കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഗോള വിപണികളില്‍ 'ചോരപ്പുഴ'യൊഴുക്കിയത്. പ്രത്യക്ഷത്തില്‍ ബാധിക്കുന്നില്ലെങ്കിലും പരോക്ഷ ആശങ്കകളിലാണ് ആഭ്യന്തര വിപണിയും കടപുഴകിയത്. ആഴ്ചയുടെ അടിസ്ഥാനത്തില്‍ 3.58 ശതമാനം നഷ്ടമാണ് പ്രധാന സൂചികകള്‍ക്ക് നേരിട്ടത്. അതുപോലെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 2020 ജൂണിന് ശേഷമുള്ള ഉയര്‍ന്ന നിലയിലേക്കെത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില ശുഭപ്രതീക്ഷകള്‍ ആഭ്യന്തര വിപണിയില്‍ തെളിഞ്ഞുകാണാം. ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഡിസംബര്‍ പാദത്തില്‍ പുറത്തുവിട്ട മികച്ച പ്രവര്‍ത്തനഫലമാണ് നിലവിലെ കാര്മേഘങ്ങള്ക്കിടെയിലും ഒളിഞ്ഞിരിക്കുന്ന അവസരങ്ങളുടെ സൂചനയാകുന്ന രജതരേഖ.
2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ഭൂരിഭാഗം കമ്പനികളും കാഴ്ചവച്ചത്. നിഫ്റ്റി-50 സൂചികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികള്‍ മിക്കതും വിപണി പ്രതീക്ഷിച്ചതിലും മികച്ച പാദഫലമാണ് പുറത്തുവിട്ടത്. സെപ്റ്റംബര്‍ പാദത്തെ അടിസ്ഥാനമാക്കിയാലോ അല്ലെങ്കില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദവുമായിട്ട് താരതമ്യം ചെയ്താലും ശരി കമ്പനികള്‍ വരുമാനത്തിലും അറ്റാദായത്തിലും ഇരട്ടയക്ക വളര്‍ച്ച നിരക്കാണ് കാഴ്ചവച്ചത്. ചുരുക്കം ചില കമ്പനികളുടേത് മാത്രമാണ് പ്രതീക്ഷച്ച നിരക്കിലും താഴെയായത്.
കാപ്പിറ്റല്‍ ഗുഡ്സ്, ബാങ്കുകള്‍, ഊര്‍ജം, ഐടി, മെറ്റല്‍ വിഭാഗങ്ങളിലുള്ള കമ്പനികളെല്ലാം ഡിസംബര്‍ പാദത്തില്‍ വളരെ മികച്ച സാമ്പത്തിക ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്. അതേസമയം ഓട്ടോ, ഫാര്‍മ, സിമന്റ് വ്യവസായ മേഖലകള്‍ക്ക് കടുപ്പമേറിയ ത്രൈമാസമാണ് കടന്നു പോയത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ലാഭത്തിന്റെ മാര്‍ജിന്‍ കുറഞ്ഞാതാണ് തിരിച്ചടിയായത്. നിലവിലെ സംഘര്‍ഷവും ഉത്പന്നങ്ങളുടയേും ക്രൂഡ് ഓയില്‍ വിലയും വര്‍ധിപ്പിക്കുന്നു. ഇത് വീണ്ടും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കാം. ഇതോടെ സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ വേഗത്തേയും പ്രതികൂലമായി ബാധിക്കാം. ഇതൊക്കെ ഇടക്കാലയളവില്‍ ഇരുത്തിരിയാവുന്ന ആശങ്കകളാണ്.
എന്നാല്‍, ആഭ്യന്തര കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭക്ഷമതയുടെ ഉത്പതിഷ്ണുതയും മാനേജ്മെന്റുകള്‍ സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഒക്കെ ശുഭാപ്തി വിശ്വാസം പകരുന്നതാണ്. മാത്രവുമല്ല കിഴക്കന്‍ യൂറോപ്പിലെ മേഖല സംഘര്‍ഷം മൂലം ഉടലെടുക്കുന്ന ഭീഷണികള്‍ താത്കാലിക പ്രതിഭാസമാണ്. അതിനാല്‍ സംഘര്‍ഷ ഭീതിയില്‍ നിന്നും വിപണിയിലുണ്ടായ ഇടിവുകളും തിരുത്തലുകളും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കടന്നു വരാനുള്ള നല്ല അവസരങ്ങളാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ്, വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നതിന്റെ അതേ തോതില്‍ ഇന്ത്യന്‍ വിപണിയിലെ വന്‍കിട നിക്ഷേപകരായ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
അതേസമയം, ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരെ സൈനിക നടപടിക്ക് മുതിരാതെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിയെ ആശ്വാസമായി ഉള്‍ക്കൊണ്ടതാണ് വിപണിയില്‍ വെള്ളിയാഴ്ച മുന്നേറ്റത്തിന് വഴിയൊരുക്കിയത്. തുടര്‍ച്ചയായ ഏഴു ദിവസം നേരിട്ട തിരിച്ചടികള്‍ക്കു ശേഷമാണ് ആഭ്യന്തര വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത്. പ്രധാന സൂചികകളില്‍ 2.5 ശതമാനത്തോളം കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. എങ്കിലും ദീര്‍ഘകാലം വിപണിക്ക് പിന്തുണയേകിയ 16,800 നിലവാരം തകര്‍ന്നത് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്. നിഫ്റ്റി വീണ്ടും 17,500 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ നിലവിലെ ബെയറിഷ് ട്രെന്‍ഡ് പൂര്‍ണമായും മാറിയെന്ന് കരുതാനാകും.
വരുന്നയാഴ്ച എങ്ങനെ ?
റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ ഗതിവിഗതികളാവും സമീപ കാലയളവിലേക്ക് ആഗോള വിപണികളെയൊക്കെ സ്വാധീനിക്കുക. കടുപ്പമേറിയ വാര്‍ത്തകളോ സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കാതിരുന്നാലോ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം. അതേസമയം വിപണിയെ സ്വാധീനിക്കാവുന്ന നിരവധി ആഭ്യന്തര ഘടകങ്ങളും മാര്‍ച്ച് ആദ്യവാരം പുറത്തുവരുന്നുണ്ട്. ത്രൈമാസ ജിഡിപി നിരക്ക്, ഫെബ്രുവരിയിലെ വാഹന വില്‍പ്പനയുടെ കണക്ക്, മാനുഫാക്ചറിംഗ് പിഎംഐ നിരക്ക് തുടങ്ങിയവ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. അതിനാല്‍ ഹ്രസ്വാകല നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!



Click it and Unblock the Notifications