അറിഞ്ഞോ..ഇപ്പോൾ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഭവനവായ്പ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. പല ബാങ്കുകളും പലിശ നിരക്ക് 7 ശതമാനത്തിൽ താഴെയാണ് ഈടാക്കുന്നത്. മാർച്ചിൽ കൊവിഡ് 19നെ തുടർന്ന് ലോക്ക്ഡൌൺ ആരംഭിച്ചതിനുശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) മൊത്തം 115 ബേസിസ് പോയിൻറ് നിരക്ക് കുറച്ചതിനുശേഷം പലിശ നിരക്ക് കുത്തനെ ഇടിഞ്ഞു. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

 

ഭവന വായ്പ പലിശ നിരക്കുകൾ

ഭവന വായ്പ പലിശ നിരക്കുകൾ

വിവിധ ബാങ്കുകളിലെ ഭവന വായ്പ പലിശ നിരക്കുകൾ പരിശോധിക്കാം.

 • ബാങ്ക് ഓഫ് ഇന്ത്യ - 6.85%
 • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.85%
 • കാനറാ ബാങ്ക് - 6.90%
 • പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് - 6.90%
 • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.95%
 • ബാങ്ക് ഓഫ് ബറോഡ - 7%
 • ബാങ്ക് ഓഫ് മഹാരാഷ്ട്ര - 7.05%
 • കൊട്ടക് മഹീന്ദ്ര ബാങ്ക് - 7.10%
 • ഇന്ത്യൻ ഓവർസീസ് ബാങ്ക് - 7.15%
 • പഞ്ചാബ് നാഷണൽ ബാങ്ക് - 7.15%
 • യൂക്കോ ബാങ്ക് - 7.15%
 • ഐസിഐസിഐ ബാങ്ക് - 7.20%
 • എസ്ബിഐ - 7.20%
 • ഇന്ത്യൻ ബാങ്ക് - 7.25%
 • ജെ ആൻഡ് കെ ബാങ്ക് - 7.30%

എംഎസ്എംഇ സ്‌കീമുകളില്‍ വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകളും, നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

പൊതുമേഖല ബാങ്കുകൾ

പൊതുമേഖല ബാങ്കുകൾ

ഭവനവായ്പ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന 15 ബാങ്കുകളിൽ ഏഴെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ്. ചില സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ യഥാക്രമം 7.75 ശതമാനം, 9.5 ശതമാനം നിരക്കുകളാണ് ഭവന വായ്പകൾക്ക് ഈടാക്കുന്നത്. പലിശ നിരക്ക് കുറയ്ക്കൽ മത്സരം രാജ്യത്തെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ്പക്കാരായ എച്ച്ഡിഎഫ്സി, എൽഐസി ഹൌസിംഗ് ഫിനാൻസ് തുടങ്ങിയ ഭവന ധനകാര്യ കമ്പനികളെയും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാക്കി.

കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്ധാനം ചെയ്യുന്ന രാജ്യത്തെ 10 ബാങ്കുകൾ ; അറിയേണ്ടതെല്ലാം

വായ്‌പ ട്രാൻഫർ ചെയ്യാം

വായ്‌പ ട്രാൻഫർ ചെയ്യാം

നിങ്ങൾ നിലവിൽ വായ്‌പയെടുത്ത സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് മികച്ച നിരക്കല്ല ലഭിക്കുന്നതെങ്കിൽ. ആ വായ്‌പ, പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാൻ കഴിയുന്ന ഒരു ഓപ്‌ഷനുണ്ട്. നിലവിലെ പലിശ നിരക്കിലും 50 ബേസിസ് പോയിൻറുകളോളം പലിശയിൽ കുറവ് ഉണ്ടെങ്കിലും നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലാവധി 15 വര്‍ഷത്തിൽ താഴെയാണെങ്കിലും ഇത്തരത്തിൽ വായ്‌പ മാറ്റാം.

നൂറ്റാണ്ടിലെ വലിയ പിഴവ്, സിറ്റി ഗ്രൂപ്പിന് നഷ്ടപ്പെട്ടത് 90 കോടി ഡോളര്‍

English summary

Lowest interest rates on home loans, Check these banks rate | അറിഞ്ഞോ..ഇപ്പോൾ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Let's take a look at which banks are currently offering home loans at the lowest rates. Read in malayalam.
Story first published: Friday, August 28, 2020, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X