വിദേശ നിക്ഷേപകരേക്കാള്‍ ദീര്‍ഘ കാലയളവിലേക്കായിരിക്കും പൊതുവേ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ടു തന്നെ ഓഹരി വിലയിലും സ്ഥിരത നല്കുന്ന ഘടകമാണത്. അതുപോലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഒരു കമ്പനിയില്‍ വര്‍ധിക്കുന്നത് പോസിറ്റീവ് ഘടകമായാണ് കണക്കുക്കൂട്ടുന്നത്.
അതിനാല്‍ ഒരു ഓഹരിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും വ്യക്തത ലഭിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതേസമയം രാജ്യത്തെ വന്‍കിട നിക്ഷേപകരിലൊന്നായ മ്യൂച്ചല്‍ ഫണ്ടുകള്‍, ബാങ്കിംഗ് ഓഹരികളില്‍ വന്‍ പങ്കാളിത്തമാണ് നേടിയിട്ടുള്ളത്.
സെപ്റ്റംബര്‍ മാസത്തില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ ബാങ്ക് ഓഹരികളിലെ നിക്ഷേപമൂല്യം 3.82 ലക്ഷം കോടിയാണ്. സമാനമായി ഏറ്റവും കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപമുള്ള 10 ബാങ്ക് ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഐസിഐസിഐ ബാങ്ക്
- ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ എണ്ണം: 351
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 1,18,563 കോടി
- 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 18% നേട്ടം
എച്ച്ഡിഎഫ്സി ബാങ്ക്
- ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍: 329
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 97,760 കോടി
- ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 3% നഷ്ടം
എസ്ബിഐ
- ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ എണ്ണം: 317
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 48,949 കോടി
- 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 14% നേട്ടം
ആക്സിസ് ബാങ്ക്
- ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍: 289
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 43,488 കോടി
- ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 18% നേട്ടം
കൊട്ടക് മഹീന്ദ്ര ബാങ്ക്
- ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ എണ്ണം: 210
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 30,902 കോടി
- 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 2% നേട്ടം
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
- ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍: 152
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 8,070 കോടി
- ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 33% നേട്ടം
ഫെഡറല്‍ ബാങ്ക്
- ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ എണ്ണം: 123
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 7,777 കോടി
- 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 57% നേട്ടം
ബാങ്ക് ഓഫ് ബറോഡ
- ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍: 139
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 5,659 കോടി
- ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 59% നേട്ടം
എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക്
- ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ എണ്ണം: 85
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 4,958 കോടി
- 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 16% നേട്ടം
സിറ്റി യൂണിയന് ബാങ്ക്
- ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍: 58
- ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 3,708 കോടി
- ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 36% നേട്ടം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
