മ്യൂച്ചല്‍ ഫണ്ടുകള്‍ ഒഴുക്കിയത് 28,810 കോടി; വാങ്ങിക്കൂട്ടിയത്- 8; ഒഴിവാക്കിയത്-5; അറിയേണ്ടതെല്ലാം

ആഭ്യന്തര വിപണിയിലെ ഏറ്റവും വന്‍കിട നിക്ഷേപകരാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവില്‍ ഓഹരി വിപണിയിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് ഓഹരികളില്‍ പ്രതിഫലിക്കുകയും ചെയ്യും. അതിനാല്‍ ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിക്കുന്നത് ആ ഓഹരിയെ വിലയിരുത്താനുള്ള ഒരു ഉപാധി കൂടിയാണ്. ഫെബ്രുവരി മാസത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ പുതിയതായി വാങ്ങിയ 8 ഓഹരികളും ഒഴിവാക്കിയ 5 ഓഹരകളുടേയും വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

മ്യൂച്ചല്‍ ഫണ്ടുകളുടെ

സമീപകാലത്ത് നേരിട്ട തിരിച്ചടയില്‍ നിന്നും കരകയറുന്നതിനും ഇടതടവില്ലാതെയുള്ള വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്ക്കിടയിലും വിപണിയെ താങ്ങി നിര്‍ത്തുന്നത് ഒരു പരിധി വരെ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളുടെ അനസ്യൂതമായ നിക്ഷേപമാണ്. ഫെബ്രുവരിയില്‍ 28,180 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ജനുവരിയില്‍ ഇത് 16,488 കോടി രൂപയായിരുന്നു എന്നും ഐഡിബിഐ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഓഹരിയുമായി ബന്ധപ്പെട്ട സ്‌കീമുകളിലേക്ക് കഴിഞ്ഞ മാസം ഒഴുകിയെത്തിയത് 19,645 കോടി രൂപയാണ്. എസ്‌ഐപി മുഖേനയെത്തിയത് 11,438 കോടി രൂപയുമാണ്.

വാങ്ങിയതും ഒഴിവാക്കിയതും

വാങ്ങിയതും ഒഴിവാക്കിയതും

മ്യൂച്ചല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ ഏറ്റവുമധികം വാങ്ങിക്കൂട്ടിയത് വേദാന്ത് ഫാഷന്‍സിന്റെ ഓഹരികളാണ്. ഐപിഒ നപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം ദ്വിതീയ വിപണിയിലേക്കെത്തിയ ഈ ഓഹരിയില്‍ 1,500 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ നടത്തിയത്. ഇതിനോടൊപ്പം ഫോര്‍ബ്‌സ് എന്‍വിരോ, യൂറേക്ക ഫോബ്‌സ്, എക്‌സ്പ്ലിയോ സൊല്യൂഷന്‍സ്, ടിസിപിഎല്‍ പാക്കേജിങ്, ലൈക്ക ലാബ്‌സ്, ശാന്തി ഗീയേഴ്‌സ്, അംബിക കോട്ടണ്‍ എന്നീ ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകള്‍ പുതിയതായി വാങ്ങി. അതേസമയം, ഫോര്‍ബ്‌സ് & കമ്പനി, ഇന്ത്യ നിപ്പോണ്‍ ഇലക്ട്രിക്കല്‍സ്, പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിമാന്ദ്രി സ്‌പെഷ്യാല്‍റ്റി കെമിക്കല്‍, ബ്രില്ലിയോ ടെക്‌നോളജീസ് എന്നീ ഓഹരികളെ വിറ്റൊഴിവാക്കുകയും ചെയ്തു.

ലാര്‍ജ് കാപ്

ലാര്‍ജ് കാപ് 

കഴിഞ്ഞ മാസം ലാര്‍ജ് കാപ് ഓഹരികളുടെ കൂട്ടത്തില്‍ നിന്നും മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചതിലും കുറച്ചതിലും പ്രധാനപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു.

  • വര്‍ധിപ്പിച്ചത്- റിലയന്‍സ് ഇന്‍ഡസ്ട്രീസ് (2,377 കോടി), ഐസിഐസിഐ ബാങ്ക് (2,006 കോടി), എസ്ബിഐ (1,235 കോടി), എച്ച്ഡിഎഫ്‌സി ബാങ്ക് (1,151 കോടി), ഭാരതി എയര്‍ടെല്‍ (1,026 കോടി), സിപ്ല (1,002 കോടി) എന്നീ ഓഹരികളിലാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പങ്കാളിത്തം വര്‍ധിപ്പിച്ചത്.
  • കുറച്ചത്- ടിസിഎസ് (923 കോടി), വേദാന്ത (608 കോടി), അപ്പോളൊ ഹോസ്പിറ്റല്‍സ് (494 കോടി), എസ്‌കോര്‍ട്ട്‌സ് (493 കോടി), ടാറ്റ പവര്‍ (410 കോടി) എന്നീ ഓഹരികളിലെ വിഹിതം കുറയ്ക്കുകയും ചെയ്തു.
മിഡ് കാപ്

മിഡ് കാപ്

കഴിഞ്ഞ മാസം മിഡ് കാപ് ഓഹരികളുടെ കൂട്ടത്തില്‍ നിന്നും മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം കൂട്ടിയതിലും കുറച്ചവയിലേയും പ്രധാനപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു. 10,000- 40,000 കോടിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനുള്ള ഓഹരികളെയാണ് മിഡ് കാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  • വാങ്ങിയത്- വേദാന്ത് ഫാഷന്‍സ്, സീ എന്റര്‍ടെയ്‌ന്മെന്റ് എന്റര്‍പ്രൈസസ്, ലുപിന്‍ ലിമിറ്റഡ്, അശോക് ലെയ്‌ലാന്‍ഡ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കമ്മിന്‍ ഇന്ത്യ എന്നീ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം.
  • കുറച്ചത്- എസ്‌കോര്‍ട്ട്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, വോള്‍ട്ടാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, കെപിഐറ്റി ടെക്‌നോളജീസ് എന്നീ ഓഹരികളിലെ പങ്കാളിത്തം കുറച്ചു.
സ്‌മോള്‍ കാപ്

സ്‌മോള്‍ കാപ്

കഴിഞ്ഞ മാസം സ്‌മോള്‍ കാപ് ഓഹരികളുടെ കൂട്ടത്തില്‍ നിന്നും മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയതും വിഹിതം കുറച്ചവയിലും പ്രധാനപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു.

  • വാങ്ങിയത്- ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മെട്രോപൊളിസ് ഹെല്‍ത്ത്‌കെയര്‍, ഐഡിഎഫ്‌സി, ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റി എന്നീ ഓഹരികളിലാണ് നിക്ഷേപം കൂടുതലെത്തിയത്.
  • കുറച്ചത്- സിറ്റി യൂണിയന്‍ ബാങ്ക്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, വിഐപി ഇന്‍ഡസ്ട്രീസ്, എല്‍ജി എക്വിപ്‌മെന്റ്‌സ് എന്നീ ഓഹരികളില്‍ നിന്നാണ് കൂടുതല്‍ പിന്മാറിയത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X