റഷ്യ- ഉക്രൈന് യുദ്ധഭീതിയില്‍ നിന്നുള്ള തിരിച്ചടിയില്‍ നിന്നും വിപണി കരയകയറി വരികയാണ്. തിരുത്തല്‍ നേരിട്ട് ഓഹരികള്‍ താഴേക്കിറങ്ങിയതോടെ ഗുണമേന്മയുള്ള അടിസ്ഥാനപരമായി മികച്ച ഓഹരികളെ തെരഞ്ഞെടുക്കാനുള്ള നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇടക്കാലയളവില്‍ മികച്ച ആദായം നല്കാവുന്ന, അത്രയധികം അറിയപ്പെടാത്ത 5 സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത്് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ രംഗത്തെത്തി. 2,000 കോടിയില്‍ താഴെ മാര്‍ക്കറ്റ് കാപിറ്റലൈസേഷനുള്ള കമ്പനികളാണ് ഇവ.
1) സൗത്ത് ഇന്ത്യ പേപ്പര്‍ മില്‍സ്
പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, കാര്‍ട്ടണ്‍സ് നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചെറുകിട കമ്പനിയാണ് സൗത്ത് ഇന്ത്യ പേപ്പര്‍ മില്‍സ് ലിമിറ്റഡ്. വമ്പന്‍ എഫ്എംസിജി കമ്പനിയായ ഐടിസിയും ഫാര്‍മ കമ്പനിയായ ജിഎസ്കെയും ഇവരുടെ ഉത്പന്നങ്ങളാണ് വാങ്ങുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ ഉത്പാദന ശേഷി ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. വാര്‍ഷിക വരുമാനം 450-500 കോടിയിലേക്ക് ഉയരും. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.62 ശതമാനമാണ്. അതേസമയം, വെള്ളിയാഴ്ച 162 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. കമ്പനിയുടെ വിപണി മൂല്യം 243 കോടിയാണ്.
2) ടിസിപിഎല്‍ പാക്കേജിങ്
രാജ്യത്തെ പ്രമുഖ പാക്കേജിങ് കമ്പനികളിലൊന്നാണ് ടിസിപിഎല്‍ പാക്കേജിങ്. വിവിധതരം പ്ലാസ്റ്റിക് കാര്‍ട്ടണ്‍, പൊതിയാവുന്ന ലേബലുകള്‍, പ്രിന്റഡ് പേപ്പര്‍, ലിതോ-ലാമിനേഷന്, ബ്ലിസ്റ്റര്‍ പാക്ക്സ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. പ്രമുഖ എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, മാരികോ, പതജ്ഞലി എന്നിവരൊക്കെ ടിസിപിഎല്ലിന്റെ പ്രധാന ഉപഭോക്താക്കളാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാകും. നിലവില്‍ പ്രധാന എതിരാളികളുടെ മൂന്നിലൊന്ന് വാല്യൂവേഷനിലാണ് ഓഹരിയുള്ളത്. ഇത് നിക്ഷേപത്തിനുള്ള അവസരം നല്കുന്നു. കഴിഞ്ഞ ദിവസം 778 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 708 കോടിയാണ്.
3) ജെനസ് പവര്‍
പുതുതലമുറ വൈദ്യുത മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ജെനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേര്‍സ്. ഈ വിഭാഗത്തില്‍ രാജ്യത്തെ 25 ശതമാനം വിപണി വിഹിതം കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കാനുള്ള വിവിധ ഇലട്രിസിറ്റി ബോര്‍ഡുകളുടെ പദ്ധതികള്‍ കമ്പനിക്ക് നേട്ടമാകും. 2025-ഓടെ നിലവിലുള്ളതിന്റെ 10 മടങ്ങ് സ്മാര്‍ട്ട് മീറ്ററുകള്‍ ആവശ്യമുണ്ടെന്നാണ് നിഗമനം. ഇത് കമ്പനിയുടെ ഭാവി സാധ്യകള്‍ ശോഭനമാക്കുന്നു. വെള്ളിയാഴ്ച 72.7 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിപണി മൂല്യം 1,872 കോടിയാണ്.
4) കെപിഐ ഗ്ലോബല്‍
ബഹുമുഖ തലത്തില്‍ സൗരോര്‍ജ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കെപിഐ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചേര്‍സ്. ഇതിനോടകം 69 മെഗാവാട്ട് സോളാര്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും 27 മെഗാവാട്ടിന്റെ പദ്ധതികള്‍ നിര്‍മാണ ഘട്ടത്തിലുമാണ്. 2025 സാമ്പത്തിക വര്‍ഷത്തോടെ 1,000 മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം സോളാര്‍ പവറുമായി ബന്ധപ്പെട്ട സേവനങ്ങളും നല്‍കുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തോടെ വരുമാനവും അറ്റാദായവും ഇരട്ടിയാകുമെന്നാണ് അനുമാനം. കഴിഞ്ഞ ദിവസം 543 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 981 കോടിയാണ്.
5) ബിഗ്ബ്ലോക്ക്
ചുടുകട്ടയ്ക്ക് പകരം ഉപയോഗിക്കുന്ന എയ്റേറ്റഡ് ഓട്ടോക്ലേവ്ഡ് കോണ്‍ക്രീറ്റ് (എഎസി) ബ്ലോക്കുകളുടെ നിര്‍മാണ, വിതരണ കമ്പനിയാണ് ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്. 2015-ലാണ് തുടക്കം. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ എഎസി ബ്ലോക്ക് നിര്‍മാതാക്കളാണ്. വമ്പന്‍ നിര്‍മാതാക്കളായ രഹേജ, അരിഹന്ത്, ലോധ, അള്‍ട്രാടെക് തുടങ്ങിയവര്‍ ഇവരുടെ ഉപഭോക്താക്കളാണ്. പിഎം ആവാസ് യോജന പോലുള്ള പദ്ധതികള്‍ അനുകൂല ഘടകമാണ്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 20 ശതമാനം നിരക്കില്‍ അറ്റാദായം വര്‍ധിക്കുമെന്നാണ് നിഗമനം. വെള്ളിയാഴ്ച 96.2 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിപണി മൂല്യം 681 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
