ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതീക്ഷയും ആവേശവും ഒന്നിച്ചുയരുന്ന ആഘോഷ വേളയാണ് ദീപാവലി. ഭാരതീയ സങ്കല്‍പ്പം അനുസരിച്ചുള്ള വ്യാപാര വര്‍ഷം 'സംവത് 2079'-നും ഈ ദിനത്തില്‍ ആരംഭം കുറിക്കുന്നു. ദീപാവലി ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ ഐശ്വര്യവും സമ്പത്തും കടന്നുവരുമെന്നാണ് പൊതുവേയുള്ള വിശ്വാസം.
ഇതിന്റെ ഭാഗമായാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ മുഹൂര്‍ത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ആവേശവും പ്രതീക്ഷയും നുരപൊങ്ങുന്ന വേളയില്‍ പുതിയ സംവത് വര്‍ഷത്തിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 മള്‍ട്ടിബാഗര്‍ ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമാക്കി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഫെഡറല്‍ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്കിന് (BSE: 500469, NSE : FEDERALBNK) അനുകൂല ഘടകങ്ങളാണ്.
അതുകൊണ്ട് അടുത്ത ദീപാവലിക്ക് 230 രൂപ ലക്ഷ്യമിട്ട് ഓരോ ഇടിവിലും ഫെഡറല്‍ ബാങ്ക് ഓഹരി വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
രേണുക ഷുഗേര്‍സ്
കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചസാര മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ശ്രീ രേണുക ഷുഗേര്‍സ്. വിപണിയില്‍ എഥനോള്‍ ഉത്പന്നങ്ങളുടെ ആവശ്യകത ഉയരുന്നതും പഞ്ചസാരയുടെ കയറ്റുമതി വര്‍ധിച്ചതും അനുകൂല ഘടകങ്ങളാണ്. ഓഹരിയുടെ ചാര്‍ട്ടിലും ട്രെന്‍ഡ് ലൈന്‍ പിന്തുടരുന്ന കുതിപ്പ് ദൃശ്യമാണ്. അതിനാല്‍ 2023-ലേക്ക് 120 രൂപ ലക്ഷ്യമിട്ട് ശ്രീ രേണുക ഷുഗേര്‍സ് (BSE: 532670, NSE : RENUKA) ഓഹരി വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
കോള്‍ ഇന്ത്യ
മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നത് കമ്പനിയാണ്. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന കോള്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.12 ശതമാനമാണെന്നതും ശ്രദ്ധേയം. കമ്പനിക്ക് കടബാധ്യതകളില്ല എന്നതും പരിഗണിക്കാം.
ഓഹരിയുടെ ചാര്‍ട്ടില്‍ സമീപ ഭാവിയിലും കുതിക്കാമെന്നതിന്റെ ലക്ഷണമായ 'ട്രയാംഗിള്‍ ഫോര്മേഷന്' രൂപപ്പെടുന്നതു കാണാം. അതുകൊണ്ട് അടുത്ത ദീപാവലിക്ക് 500 കോള്‍ ഇന്ത്യ (BSE: 533278, NSE : COALINDIA) ഓഹരി വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഡിഎല്‍എഫ്
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഡിഎല്‍എഫ്. പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ റിയാല്‍റ്റി വിഭാഗം ഓഹരികള്‍ക്ക് സഹജമായ കഴിവുണ്ടെന്നതും അടുത്തിടെ ഈ മേഖലയിലെ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടിട്ടുള്ളതും അനുകൂല ഘടകങ്ങളാണ്.
അതേസമയം ഡിഎല്‍എഫ് ഓഹരിയുടെ വില 265 രൂപ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം ഓരോ ഇടിവിലും വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത ദീപാവലിയോടെ ഡിഎല്‍എഫ് (BSE: 532868, NSE : DLF) ഓഹരിയുടെ വില 600 രൂപയിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം.
ഇന്ത്യന്‍ ഹോട്ടല്‍സ്
115 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ളതും ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നതും അധിക ബാധ്യതകളില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ റൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നോക്കുന്നതും അവകാശ ഓഹരിയിലൂടെയും യോഗ്യതയുള്ള വമ്പന്‍ നിക്ഷേപകരില്‍ നിന്നും 4,000 കോടിയുടെ ഫണ്ട് സമാഹരിക്കുന്നതും ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ അനുകൂല ഘടകങ്ങളാണ്.
അതിനാല്‍ 2023-ലേക്ക് 500 രൂപ ലക്ഷ്യമിട്ട് ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL) ഓഹരി വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരിയുടെ വില 255 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം വാങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications