രാജ്യത്തെ പ്രമുഖ വിപണി നിരീക്ഷകരുടെ ഇടയില്‍ ബാങ്കിംഗ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം വിലയിരുത്താനുള്ള സര്‍വേ നടത്തി. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസക്കാലയളവിലെ ബാങ്കിംഗ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ഇത് പ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും നിര്‍ദേശിക്കുകയും കുറഞ്ഞത് 25 ശതമാനം നേട്ടമെങ്കിലും നല്‍കാവുന്നതുമായ 11 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍ഡസ് ഇന്‍ഡ് & ഡിസിബി
>> ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ശരാശരി ലക്ഷ്യവില 1,330 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 43 അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 920.5 രൂപ നിലവാരത്തിലാണ് ഇന്‍ഡസ് ഇന്‍ഡ് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 44.5 ശതമാനം നേട്ടം വരെ ലഭിക്കാം. സര്‍വേയില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ അനലിസ്റ്റുകളുടെ പിന്തുണ കിട്ടിയത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനാണ്.
>> ഡിസിബി ബാങ്കിന്റെ ശരാശരി ലക്ഷ്യവില 123 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 25 അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 86.45 രൂപ നിലവാരത്തിലാണ് ഡിസിബി ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 42.3 ശതമാനം നേട്ടം വരെ ലഭിക്കാം.
സിയുബി & കരൂര്‍ വൈശ്യ
>> സിറ്റി യൂണിയന് ബാങ്കിന്റെ ശരാശരി ലക്ഷ്യവില 204 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 23 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി പിന്തുണച്ചത്. നിലവില്‍ 146.1 രൂപ നിലവാരത്തിലാണ് സിറ്റി യൂണിയന് ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 39.6 ശതമാനം നേട്ടം വരെ ലഭിക്കാം.
>> കരൂര്‍ വൈശ്യ ബാങ്കിന്റെ ശരാശരി ലക്ഷ്യവില 71.5 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 12 വിപണി നിരീക്ഷകരാണ് ഈ ഓഹരിക്ക് അനുകൂലമായി പിന്തുണച്ചത്. നിലവില്‍ 51.3 രൂപ നിലവാരത്തിലാണ് കരൂര്‍ വൈശ്യ ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 39.40 ശതമാനം നേട്ടം വരെ ലഭിക്കാം.
ആര്‍ബിഎല്‍ & ഉജ്ജീവന്
>> ആര്‍ബിഎല്‍ ബാങ്കിന്റെ ശരാശരി ലക്ഷ്യവില 214 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 21 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 155.2 രൂപ നിലവാരത്തിലാണ് ആര്‍ബിഎല്‍ ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 37.90 ശതമാനം നേട്ടം വരെ ലഭിക്കാം.
>> ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശരാശരി ലക്ഷ്യവില 27.6 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 14 വിപണി നിരീക്ഷകരാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 20.4 രൂപ നിലവാരത്തിലാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 35.30 ശതമാനം നേട്ടം വരെ ലഭിക്കാം.
ഇക്വിറ്റാസ് & ആക്സിസ്
>> ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശരാശരി ലക്ഷ്യവില 78.6 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 11 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 58.15 രൂപ നിലവാരത്തിലാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 35.20 ശതമാനം നേട്ടം വരെ ലഭിക്കാം.
>> ആക്സിസ് ബാങ്ക് ഓഹരികളുടെ ശരാശരി ലക്ഷ്യവില 939 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 47 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി പിന്തുണച്ചത്. നിലവില്‍ 712.65 രൂപ നിലവാരത്തിലാണ് ആക്സിസ് ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 31.80 ശതമാനം നേട്ടം വരെ ലഭിക്കാം. സര്‍വേയില്‍ ഏറ്റവും കൂടുതല്‍ വിപണി നിരീക്ഷകരുടെ പിന്തുണ ലഭിച്ചത് ആക്സിസ് ബാങ്ക് ഓഹരികള്‍ക്കാണ്.
ഇന്ത്യന്‍ & എച്ച്ഡിഎഫ്സി
>> ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ ശരാശരി ലക്ഷ്യവില 191 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 10 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 145.75 രൂപ നിലവാരത്തിലാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 31 ശതമാനം നേട്ടം വരെ ലഭിക്കാം.
>> എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ ശരാശരി ലക്ഷ്യവില 1,930 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 42 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി പിന്തുണച്ചത്. നിലവില്‍ 1,521.50 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 26.80 ശതമാനം നേട്ടം വരെ ലഭിക്കാം. സര്‍വേയില്‍ മൂന്നാമത് ഏറ്റവും കൂടുതല്‍ അനലിസ്റ്റുകളുടെ പിന്തുണ കിട്ടിയത് എച്ച്ഡിഎഫ്സി ബാങ്കിനാണ്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഓഹരികളുടെ ശരാശരി ലക്ഷ്യവില 117 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 31 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഈ ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. നിലവില്‍ 93.75 രൂപ നിലവാരത്തിലാണ് ബാങ്ക് ഓഫ് ബറോഡ ഓഹരികളുള്ളത്. അതായത്, ഒരു വര്‍ഷക്കാലയളവില്‍ 25 ശതമാനം നേട്ടം വരെ ലഭിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രമുഖ മാധ്യമം നടത്തിയ സര്‍വേ ഫലത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
