ബുധനാഴ്ചത്തെ വ്യാപാര ഇടവേളയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും ക്ലോസിങ് ഘട്ടത്തിലെ മുന്നേറ്റത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ തുടര്‍ച്ചയായ ആറാം ദിവസവും വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വാങ്ങുന്ന പക്ഷത്തേക്ക് മാറിയതും വിപണിക്ക് കരുത്തേകുന്നു. അതേസമയം പ്രധാന സൂചികയായ നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് നിലവാരം 17,200/ 17,300 നിലവാരങ്ങളിലാണുള്ളത്. ഇതിനു മുകളില്‍ സൂചിക തുടരുന്നിടത്തോളം വിപണിയില്‍ കുതിപ്പ് പ്രകടമാകും. 17,500/ 17,550 നിലവാരങ്ങളിലാവും നിഫ്റ്റി സൂചികയ്ക്ക് ഇനി പ്രതിരോധനം നേരിടേണ്ടി വരിക. പൊസിഷണല്‍ ട്രേഡേര്‍സിന് നിഫ്റ്റിയില്‍ 17,200 നിലവാരമാകും നിര്‍ണായകം.
അതേസമയം ഹ്രസ്വകാലയളവിലേക്ക് വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ടാറ്റ പവര്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ മുന്‍നിര ഊര്ജോത്പദാന കമ്പനിയായ ടാറ്റ പവറിന്റെ ഓഹരികള്‍ ഇന്ന് 232 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സിന്റെ നിര്‍ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 226 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ റേഞ്ച് ബ്രേക്കൗട്ട് ദൃശ്യമാണ്. കൂടാതെ 200-ഡിഎംഎ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാനും ഓഹരിക്ക് സാധിച്ചത് അനുകൂല ഘടകമാണ്.
റാലീസ് ഇന്ത്യ
അഗ്രോ കെമിക്കല്‍ മേഖലയില്‍ 150 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് റാലീസ് ഇന്ത്യ. ഇതിന്റെ ഓഹരികള്‍ 217 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ നിര്‍ദേശം. ഹ്രസ്വകാലയളവില്‍ ഈ ഓഹരികള്‍ 240 രൂപ നിലവാരത്തിലേക്ക് ഉയാരം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 202 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
റാലീസ് ഇന്ത്യ (BSE: 500355, NSE : RALLIS) ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിനുള്ള ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്.
ടാറ്റ കെമിക്കല്‍സ്
ആഗോളതലത്തില്‍ സാന്നിധ്യമുള്ളതും ഇനോര്‍ഗാനിക് കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയുമാണ് ടാറ്റ കെമിക്കല്‍സ്. ഇതിന്റെ ഓഹരികള്‍ 937 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് പ്രോഫിഷ്യന്റ് ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ ഈ ഓഹരി 1,131 രൂപയിലേക്ക് ഉയാരം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 899 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ടാറ്റ കെമിക്കല്‍സ് (BSE: 500770, NSE : TATACHEM) ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിനുള്ള ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. കൂടാതെ 200-ദിവസ ഇഎംഎ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തതും ശുഭലക്ഷണമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
