 രൂപയും താഴ്ന്ന വില 2012 നവംബറില്‍ കുറിച്ച 10,000 രൂപയുമാണ്. 2017 മുതല്‍ ഓഹരി വില 50,000 രൂപയ്ക്ക് മുകളിലുണ്ട്. ഇനി ഓഹരി വിഭജിച്ച് 10,000 രൂപയിലേക്ക് എത്തിയാലും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സാധ്യമായ ഒരു അവസരമായിരിക്കില്ല ഇത്.

നിലവില്‍ കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. സാമ്പത്തികാടിത്തറയും ശക്തമാണ്. ഓഹരി വില വളരെ ഉയര്‍ന്നു നില്‍ക്കുന്നതിനാലും വലിയ തോതിലുള്ള ഇടപാടുകളില്ലാത്തതും വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്നും ഒരു പരിധി വരെ സംരക്ഷണം നല്‍കുന്നു. നിലവിലെ സാഹചര്യത്തില്‍ ഉടനെയെങ്ങും എംആര്‍എഫ് നേതൃത്വം ഓഹരി വിഭജിക്കാനുള്ള നീക്കം നടത്താന്‍ സാധ്യതയില്ല.

പേജ് ഇന്‍ഡസ്ട്രീസ്

പേജ് ഇന്‍ഡസ്ട്രീസ്

ലോകപ്രശസ്ത ജോക്കി ബ്രാന്‍ഡിലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും ഭൂട്ടാന്‍, പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക് (SAARC) രാജ്യങ്ങളില്‍ നിന്നും അവകാശം നേടിയിട്ടുള്ള ഏക കമ്പനിയാണ് പേജ് ഇന്‍ഡസ്ട്രീസ് (BSE: 532827, NSE: PAGEIND). യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. അടുത്തിടെയാണ് ജോക്കി കമ്പനി 2040 വരെയുള്ള കാലയളവിലേക്കുള്ള ലൈസന്‍സ് പേജ് ഇന്‍ഡസ്ട്രീസിന് പുതുക്കി നല്‍കിയത്. ഇതിനോടൊപ്പം സ്പീഡോ ഇന്റര്‍നാഷണല്‍ എന്ന ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള ലൈസന്‍സ് കൈവശമുണ്ട്. കഴിഞ്ഞയാഴ്ച 46,250 രൂപ നിലവാരത്തിലാണ് പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്.

2007-ല്‍

2007-ല്‍ പേജ് ഇന്‍ഡസ്ട്രീസ് ഐപിഒ നടത്തിയത് ഓഹരിയൊന്നിന് 360 രൂപയ്ക്കായിരുന്നു. തുടര്‍ന്നിങ്ങോട്ട് ഓഹരി നടത്തിയത് അപൂര്‍വ കുതിപ്പായിരുന്നു. 2018-ല്‍ ഓഹരി 36,000 പിന്നിട്ടപ്പോള്‍ നല്‍കിയത് 10,000 % നേട്ടമാണ്. അതിനു ശേഷം നിലവിലെ വിപണി വിലയിലേക്ക് ഓഹരി വീണ്ടും 2,840 ശതമാനം കുതിപ്പ് കൂടി നടത്തിയിട്ടുണ്ട്. ഇതുവരെ ഓഹരി വിഭജനം നടത്തിയിട്ടില്ല. ആകെ 1.12 കോടി ഓഹരികളാണുള്ളത്.

ജോക്കിയുടെ ലൈസന്‍സ് നേടിയപ്പോള്‍ പകരം 50 ശതമാനം ഓഹരി വിഹിതവും വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി വിഹതം 47.2 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 5 വര്‍ഷമായി 25.4 ശതമാനം നിരക്കില്‍ കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉടനെയൊന്നും ഓഹരി വിഭജിക്കാനുള്ള സാധ്യതയില്ല.

ഹണിവെല്‍ ഓട്ടോമേഷന്‍

ഹണിവെല്‍ ഓട്ടോമേഷന്‍

1987-ല്‍ ടാറ്റ ഗ്രൂപ്പും അമേരിക്കയിലെ ഹണിവെല്‍ ഗ്രൂപ്പും ചേര്‍ന്ന് ടാറ്റ ഹണിവെല്‍ എന്ന പേരില്‍ സംയുക്ത സംരംഭമായിരുന്നു. 2004-ല്‍ പിരിഞ്ഞതോടെ ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ എന്ന പേരാക്കി മാറ്റുകയായിരുന്നു. ഇന്ന് രാജ്യത്തെ പ്രമുഖ ഓട്ടോമേഷന്‍, സോഫ്റ്റ്‌വയര്‍ കമ്പനിയായി വളര്‍ന്നു. ആകെ 88 ലക്ഷം ഓഹരികളാണ് ഉള്ളത്. ഇതില്‍ 75 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. 1993 മാര്‍ച്ചില്‍ 25 രൂപയ്ക്കായിരുന്നു ഓഹരിയുടെ ഐപിഒ നടന്നത്. ഒരു പെന്നി ഓഹരി മള്‍ട്ടിബാഗറായി മാറിയതിന്റെ ഉത്തമ ഉദാഹരമാണിത്.

കഴിഞ്ഞയാഴ്ച

കഴിഞ്ഞയാഴ്ച 40,999 രൂപയിലാണ് ഹണിവെല്‍ ഓട്ടോമേഷന്‍ (BSE: 517174, NSE: HONAUT) ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. സമീപ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 2021 മാര്‍ച്ചിലെ 49,805 രൂപയാണ്. 2018-നു ശേഷം ഓഹരി 15,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി ലാഭത്തില്‍ 22.6 ശതമാനം വളര്‍ച്ചയും ഓഹരിയിന്മേലുള്ള ആദായം 32.4 ശതമാനം നിരക്കിലും വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി ഇതുവരെ ഓഹരി വിഭജനത്തിന് നീക്കം നടത്തിയിട്ടില്ല. സമീപ ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നാണ് അനുമാനം.

ശ്രീ സിമന്റ്

ശ്രീ സിമന്റ്

ഇന്ത്യയിലെ ഏറ്റവും വലിയ 3 സിമന്റ് ഉത്പാദക കമ്പനികളിലൊന്നാണ് ശ്രീ സിമന്റ്. 1979-ലാണ് തുടക്കം. ശ്രീ ജങ് റോഥക്, ബാംഗൂര്‍ സിമന്റ്, റോക്ക്‌സ്‌ട്രോങ് സിമന്റ് എന്നീ അറിയപ്പെടുന്ന ഉപകമ്പനികളിലൂടെയാണ് പ്രവര്‍ത്തനം. 10 സംസ്ഥാനങ്ങളില്‍ നിര്‍മാണ ശാലകളുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി രണ്ടക്കത്തില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്ന അപൂര്‍വം കമ്പനികളിലൊന്നാണ് ശ്രീ സിമന്റ്. ആകെ 3.6 കോടി ഓഹരികളാണുള്ളത്. ഇതില്‍ പ്രമോട്ടര്‍ കുടുംബം 62.6 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നു.

ഓഹരി

കഴിഞ്ഞയാഴ്ച 26,350 രൂപ നിരക്കിലാണ് ശ്രീ സിമന്റ് (BSE: 500387, NSE: SHREECEM) ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 31,470 രൂപയാണ്. 2016 മേയ് മാസത്തിനു ശേഷം ഓഹരി 10,000 രൂപയ്ക്ക് മുകളിലാണ് തുടരുന്നത്. അതേസമയം കമ്പനി സ്ഥാപിതമായിട്ട് 45 വര്‍ഷം പിന്നിട്ടിട്ടും ഒരിക്കല്‍ പോലും ഓഹരി വിഭജിക്കാനുള്ള നീക്കം കമ്പനി നേതൃത്വം നടത്തിയിട്ടില്ല. സാമ്പത്തിക അടിത്തറ ഭദ്രമായതിനാല്‍ ഇടക്കാലയളവിലേക്ക് ഏതൊരു സാഹചര്യത്തില്‍ പോലും ഓഹരി വിഭജിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

3എം ഇന്ത്യ

3എം ഇന്ത്യ

വിവിധ മേഖലകളിലെ വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് 3എം ഇന്ത്യ (BSE: 523395, NSE: 3MINDIA). അമേരിക്കയിലെ 3എം കമ്പനിയുടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ ഉപകമ്പനിയാണിത്. മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, വാഹനത്തിനുള്ള ഫില്‍ട്ടര്‍, പശ, ലേബല്‍, വിവിധതരം ആവരണം നിര്‍മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനിക്ക് ആകെ 1.13 കോടി ഓഹരികളാണുള്ളത്. ഇതില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്നു.

കഴിഞ്ഞയാഴ്ച 20,250 രൂപയിലായിരുന്നു വ്യാപാരം. 2021 ഏപിലില്‍ ഓഹരി 30,000 രൂപ നിലവാരം കുറിച്ചിരുന്നു. 2016-ന് ശേഷം ഓഹരി വില 10,000 രൂപയ്ക്ക് മുകളിലാണ് നില്‍ക്കുന്നത്. കമ്പനിക്ക് കടബാധ്യതയില്ല. സാമ്പത്തിക ഭദ്രതയുമുണ്ട്. ഇതുവരെ ഓഹരി വിഭജനം നടത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഉടനെയെങ്ങും സ്‌റ്റോക്ക് സ്പ്ലിറ്റ് ചെയ്യാനും സാധ്യത ഇല്ലെന്നാണ് അനുമാനം.

എന്തുകൊണ്ട് ഓഹരി വിഭജിക്കുന്നില്ല?

എന്തുകൊണ്ട് ഓഹരി വിഭജിക്കുന്നില്ല?

എംആര്‍എഫ് ഒഴികെ മേല്‍സൂചിപ്പിച്ച ഒരു കമ്പനിയും ഇതുവരെ ഓഹരി വിഭജനം നടത്തിയിട്ടില്ല. പ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ സിദ്ധാന്ത പ്രകാരമുള്ള കാരണങ്ങള്‍ തന്നെയാവാം ഈ കമ്പനികളെയും ഓഹരി വിഭജിക്കാതെ ഉയര്‍ന്ന വിലയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

1) വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സ്വാധീനം ഓഹരിയില്‍ കുറയ്ക്കാനാവും 2) ട്വിറ്ററില്‍ മസ്‌ക് നടത്തിയ പോലുള്ള നിര്‍ബന്ധിത ഏറ്റെടുക്കല്‍ ഒഴിവാക്കാനാകും 3) ഓഹരി വിഭജനം നടത്തിയാല്‍ പ്രതിയോഹരി വരുമാനത്തെ (EPS) ബാധിക്കും.

ഇതിനോടൊപ്പം ഓഹരി വിഭജനം നടത്തുന്നതു കൊണ്ട് ഓഹരിയില്‍ ആദ്യമൊരു ഡിമാന്‍ഡ് ഉയരാമെങ്കിലും അടിസ്ഥാനപരമായി കമ്പനിക്ക് യാതൊരു മെച്ചം ഉണ്ടാകുന്നില്ല. ദീര്‍ഘകാല നിക്ഷേപകര്‍ക്കും ആകെ ഓഹരി മൂല്യത്തില്‍ മാറ്റം വരുന്നില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X