ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള വ്യവസായ മേഖലകള്‍ യഥാസമയം തിരിച്ചറിയുകയും അവയില്‍ നിന്നും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും ചെയ്താലാണ് ദീര്‍ഘകാലയളവില്‍ ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ സാധിക്കുക. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാവി ശോഭനമാര്ന്നതാണെന്ന് ബഹുഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും അടിവരയിടുന്നുമുണ്ട്.
ഈയൊരു പശ്ചാത്തലത്തില്‍ സമീപഭാവിയില്‍ മികച്ച വളര്‍ച്ച സാധ്യതകള്‍ മറഞ്ഞിരിക്കുന്നതും ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 5 ഓഹരി വിഭാഗങ്ങളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
റിയല്‍ എസ്റ്റേറ്റ്
ഇന്ത്യയിലെ സാമ്പത്തികമായ ഉപരിവര്‍ഗത്തിന്റെ അനുപാതം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ അടങ്ങിയതും സൗകര്യപ്രദവും ആഡംബരം നിറഞ്ഞതുമായ പാര്‍പ്പിടങ്ങള്‍ക്കും ഭവനങ്ങള്‍ക്കുമുള്ള ആവശ്യക്കാരുടെ എണ്ണവും ഉയരുന്നു. സമ്പന്നരാകട്ടെ ഒഴിവുകാല വസതികളും രണ്ടാം വീടിനും വേണ്ടി മുതല്‍മുടക്കുന്ന ശൈലിയും പ്രകടമാണ്. അതുപോലെ മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭവനപദ്ധതികളും അവതരിക്കുന്നു.
അധികം താമസിയാതെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവുംജനസംഖ്യയുള്ള രാജ്യവുമായി മാറും. കൂടാതെ റിട്ടയര്‍മെന്റിന് ശേഷം നഗരജീവിതത്തില്‍ നിന്നും മാറിനില്ക്കാന് ആഗ്രഹിക്കുന്ന പ്രവണതയും തെളിഞ്ഞുവരുന്നു. ഇതെല്ലാം പ്രീമിയം വിഭാഗത്തിലുള്ള വസതികളുടെ ഭാവിസാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. ഇതിനിടെ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടാകാവുന്ന തിരിച്ചടികള്‍ മാത്രമാണ് താത്കാലിക വെല്ലുവിളി. പലിശ നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ആശങ്കകളാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കച്ചവടം പൊടിപൊടിക്കുകയാണെന്നതും ശ്രദ്ധേയം.
പ്രീമിയം കണ്‍സ്യൂമര്‍ റീട്ടെയില്‍
താഴ്ന്ന വരുമാനക്കിടയിലെ ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ പോലും 'ട്രെന്‍ഡിങ്' ആയതിനേക്കാള്‍ അധികം തുക 'ക്ലാസിക്' ആയ ഉത്പന്നങ്ങള്‍ക്കു വേണ്ടി ചെലവിടാനുള്ള പ്രവണത ഉയര്‍ന്നുവരുന്നുണ്ട്. ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉത്പന്നങ്ങളിലെ ട്രെന്‍ഡിന് പിന്നാലെ പായുമ്പോഴും വരുമാനം നേടുന്ന യുവജനങ്ങള്‍ കുലീനത വെളിവാക്കുന്ന ഉത്പന്നങ്ങളിലാണ് കണ്ണെറിയുന്നത്. അതിനാല്‍ പ്രീമിയം വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ റീട്ടെയില്‍ മേഖലയുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്.
ഫാഷന്‍, ഇലക്ട്രോണിക്സ്, ആക്സസറീസ് തുടങ്ങിയ മേഖലകളിലൊക്കെ 'ബ്രാന്‍ഡിനോട് കൂറുള്ള ഉപഭോക്താക്കള്‍' പെരുകുന്നു. അതുകൊണ്ട് പ്രീമിയം വിഭാഗത്തിലുള്ള കണ്‍സ്യൂമര്‍ റീട്ടെയില്‍ വിഭാഗവും ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന മേഖലയാണ്.
ട്രാവല്‍ & ടൂറിസം
രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ തന്നെ വിനോദ സഞ്ചാര മേഖലയും ഹോട്ടല്‍ വ്യവസായവും ഉണര്‍ന്നുകഴിഞ്ഞു. കോവിഡ് കാലത്തെ വീര്‍പ്പുമുട്ടലില്‍ നിന്നും രക്ഷതേടി എല്ലാവിഭാഗം ജനങ്ങളിലും വിനോദയാത്ര താത്പര്യം പ്രകടമാണ്. ഇതിനു പുറമെയാണ് മിഡില്‍ക്ലാസ് വിഭാഗങ്ങളിലേക്കും ഒഴിവുകാല ആഘോഷങ്ങളും ആഡംബരവും വ്യാപിക്കുന്നത്.
കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ നല്കുന്ന വിനോദ സഞ്ചാര മേഖലയിലെ കമ്പനികളുടെ ഭാവിയും ശോഭനമാണ്. അതിനാല്‍ ഇന്ത്യയിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൊയ്യാന്‍ ടൂറിസം മേഖലയില്‍ നിന്നുള്ള ഓഹരികളെയും തെരഞ്ഞെടുക്കണം.
ടെക്നോളജി
ഇന്ത്യയിലെ ടെക്നോളജി മേഖലയില്‍, പ്രത്യേകിച്ചും സ്റ്റാര്‍ട്ട്അപ്പുകളില്‍ നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഏവരുടേയും ശ്രദ്ധ ഇതിനകം കവര്‍ന്നിട്ടുണ്ട്. അതിനാല്‍ ഐടി കമ്പനികളിലേക്ക് മാത്രമായി ടെക്നോളജി മേഖലയിലെ നിക്ഷേപത്തെ ചുരുക്കിക്കെട്ടരുത്. നിലവിലെ വമ്പന്‍ ഐടി കമ്പനികള്‍ ഇവിടെയൊക്കെ തന്നെയുണ്ടാകുമെങ്കിലും പുതുതലമുറ ടെക് കമ്പനികളാവും ഭാവിയില്‍ കളംപിടിക്കുക. ഇതിനോടകം മികച്ച സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ പ്രാരംഭഘട്ടത്തിലെ വെല്ലുവിളികള്‍ തരണംചെയ്തു ഏറെ മുന്നോട്ട് നീങ്ങിക്കഴിഞ്ഞു.
ഹെല്‍ത്ത്കെയര്‍
ഇന്ത്യന്‍ ജനത ചെറുപ്പമാണെന്ന് പകല്‍പോലെ വ്യക്തമാണ്. പൗരന്മാരുടെ ശരാശരി പ്രായം 30-നും താഴെ തുടരുന്നതിനാല്‍ രാജ്യത്തിനും ആരോഗ്യമേഖലയില്‍ കാര്യമായ വെല്ലുവിളികളില്ല. പക്ഷേ ജനങ്ങള്‍ക്ക് പ്രായമേറുന്ന ഘട്ടത്തില്‍ ആരോഗ്യ സംരക്ഷണവും കൂടുതലായി വേണ്ടിവരും. പ്രായം വര്‍ധിക്കുന്നതിനു അനുസരിച്ച് മരുന്നിനുള്ള ആവശ്യകതയും ഉയരാം. വികസിത രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിനു ചെലവഴിക്കുന്ന തുക വിലയിരുത്തിയാല്‍ തന്നെ ഭാവിയില്‍ ഹെല്‍ത്ത്കെയര്‍ മേഖലയുടെ സാധ്യത വെളിവാകുന്നതാണ്. കോവിഡിന് ശേഷം ആരോഗ്യ സംരക്ഷണ അവബോധം വര്‍ധിക്കുന്നതും ഫാര്‍മ മേഖലയ്ക്ക് ദീര്‍ഘകാലയളവില്‍ മുതല്‍ക്കൂട്ടാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications