പയ്യെ തിന്നാല്‍ പനയും തിന്നാം! ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 സെക്ടറുകളും 12 ഓഹരികളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന സൂചികയായ നിഫ്റ്റി, ഔദ്യോഗികമായ 'ബെയര്‍ മാര്‍ക്കറ്റ്' പരിധിക്കുള്ളില്‍ നിന്നും 4 ശതമാനം മാത്രം അകലെയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ നിഫ്റ്റി 14,500 നിലവാരത്തിലേക്ക് എത്താമെന്ന് രാജ്യാന്തര ധനകാര്യ സ്ഥാപനവും ബ്രോക്കറേജുമായ ബാങ്ക് ഓഫ് അമേരിക്ക സൂചിപ്പിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ദീര്‍ഘകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന വ്യവസായ, വാണിജ്യ മേഖലകളേയും അവയിലെ ഓഹരികളേയും നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.

 

ബാങ്കിംഗ്

ബാങ്കിംഗ്

എച്ച്ഡിഎഫ്സി ബാങ്ക്- മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സിയുമായി നിശ്ചയിച്ചിട്ടുള്ള ലയനം സംബന്ധിച്ച എല്ലാ റിസ്‌കുകളും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയില്‍ ഇതിനോടകം പ്രതിഫലിച്ചിട്ടുണ്ട്. ബാങ്കിന്റെ ഓഹരിയിന്മേലുള്ള ആദായ വളര്‍ച്ച ഇടിയുകയാണെന്ന നിലവിലെ ആശങ്ക അതിരു കടന്നതാണ്. ഓഹരിയുടെ വിപണി വിലയിലെ നിക്ഷേപം അനുകൂലമായ നഷ്ട-ലാഭ അനുപാതത്തിലാണെന്നും ചൂണ്ടിക്കാട്ടി.

ഐസിഐസിഐ ബാങ്ക്-

ഐസിഐസിഐ ബാങ്ക്- ഓഹരിയുടെ വിപണി വിലയിലെ നിക്ഷേപം, മികച്ച നഷ്ട-ലാഭ അനുപാതത്തിലാണ്. ഉയര്‍ന്ന ചെലവിനിടയിലും മാര്‍ച്ച് പാദത്തില്‍ ഓഹരിയിന്മേലുള്ള ആദായം 15.5 നിരക്കില്‍ കൈവരിച്ചത് ശ്രദ്ധേയമായി. അടുത്ത 2-3 വര്‍ഷത്തിനകം ഓഹരിയിന്മേലുള്ള ആദായ നിരക്ക് 17-ലേക്ക് ഉയര്‍ത്താനാകും. വരുമാനത്തിലെ സ്ഥിരതയും ശ്രദ്ധേയമാണ്.

Also Read: അടുത്തിടെ വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയ, ഒഴിവാക്കിയ ഓഹരികള്‍ ഇതാ; നിക്ഷേപ പട്ടികയില്‍ എല്‍ഐസി മുന്നില്‍Also Read: അടുത്തിടെ വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയ, ഒഴിവാക്കിയ ഓഹരികള്‍ ഇതാ; നിക്ഷേപ പട്ടികയില്‍ എല്‍ഐസി മുന്നില്‍

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

  • സണ്‍ ഫാര്‍മ- ജനറിക് മരുന്നിനേക്കാളും അമേരിക്കന്‍ വിപണിയില്‍ സവിശേഷ മരുന്ന് വിഭാഗത്തില്‍ കേന്ദ്രീകിരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലയളവില്‍ വരുമാന ലഭ്യത ഉറപ്പാക്കുന്ന ഘടകമാണ്. നിലവില്‍ ഈ വിഭാഗത്തിലെ പ്രകടനം മോശമാണെങ്കിലും ശക്തമായ ബാലന്‍സ് ഷീറ്റ് ഭാവി നടപടികള്‍ക്ക് തുണയേകും.
  • ബയോകോണ്‍- ഗവേഷണ/ ഉത്പാദന പങ്കാളിയില്‍ നിന്നും ബയോസിമിലര്‍ മരുന്ന് വിഭാഗത്തില്‍ സമസ്ത മേഖലയിലും ആശ്രയിക്കാവുന്ന കമ്പനിയായി വളര്‍ന്നു. നിലവിലെ വരുമാന വളര്‍ച്ചയും ശരിയായ പാതയിലാണ്. ഇന്‍സുലിന്‍ വിഭാഗത്തിലെ പുതിയ മരുന്നുകള്‍ക്ക് 6 മാസത്തിനകം അനുമതി ലഭിച്ചേക്കും. ഇത് കമ്പനിയുടെ 2024 സാമ്പത്തിക വര്‍ഷം മുതല്‍ വരുമാനം വര്‍ധിപ്പിക്കും.
ഗ്ലാന്‍ഡ് ഫാര്‍മ-
  • ഗ്ലാന്‍ഡ് ഫാര്‍മ- അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റമാണ് നിലവിലെ തിരിച്ചടിക്ക് കാരണം. ജനറിക് ഇന്‍ജക്ടബിള്‍ വിഭാഗത്തില്‍ നിന്നും 15 ശതമാനത്തിലധികം മാര്‍ജിന്‍ ലഭിക്കുന്നത് ലാഭം ഇടിയുന്നതിനെ പ്രതിരോധിക്കും. പുതിയ ഉപഭോക്ത നിരക്കിടയിലേക്ക് കമ്പനിയുടെ ഇന്‍ജക്ടബിള്‍ വിഭാഗം കടന്നു കയറാന്‍ ശ്രമിക്കുന്നത് ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് നേട്ടമാകും. ബയോസിമിലര്‍ സിഎംഒ വിഭാഗത്തിലും കുതിപ്പുണ്ടാകുന്നതും ശ്രദ്ധേയം.

Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?

എന്‍ബിഎഫ്സി

എന്‍ബിഎഫ്സി

  • ബജാജ് ഫൈനാന്‍സ്- വായ്പ തിരിച്ചടവ് മെച്ചപ്പെട്ടതും 'ബൗണ്‍സ് റേറ്റ്' കുറഞ്ഞതും സൂചിപ്പിക്കുന്നത് പ്രതിസന്ധിഘട്ടം തരണം ചെയ്തുവെന്നാണ്. വായ്പാ വിതരണ ചെലവ് കുറയ്ക്കുകയും പ്രതീക്ഷിച്ചതിലും അധികം കിട്ടാക്കടം തിരിച്ചു പിടിക്കാനും സാധിച്ചാല്‍ വരുമാന വളര്‍ച്ചയിലും കുതിച്ചുച്ചാട്ടം കൈവരിക്കാം. പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതും നേട്ടമാകും.
  • എസ്ബിഐ ലൈഫ്- കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിപണി വിഹിതം മെച്ചപ്പെടുത്താനും സാധിച്ചു. മാതൃസ്ഥാപനമായ സ്റ്റേറ്റ് ബാങ്കുമായി ചേര്‍ന്ന് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുളള ശ്രമവും അനുകൂല ഘടകമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്തുമെന്നാണ് അനുമാനം.
ഓട്ടോമൊബീല്‍

ഓട്ടോമൊബീല്‍

  • മഹീന്ദ്ര & മഹീന്ദ്ര- ഈ വര്‍ഷത്തേക്കുള്ള ബാങ്ക് ഓഫ് അമേരിക്കയുടെ പ്രധാന ശുപാര്‍ശകളിലൊന്നാണ് മഹീന്ദ്ര & മഹീന്ദ്ര. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഗ്രാമീണ മേഖലയിലെ ഉണര്‍വ് ട്രാക്ടര്‍ വിപണിയേയും ഉഷാറാക്കും. എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതും വൈദ്യുത വാഹനങ്ങളും നേട്ടമാകും. ലിസ്റ്റ് ചെയ്യപ്പെടാത്ത ഉപകമ്പനികളുടേയും മൂല്യം കണക്കിലെടുത്താല്‍ മഹീന്ദ്ര & മഹീന്ദ്ര മികച്ച നിക്ഷേപ അവസരമാണ്.
  • ഐഷര്‍ മോട്ടോര്‍സ്- വിതരണ ശൃംഖല മെച്ചപ്പെട്ടത് ഉത്പാദനത്തെ തുണയ്ക്കുന്നതും രണ്ടാം പാദത്തില്‍ പുതിയ വാഹന മോഡലുകള്‍ അവതരിപ്പിക്കുന്നതും അനുകൂല ഘടകമാണ്. കയറ്റുമതിയിലെ നേട്ടവും ലാഭ മാര്‍ജിനും ശ്രദ്ധേയമാണ്.
ഐടി

