പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ പിറകോട്ടടിക്കുന്നത്. റഷ്യ- ഉക്രൈന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നില്ലെങ്കില്‍ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ചര്‍ച്ചകളോ പ്രഖ്യാപിച്ചാല്‍ ആശ്വാസ റാലി പ്രതീക്ഷിക്കാം. ഇതിനിടെ വീണ്ടും ആകര്‍ഷകമായ നിലവാരത്തിലേക്കെത്തിയ പൊതുമേഖല സ്ഥാപനമായ എന്‍ടിപിസിയുടെ ഓഹരിയില്‍ വിപണി വിദഗ്ധര്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ചു. കുറഞ്ഞ റിസ്കില്‍ കൂടുതല്‍ ആദായം ലഭിക്കാമെന്നതാണ് ഓഹരിയെ തെരഞ്ഞെടുക്കാന്‍ കാരണം. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമാണ് എന്‍ടിപിസി ലിമിറ്റഡിനുള്ളത്. 62,086 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. പ്രകൃതി വാതം- 7, സൗരോര്‍ജ്ജ/ കാറ്റ്- 11 പദ്ധതികള്‍ ഉള്‍പ്പെടെ കമ്പനിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഊര്‍ജോത്പാദനത്തില്‍ 25 ശതമാനത്തിലധികവും സംഭാവന നല്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം.
ശ്രദ്ധേയ ഘടകം
നിലവില്‍ എന്‍ടിപിസി ഓഹരികള്‍ ട്രെന്‍ഡ്ലൈനിന്റെ ശക്തമായ സപ്പോര്‍ട്ട് മേഖലയിലാണ് തങ്ങിനില്ക്കുന്നത്. മാസക്കാലയളവിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാലും ഈ നിലവാരത്തില്‍ ഓഹരികള്‍ക്ക് മികച്ച പിന്തുണ നല്‍കിയതായാണ് ചരിത്രം. സാങ്കേതിക വിശകലന സൂചകമായ ആര്‍എസ്ഐയും മികച്ച നിലവാരത്തിലാണുള്ളത്. പൊസിറ്റീവ് ഡൈവേര്ജന്സും ദൃശ്യമായി വരുന്നത് ഓഹരിയുടെ നിലവിലെ നിലവാരത്തില്‍ നിന്നും വാങ്ങാമെന്നുള്ളതിനെ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം സ്റ്റോപ് ലോസും ലക്ഷ്യവിലയും കണക്കാക്കിയാല്‍ മികച്ച റിസ്ക് റിവാര്‍ഡും വ്യക്തമാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി എന്‍ടിപിസിയുടെ (BSE: 532555, NSE: NTPC) വരുമാനത്തില്‍ വളര്‍ച്ചയുണ്ട്. എന്നാല്‍ പ്രവര്‍ത്തന ലാഭത്തിന്റെ വളര്‍ച്ചയില്‍ സ്ഥിരതയില്ല. എങ്കിലും ലാഭം താഴേക്കുമല്ലെന്നത് ശ്രദ്ധേയം. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 33,293 കോടി രൂപയാണ് വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 4,498 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം വര്‍ധനവാണിത്. പ്രതിയോഹരി വരുമാനം 3.81-ല്‍ നിന്നും 4.64-ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ 1,26,396 കോടി രൂപയാണ് എന്‍ടിപിസിയുടെ വിപണി മൂലധനം. ഓഹരികളുടെ ബുക്ക് വാല്യു 133.31 രൂപയാണെന്നതും ശ്രദ്ധേയമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടടെ ഡിവിഡന്റ് യീല്‍ഡ് 4.72 ശതമാനമാണ്. ഈമാസം ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4 രൂപ വീതം വിതരണം ചെയ്തിരുന്നു. നിലവില്‍ സര്‍ക്കാരിന്റെ കൈവശം 51.1 ശതമാനം ഓഹരികളുണ്ട്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 32.19 ശതമാനവും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.48 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യവില 160-175
വെള്ളിയാഴ്ച എന്‍ടിപിസി ഓഹരികള്‍ 4.5 ശതമാനത്തോളം മുന്നേറി 130.35 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന നിലവാരമായ 131.50 രൂപയ്ക്കു മുകളില്‍ ഓഹരിക്ക് നിലനില്ക്കാനായാല് ചെറിയ തോതില്‍ വാങ്ങാം. ഓഹരി 135 നിലവാരം ഭേദിച്ചാല്‍ 145- 160 നിലവാരങ്ങളിലേക്ക് കുതിക്കാം. ഇവിടെയും നിലനില്ക്കാനായാല് 175 വരെ എത്തിച്ചേരാം. 6- 8 ആഴ്ച കാലയളവിലേക്ക് ഓഹരികള്‍ കൈവശം വയ്ക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 121 രൂപയിലാണ് ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന ഓഹരി വില 152.10 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications