കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഒട്ടുമിക്ക പ്രമുഖ കമ്പനികളുടെ എല്ലാം ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കുറച്ച് കമ്പനികള്‍ മാത്രമാണ് ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. അതിനിടെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ച ചില കമ്പനികള്‍ ബോണസ് ഓഹരികളും ഓഹരി വിഭജനം സംബന്ധിച്ച അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഈയാഴ്ച ഓഹരി വിഭജനവും ബോണസ് ഓഹരികളും നല്കുന്ന കമ്പനികളെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ലാഭവിഹിതം കൂടുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനത്തിലൂടെ ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. അതുപോലെ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിലും (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കും.
പ്രയോജനം എങ്ങനെ ?
ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ (Liquidity) സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ റീട്ടെയില്‍ നിക്ഷേപകരില്‍ പലരും വലിയ വില നല്കി ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. വിപണിയില്‍ ലഭ്യമായ താരതമ്യേന മികച്ച അടിസ്ഥാനമുള്ള വില കുറവുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം. അതിനാല്‍ റീട്ടെയില്‍ നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പിന്നിലുണ്ട്.
ബോണസ് ഓഹരി
ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ധനശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി ലാഭവിഹിതം നല്‍കുമ്പോഴുളള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി വിതരണം ചെയ്യുമ്പോഴില്ല. കൂടാതെ അധിക ഓഹരികള്‍ വിപണിയില്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുകയും ചെയ്യും.
ഓഹരി വിഭജനം
>> ഷാഫ്ലര് ഇന്ത്യ- 10 രൂപ മുഖവിലയുളള ഓഹരി 2 രൂപയായി വിഭജിക്കും. ഇതോടെ ഒരു ഓഹരി കൈവശമുളളവര്‍ക്ക് 5 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 8-നാണ്.
>> ശ്രീഗണേഷ് ബയോടെക്- 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുടേതായി വിഭജിക്കും. ഇതോടെ ഒരു ഓഹരി കൈവശമുളളവര്‍ക്ക് 10 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 10-നാണ്.
>> ഗ്രീന്‍ലം ഇന്‍ഡസ്ട്രീസ്- 5 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുടേതായി വിഭജിക്കും. ഇതോടെ ഒരു ഓഹരി കൈവശമുളളവര്‍ക്ക് 5 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 10-നാണ്.
>> ഐഡിയല്‍ ടെക്സ്ബില്ഡ്- 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുടേതായി വിഭജിക്കും. ഇതോടെ ഒരു ഓഹരി കൈവശമുളളവര്‍ക്ക് 10 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 10-നാണ്.
ബോണസ് ഓഹരി
>> എംകെ എക്സിം- 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുക. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് 2 അധിക ഓഹരികള്‍ ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
>> ഐഡിയല്‍ ടെക്സ്ബില്ഡ്- 1:10 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുക. അതായത് 10 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് അധികമായി 1 ഓഹരി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ഫെബ്രുവരി 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications