പ്രതീക്ഷയെ കടത്തിവെട്ടിയ റിസള്‍ട്ട്; ഈ 5 ഓഹരികള്‍ വാങ്ങാം; ഹ്രസ്വകാലയളവില്‍ 32% ലാഭം നേടാം

വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും പ്രതികൂല സ്വാധീനം ചെലുത്തുന്നത് എങ്കിലും കമ്പനികളുടെ മാര്‍ച്ച് പാദഫലങ്ങളും നിര്‍ണായകമാകുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമാണ്. ഈയൊരു പശ്ചാത്തലത്തില്‍ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതും അടിസ്ഥാനപരമായി മികച്ചതുമായ 5 ഓഹരികളെ ഹ്രസ്വകാലയളവില്‍ നിക്ഷേപത്തിനായി നിര്‍ദേശിച്ച് റിസര്‍ച്ച് & ബ്രോക്കിങ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ രംഗത്തെത്തി.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

  • റേറ്റിങ്: വാങ്ങാം
  • ലക്ഷ്യവില: 9,050
  • നേട്ടം: 18%

മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി കാഴ്ചവെച്ചത്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 9.1 ശതമാനമായി. ഇത് പ്രതീക്ഷിച്ചതിലും 1.20 ശതമാനം അധികമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 0.80 ശതമാനവും പാദാനുപാദത്തില്‍ 2.40 ശതമാനം വര്‍ധനയുമാണ്. പരസ്യ ചെലവ് കുറച്ചതും പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചും ആകെ മാര്‍ജിന്‍ വികസിപ്പിച്ചുമാണ് കമ്പനി നാലാം പാദത്തില്‍ പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 2.7 ലക്ഷം യൂണിറ്റുകള്‍ ചിപ് ക്ഷാമം കാരണം ഒഴിവാക്കേണ്ടിവന്നു.

എന്നിരുന്നാലും

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ചിപ് ക്ഷാമത്തിന്റെ പ്രതിസന്ധികള്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. എന്നിരുന്നാലും പുതിയ വാഹനങ്ങള്‍ക്കുള്ള ഓര്‍ഡറുകളുടെ ശക്തമായ ഒഴുക്ക് മാരുതിക്ക് (BSE: 532500, NSE: MARUTI) അനുകൂല ഘടകമാണ്. 3.2 ലക്ഷം യൂണിറ്റുകളുടെ ബുക്കിങ് നിലവിലുണ്ട്. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ബലേനോ എന്ന മോഡല്‍ മാത്രം 80,000 യൂണിറ്റുകളുടെ ബുക്കിങ് നേടി. സമീപ ഭാവിയില്‍ കൂടുതല്‍ കാര്‍ മോഡലുകള്‍ അവതരിപ്പിക്കും. അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റം ഭീഷണിയായി തുടരുന്നുണ്ട്. 2025-ഓടെ ആദ്യ വൈദ്യുത വാഹനം പുറത്തിറക്കുമെന്നും മാരുതി വ്യക്തമാക്കി.

അള്‍ട്രാടെക് സിമന്റ്

അള്‍ട്രാടെക് സിമന്റ്

  • റേറ്റിങ്: വാങ്ങാം
  • ലക്ഷ്യവില: 8,000
  • നേട്ടം: 20%

മാര്‍ച്ച് പാദത്തില്‍ വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് അള്‍ട്രാടെക് സിമന്റ് (BSE: 532538, NSE: ULTRACEMCO) പുറത്തു വിട്ടത്. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും എതിരാളികളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. സ്ഥിരം ചെലവുകള്‍ നിയന്ത്രിച്ചും കൂടുതല്‍ വിറ്റുവരവ് നേടിയുമാണ് മികച്ച പ്രവര്‍ത്തനലാഭം നേടാന്‍ അള്‍ട്രാടെക് സിമന്റിനെ സഹായിച്ചത്.

