ദുര്‍ബല ആഗോള സൂചനകളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര വിപണികള്‍ വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും മറ്റ് വിഭാഗങ്ങളേക്കാള്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് ഒരുവിധം ഇടിവിനെതിരെ പ്രതിരോധിക്കാനാകുന്നുമുണ്ട്. പ്രത്യേകിച്ചും മികച്ച മൂന്നാം പാദഫലം പുറത്തുവിട്ട ഓഹരികള്‍ക്ക്. വിവിധ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് വ്യക്തമാക്കുന്നത്. സമ്പദ്ഘടന മെച്ചപ്പെടുമ്പോഴുള്ള ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നും ബാങ്കുകളാണ്. ഈയൊരു പശ്ചാത്തലിത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ഒരു ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എല്‍കെപി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്. 1931-ല്‍ തിരുവല്ലയില്‍ ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന പേരിലാണ് സ്ഥാപനം ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് 1945-ലാണ് ആലുവ കേന്ദ്രമാക്കി ബാങ്ക് മാറ്റി സ്ഥാപിച്ചത്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ബാങ്കിന് 1.12 കോടി ഉപഭോക്താക്കളും 1,291 ശാഖകളും 1,447 എ.ടി.എമ്മുകളും സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്. 20,000 കോടിയിലേറെയാണ് ബാങ്കിന്റെ വിപണി മൂലധനം.
മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE: FEDERALBNK) സംയോജിത വരുമാനം 4,125.30 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തിലെ വരുമാനത്തേക്കാള്‍ 2.79 ശതമാനം വര്‍ധനവാണ് കാണിച്ചത്. അതേസമയം, മൂന്നാം പാദത്തിലെ അറ്റാദായം 29 ശതമാനം വര്‍ധിച്ച് 539.77 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് ത്രൈമാസ ലാഭം 500 കോടി മറികടക്കുന്നത്. അതേസമയം, ബാങ്കിന്റെ ഓഹരികളില്‍ 25.92 ശതമാനം വിദേശ നിക്ഷേപകരുടേയും 42.54 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണുള്ളത്.
അനുകൂല ഘടകം
കഴിഞ്ഞ അഞ്ച് വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ ഫെഡറല്‍ ബാങ്കിന്റെ വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്തുന്നു. ഡിസംബര്‍ കാലയളവില്‍ ഫെഡറല്‍ ബാങ്കിന്റെ വായ്പ വിതരണത്തില്‍ 12.14 ശതമാനം വളര്‍ച്ച കൈവരിച്ചു. കൂടാതെ, പ്രവാസി നിക്ഷേപത്തല് 19.23 ശതമാനത്തിലേക്ക് വിപണി വിഹിതം വര്‍ധിപ്പിക്കാനും സാധിച്ചു. പ്രവാസി നിക്ഷേപത്തിന്റെ 85 ശതമാനവും മലയാളികളുടേതാണ്. വരും കലയളവില്‍ ബാങ്കിന്റെ ലാഭക്ഷമത വര്‍ദ്ധിക്കുമെന്നും കിട്ടാക്കടത്തിന്റെ തോത് കുറച്ചു നിര്‍ത്താന്‍ സാധിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
ലക്ഷ്യ വില 120
വ്യഴാാഴ്ച രാവിലെ ഒരു ശതമാനത്തിലേറെ ഉയര്‍ന്ന് 96.80 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 120 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. അടുത്ത 12 മാസത്തിനകം 25 ശതമാനത്തോളം നേട്ടം ഇതിലൂടെ കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 20 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 57.65 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