ഐടി

എച്ച്‌സിഎല്‍ ടെക്- എതിരാളികളായ ഐടി കമ്പനികളേക്കാള്‍ വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ എച്ച്‌സിഎല്‍ ടെക് ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തിലേക്ക് നല്‍കിയ വളര്‍ച്ച അനുമാനം എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോള്‍ തമ്മിലുള്ള വ്യാത്യാസം കുറയ്ക്കാനായിട്ടുണ്ട്. കമ്പനിയുടെ പണമൊഴുക്കും ആദായവും മികച്ച നിലയിലാണ്. ചെലവ് ചുരുങ്ങിയ കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും നേട്ടമാകും. നിലവില്‍ കുറഞ്ഞ തോതിലുള്ള പ്രതീക്ഷ ഭാരം മാത്രമുള്ളതിനാല്‍ സമീപ ഭാവിയിലെ മികച്ച പ്രവര്‍ത്തനം ഓഹരി വിലയിലും അനുകൂലമായി പ്രതിഫലിക്കാം.

റിയാല്‍റ്റി

റിയാല്‍റ്റി

  • മാക്രോടെക് ഡവലപ്പേര്‍സ്- കടം കുറയ്ക്കുന്നതും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതും ശ്രദ്ധേയമാണ്. നിലവില്‍ ലഭ്യമായ കരാറുകളുടേയും പൂര്‍ത്തീകരിക്കുന്ന പദ്ധതികളുടേയും അടിസ്ഥാനത്തില്‍ 25 ശതമാനം വളര്‍ച്ചയെന്ന ശക്തമായ വളര്‍ച്ചാ അനുമാനമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സംയുക്ത സംരംഭങ്ങളിലൂടെ 2024 സാമ്പത്തിക വര്‍ഷത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും എന്നാണ് നിഗമനം. അടുത്തിടെ നേരിട്ട ശക്തമായ തിരുത്തലോടെ ഓഹരി ആകര്‍ഷകമായ നിലവാരത്തിലേക്കെത്തി.
സിമന്റ്

സിമന്റ്

  • അള്‍ട്രാടെക് സിമന്റ്- നിശ്ചയിക്കപ്പെട്ട സമയത്തിനും മുമ്പെ ലക്ഷ്യമിട്ട 14 ശതമാനം ഉത്പാദന ശേഷി വര്‍ധനവ് കൈവരിക്കുന്നത് വിപണിയില്‍ വര്‍ധിക്കുന്ന ആവശ്യകതയെ മുതലെടുക്കാന്‍ കമ്പനിയെ സഹായിക്കും. രാജ്യമെമ്പാടും സാന്നിധ്യമുള്ളതും തൊട്ടടുത്ത എതിരാളികളേക്കാള്‍ കൃത്യമായ അകലം നിലനിര്‍ത്തി വിപണി മേധാവിത്തം തുടരുന്നതും വൈവിധ്യവത്കരണവും അള്‍ട്രാടെക് സിമന്റ് ഓഹരിയെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താനുള്ള അര്‍ഹത നേടിക്കൊടുക്കുന്നു. ആവശ്യമായ ഊര്‍ജത്തിലേക്ക് നിലിവലെ 18 ശതമാനത്തില്‍ നിന്നും 34 ശതമാനമായി ഗ്രീന്‍ എനര്‍ജിയുടെ സംഭാവന 2024 സാമ്പത്തിക വര്‍ഷത്തോടെ ഉയര്‍ത്തുന്നത് അള്‍ട്രാടെക്കിന്റെ ലാഭക്ഷമത ഉയര്‍ത്തും. ഇതിനോടൊപ്പം ഗ്രാമീണ മേഖലയിലെ ഉണര്‍വും കമ്പനിക്ക് അനുകൂല ഘടകമാകും. ഇതോടെ വില്‍പനയുടെ 40 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നു കൈവരിക്കാനായേക്കും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബാങ്ക് ഓഫ് അമേരിക്ക പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Long Term Investing: Bank Of America Suggests 7 Sectors And 12 Stocks Includes HDFC Bank ICICIC SBI

Long Term Investing: Bank Of America Suggests 7 Sectors And 12 Stocks Includes HDFC Bank ICICIC SBI
Story first published: Thursday, June 23, 2022, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X