ആവശ്യകത

നാലാം പാദത്തില്‍ വിപണിയില്‍ നിന്നും ഉത്പന്നത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ ട്രെന്‍ഡ് തണുപ്പന്‍ മട്ടിലായിരുന്നെങ്കിലും പാദാനുപാദത്തില്‍ 21 ശതമാനം വര്‍ധന വില്‍പനയില്‍ രേഖപ്പെടുത്തി. പ്രവര്‍ത്തന ലാഭത്തില്‍ തൊട്ടുമുമ്പത്തെ പാദത്തേക്കാള്‍ 33 ശതമാനം ഉയര്‍ച്ച കാണിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 20 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുടെ നിര്‍മാണ ശാലയും പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. ഇതിനോടൊപ്പം ഗ്രീന്‍ എനര്‍ജിയുടെ ഉപയോഗം നിലവിലെ 20 ശതമാനത്തില്‍ നിന്നും 34 ശതമാനത്തിലേക്ക് 2024 സാമ്പത്തിക വര്‍ഷത്തോടെ വര്‍ധിപ്പിക്കുന്നതും ഭാവിയില്‍ മികച്ച ലാഭമാര്‍ജിന്‍ നേടാന്‍ അള്‍ട്രാടെക് സിമന്റിനെ സഹായിക്കും.

എസ്ബിഐ ലൈഫ്

എസ്ബിഐ ലൈഫ്

  • റേറ്റിങ്: വാങ്ങാം
  • ലക്ഷ്യവില: 1,430
  • നേട്ടം: 32%

മാര്‍ച്ച് പാദത്തില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ (BSE: 540719, NSE: SBILIFE) മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21,666 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 4.76 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 2.56 ശതമാനവും വര്‍ധനയും രേഖപ്പെടുത്തി. നാലാം പാദത്തിലെ അറ്റാദായം 672 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം ഉയര്‍ച്ചയാണ്.

പുതിയ പോളിസികള്‍ അവതരിപ്പിച്ചും വില പുനര്‍ നിശ്ചയിച്ചുമാണ് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുത്തിയത്. എന്റര്‍പ്രൈസ് വാല്യൂ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം ഉയര്‍ന്ന് 39,630 കോടിയായി. മികച്ച റീട്ടെയില്‍ പങ്കാളിത്തത്തോടെയും 12.9 ശതമാനം വിപണി വിഹിതത്തോടെയും സ്വകാര്യ മേഖലയിലെ നേതൃസ്ഥാനം എസ്ബിഐ ലൈഫ് നിലനിര്‍ത്തുമെന്നാണ് അനുമാനം.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

  • റേറ്റിങ്: വാങ്ങാം
  • ലക്ഷ്യവില: 1,325
  • നേട്ടം: 30%

മാര്‍ച്ച് പാദത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഹിന്ദുജ ഗ്രൂപ്പ് പ്രമോട്ടറായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE: 532187, NSE: INDUSINDBK) പുറത്തെടുത്തത്. നാലാം പാദത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 51.2 ശതമാനവും പലിശയില്‍ നിന്നുള്ള വരുമാനം 12.7 ശതമാനവും വര്‍ധിച്ചു. വായ്പാ വിതരണത്തില്‍ 12 ശതമാനവും നിക്ഷേപത്തില്‍ 15 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

മൈക്രോ ഫിനാന്‍സ് മേഖലയില്‍ നിന്നുള്ള നിഷ്‌ക്രിയ ആസ്തി കൂടിയെങ്കിലും ആ പ്രവണത ഈ പാദത്തോടെ തീരുമെന്നാണ് അനുമാനം. ഇതിനോടകം ആകെ നിഷ്‌ക്രിയ ആസ്തികളില്‍ കുറവ് പ്രകടമാണ്.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

  • റേറ്റിങ്: വാങ്ങാം
  • ലക്ഷ്യവില: 1,630
  • നേട്ടം: 32%

മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനമാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് (BSE: 511218, NSE: SRTRANSFIN) പുറത്തെടുത്തത്. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 44 ശതമാനവും പാദാനുപാദത്തില്‍ 60 ശതമാനവും വര്‍ധിച്ച് 1,090 കോടിയായി. വായ്പാ വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വളര്‍ച്ച നേടി. പലിശയില്‍ നിന്നുള്ള വരുമാനത്തിന്റെ മാര്‍ജിന്‍ 7 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആകെ 1.27 ലക്ഷം കോടിയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. കിട്ടാക്കടം കുറഞ്ഞിട്ടുണ്ട്. ഇതോടെ പുനഃസംഘടിപ്പിച്ച വായപ് ആകെ ആസ്തിയുടെ 0.7 ശതമാനത്തിലേക്ക് താഴ്ന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഎം ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X