വീട് എന്ന സ്വപ്നം പൂവണിയാൻ പലർക്കും ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. പലരും ഭവന വായ്പകളെടുത്താണ് സ്വപ്ന ഭവനം പണിയുന്നത്. എപ്പോഴും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകളെ വായ്പയ്ക്കായി പരിഗണിക്കുന്നതാണ് നല്ലത്. കാരണം ഭവന വായ്പയില്‍ തിരിച്ചടയ്ക്കുന്ന മാസത്തവണ കൂടുതലും പലിശയിലേക്കാണ് പോകുന്നത്. എന്നാൽ, പലിശ നിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത കാലാവധിക്ക് മുമ്പ് വായ്പ തിരിച്ചടയ്ക്കുന്നതിനും ഉയർന്ന ഡൗൺ പേയ്‌മെന്റ്, പ്രീപേയ്‌മെന്റ്, അധിക ഇഎംഐ തുടങ്ങിയ ചില തന്ത്രങ്ങളുണ്ട്. വായ്പ തുക, കാലാവധി അല്ലെങ്കിൽ രണ്ടും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
വായ്പ എടുക്കുന്ന ഒരാൾ മിക്കവാറും അവരുടെ പ്രതിമാസ വരുമാനവുമായി ഒത്തുപോകുന്ന വിധത്തിലായിരിക്കും ഇഎംഐ ക്രമീകരിക്കുക. ഇത് പ്രതിമാസ ശമ്പളത്തിന്റെ 35 മുതൽ 40 ശതമാനം വരെയാകാം. എന്നാൽ, വർഷം കടന്നുപോകുമ്പോൾ വരുമാനം മിക്കവാറും കൂടും. ഇതിലൂടെ വായ്പാ തിരിച്ചടവും പലിശ നിരക്കും കുറയ്ക്കാനാകും. മിക്ക ബാങ്കുകൾക്കും പ്രീപേയ്മെന്റിന് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. എന്നാൽ അതിനു ശേഷം ഒരാൾക്ക് മുൻകൂർ പണമടയ്ക്കാം. ഏതൊരു പേയ്‌മെന്റും ലോണിന്റെ പ്രിൻസിപ്പൽ തുകയിലേക്ക് ചേർക്കുന്നു. പ്രിൻസിപ്പൽ തുക കുറയുന്നതിനാൽ പലിശയും കുറയും.

ബാങ്ക് രണ്ട് തരത്തിലുള്ള ഓപ്ഷനുകൾ നൽകുന്നു. ഒന്നുകിൽ വായ്പ എടുത്തയാൾക്ക് അവരുടെ ഇഎംഐ തുക കുറച്ച് ലോൺ കാലാവധി അതേപടി നിലനിർത്താം. ഈ ഓപ്ഷനിൽ പലിശ തുക കുറയും. കൂടാതെ, ആദായനികുതി നിയമം, 1961-ലെ സെക്ഷൻ 80C പ്രകാരമുള്ള പ്രിൻസിപ്പൽ തുകയ്ക്ക് 1.50 ലക്ഷം രൂപ വരെയും സെക്ഷൻ 24 പ്രകാരം പലിശയിനത്തിൽ 2 ലക്ഷം രൂപ വരെയും നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇഎംഐ അതേപടി നിലനിർത്തുന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. എന്നാൽ പലിശ തുക ഗണ്യമായി കുറയും, കൂടാതെ ലോൺ കാലാവധിയും കുറയും.
ഉദാഹരണമായി 85 ലക്ഷം രൂപയുടെ ഭവന വായ്പ എടുക്കാം. 9.5 ശതമാനം പലിശ നിരക്കിൽ 25 വർഷത്തേക്ക് 85 ലക്ഷം രൂപയുടെ ഭവനവായ്പയാണെന്ന് കരുതുക. ഏകദേശ ഇഎംഐ 74,264 രൂപയും 25 വർഷത്തിനുള്ളിൽ കണക്കാക്കിയ പലിശ 1,37,79,265 രൂപയും തിരിച്ചടവ് 2,22,79,265 രൂപയും ആയിരിക്കും. പ്രീപേയ്‌മെന്റിന്റെ ആകെ തുക 8,50,000 രൂപ (പ്രിൻസിപ്പൽ തുകയുടെ 10 ശതമാനം) ആയിരിക്കും. തുല്യ തുകയുടെ (2,83,333 രൂപ) മൂന്നു ഗഡുക്കളായി ഇത് വിഭജിക്കുക. ലോൺ കാലാവധിയുടെ 3, 4, 5 വർഷങ്ങളിൽ മുൻകൂർ പേയ്‌മെന്റ് നടത്താം.
ഡിസംബറിൽ പുതിയ മാറ്റങ്ങൾ വരുന്നു; ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർ സൂക്ഷിക്കണേ....
2024 നവംബറിൽ വായ്പ ആരംഭിച്ചാൽ, 2,83,333 രൂപയുടെ ആദ്യ പ്രീപേയ്‌മെന്റ് 2027 നവംബറിലും രണ്ടാമത്തേത് 2028 ഡിസംബറിലും മൂന്നാമത്തേത് 2029 ജനുവരിയിലുമായിരിക്കും. പലിശയിനത്തിൽ ലാഭിക്കുന്നത് 40,22,753 രൂപയാണ്. നിങ്ങൾ ലാഭിക്കുന്നത് 65 മാസമായിരിക്കും. അതായത് 300 മാസത്തെ (25 വർഷം) ലോൺ 235 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കപ്പെടും. അങ്ങനെയെങ്കിൽ, കണക്കാക്കുന്ന ഇഎംഐ 66,493 രൂപയാകും, മുമ്പത്തെ ഇഎംഐയായ 74,264 രൂപയേക്കാൾ 7,771 രൂപ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ലാഭിക്കുന്ന പലിശ 11,31,301 രൂപയായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications