കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ബിഎസ്ഇയുടെ ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചിക 12 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതേകാലയളവില്‍ സെന്‍സെക്സ് സൂചിക 5 ശതമാനം മാത്രമാണ് താഴ്ന്നത്. ഇതിനിടെ നടത്തിയ പരിശോധനയില്‍ ഒരുകൂട്ടം ഓഹരികള്‍ അവയുടെ 5 വര്‍ഷത്തെ ശരാശരി പിഇ റേഷ്യോയേക്കാള്‍ താഴെയാണ് നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചു.
പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ
ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (പിഇ റേഷ്യോ) പരിശോധിക്കുന്നത്. ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണിത്.
അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് (EPS) ലഭിക്കും. ഈ ഏര്‍ണിങ് പേര് ഷെയര്‍ (ഇപിഎസ്) നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും.
എങ്ങനെ വിലയിരുത്താം ?
പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം. ഇനി പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം.
ഇതും ശ്രദ്ധിക്കുക
എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ റേഷ്യോ ഉയര്‍ന്നു നില്ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും.
അതേസമയം കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരിയേക്കാള്‍ നിലവിലെ പിഇ റേഷ്യോ താഴ്ന്നു നില്ക്കുന്നതും അവസാന 5 വര്‍ഷങ്ങളിലും ലാഭം കരസ്ഥമാക്കിയതും ഓഹരിയിന്മേലുള്ള ആദായം (RoE) 10 ശതമാനത്തിനു മുകളിലുള്ളതും വിപണി മൂല്യം 2,5000 കോടിക്കും മുകളിലുളളതും ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഹെല്‍ത്ത്കെയര്‍ ഓഹരികള്‍
തൈറോകെയര്‍ ടെക്നോളജീസ്- ഈ സ്മോള്‍ കാപ് ഓഹരിയുടെ നിലവിലെ പിഇ അനുപാതം 25 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 31 മടങ്ങിലും നില്ക്കുന്നു.
മെട്രോപൊളീസ് ഹെല്‍ത്ത്കെയര്‍- ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 47 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 53 മടങ്ങിലുമാണുള്ളത്.
ഡിവീസ് ലാബോറട്ടീസ്- ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 31 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 41 മടങ്ങിലും നില്ക്കുന്നു.
ബയോകോണ്‍- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 44 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 52 മടങ്ങിലുമാണുള്ളത്.
സൈഡസ് ലൈഫ്സയന്‍സ്- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 9 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 20 മടങ്ങിലും നില്ക്കുന്നു.
അജന്ത ഫാര്‍മ- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 23 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 24 മടങ്ങിലുമാണുള്ളത്.
ഡോ. റെഡ്ഡീസ് ലാബ്സ്- ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 24 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 30 മടങ്ങിലും നില്ക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications