കിഴക്കന്‍ യൂറോപ്പിലെ യുദ്ധസമാന സാഹചര്യം ആഗോള വിപണികള്‍ക്ക് തന്നെ കറുത്ത തിങ്കളാഴ്ചയാണ് സമ്മാനിച്ചത്. ആഭ്യന്തര വിപണിയിലും പ്രധാന സൂചികകള്‍ 3 ശതമാനത്തിലേറെ ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ ഏകദിന നഷ്ടത്തിനാണ് സാക്ഷ്യംവഹിച്ചത്. ഏപ്രില്‍ 2020-ന് ശേഷമുള്ള രണ്ടാമത്തെ വലിയ ഇടിവായിരുന്നു ഇന്നലെ. പ്രധാനപ്പെട്ട ഓഹരി വിഭാഗം സൂചികകളും ചുവപ്പണിഞ്ഞു. അഡ്വാന്‍സ്- ഡിക്ലൈയിന്‍ റേഷ്യോയും 0.13-ലേക്ക് കൂപ്പുകുത്തി. ഈയൊരു പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ദുര്‍ബലാവസ്ഥയിലായിരുന്ന 3 ഓഹരികളില്‍ ഷോര്‍ട്ട് സെല്‍ നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഇന്നലത്തെ വീഴ്ചയില്‍ നിഫ്റ്റി നിര്‍ണായകമായ 50-ഡേ ഇഎംഎ നിലവാരവും തകര്‍ത്തിരുന്നു. കൂടാതെ അടുത്തിടെയുള്ള താഴ്ന്ന നിലവാരവും (16,836) ങേദിച്ചിരുന്നു. ഇതോടെ നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് മേഖല 16,700 നിലവാരത്തിലാണ്. ഇത് 200-ഡേ ഇഎംഎ നിലാവരവുമാണ്. ഇന്നലത്തെ ആഘാതത്തിന്റെ തോത് വിലയിരുത്തിയാല്‍ 16,400 നിലവാരം വീണ്ടും പരീക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.
1) അമര രാജ ബാറ്ററീസ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാറ്ററി നിര്‍മാതാക്കളായ അമര രാജ ബാറ്ററീസ് (BSE: 500008, NSE : AMARAJABAT) തിങ്കളാഴ്ച 577.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 525 രൂപ ലക്ഷ്യമാക്കി ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്്ക്കകം 10 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 600 നിലവാരത്തില്‍ ക്രമീകരിക്കണം. ഓഹരിയുടെ 585 നിലവാരത്തിലുള്ള 'ഡബിള്‍ ബോട്ടം' സപ്പോര്‍ട്ട് തകര്‍ന്നിരുന്നു. ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ ടെക്നിക്കല്‍ സൂചകങ്ങളായ വിവിധ ഇന്‍ഡികേറ്ററുകളും ഓക്സിലേറ്ററുകളും ഓഹരിയില്‍ ഡൗണ്‍ട്രെന്‍ഡ് ആണ് സൂചിപ്പിക്കുന്നത്.
2) ദീപക് നൈട്രേറ്റ്
പ്രമുഖ കെമിക്കല്‍ കമ്പനിയായ ദീപക് നൈട്രേറ്റ് (BSE: 506401, NSE : DEEPAKNTR) ഇന്നലെ 2,063 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,910 നിലവാരം ലക്ഷ്യമാക്കി ഫ്യൂച്ചേഴ്സ് കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്നാണ് നിര്‍ദേശം. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയക്കകം 8 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,150 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരീറ്റീസ് സൂചിപ്പിച്ചു. ഓഹരിയുടെ ചാര്‍ട്ടില്‍ 'ബെയറിഷ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ പുള്‍ബാക്കില്‍ 50-ഡേ ഇഎംഎ നിലവാരം മറികടക്കാനാകാതെ വീണ്ടും താഴേക്ക് പതിച്ചു.
3) ഐഡിഎഫ്സി ബാങ്ക്
പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഐഡിഎഫ്സി ബാങ്കിന്റെ (BSE: 539437, NSE : IDFCFIRSTB) ഓഹരികള്‍ 43.80 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പി്ച്ചത്. ഇവിടെ നിന്നും 40 രൂപ നിലവാരം ലക്ഷ്യമാക്കി ഫ്യൂച്ചേഴ്സ് കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്നാണ് നിര്‍ദേശം. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയക്കകം 10 ശതമാനത്തോളം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 45.50 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരീറ്റീസ് സൂചിപ്പിച്ചു. വിവിധ ഇന്‍ഡികേറ്ററുകളും ഓക്സിലേറ്റര്‍ സൂചകങ്ങളും ഓഹരിയുടെ ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ ഡൗണ്‍ട്രെന്‍ഡ് ആണ് സൂചിപ്പിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications