റിസ്കിന് ആനുപാതികമായി മികച്ച ആദായം നേടാവുന്ന നിരവധി നിക്ഷേപ സാധ്യതകള്‍ ഇപ്പോഴുമുണ്ടെന്ന് പ്രമുഖ വിപണി നിരീക്ഷകന് കുനാല്‍ ബോത്ര. കഴിഞ്ഞ ഒന്നര മാസത്തോളം പ്രധാന സൂചികകള്‍ ദിവസവും 1- 2 ശതമാനത്തോളം വ്യത്യാസത്തിനുള്ളിലാണ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ പ്രധാന സൂചികയുടെ ആകെ വ്യതിയാനം 2 ശതമാനം മാത്രമുള്ള റേഞ്ചിനുള്ളിലാണ്. നിലവിലെ സ്ഥിതിയില്‍ ഏത് വശത്തേക്കാവും സൂചിക തിരിയുകയെന്ന് പ്രവചിക്കുക പ്രയാസമാണ്. എങ്കിലും കഴിഞ്ഞയാഴ്ചകളില്‍ തിരുത്തല്‍ നേരിട്ട ചില ഓഹരി വിഭാഗത്തിന് ശക്തമായി തിരിച്ചു വരാനുള്ള സാധ്യതകളുണ്ടെന്നും കുനാല്‍ ബോത്ര ചൂണ്ടിക്കാട്ടി.
അടുത്തിടെ ഐടി വിഭാഗം ഓഹരികള്‍ ഭേദപ്പെട്ട രീതിയില്‍ പിടിച്ചു നിന്നു. സമാനമായി ഫാര്‍മ വിഭാഗം ഓഹരി സൂചികയിലും തിരിച്ചു വരവ് കാണാനായി. മെറ്റല്‍ ഓഹരികളാവട്ടെ വളരെ മികച്ച പ്രകടനമാണ് കുറെ നാളുകളായി പുറത്തെടുക്കുന്നത്. ഇത്തരം ഓഹരി വിഭാഗങ്ങളില്‍ ശക്തമായ മുന്നേറ്റം കാണുന്നതിനൊപ്പം ആഗോള വിപണികളിലും ദൃശ്യമാകുന്ന ഉണര്‍വ്, ആഭ്യന്തര വിപണികളിലും അടുത്തഘട്ടം കുതിപ്പിനുള്ള സൂചന നല്‍കുന്നുണ്ട്. നിലവിലെ വിപണിയുടെ പൊതുവികാരം ബുള്ളിഷ് തന്നെയാണ്. എങ്കിലും നിലവിലെ സ്ഥിരതയാര്‍ജിക്കലിനു ശേഷം നിഫ്റ്റിക്ക് 17,350 ശക്തമായി ഭേദിക്കുന്നത് വരെ കാത്തിരിക്കുന്നതാവും ഉചിതം.
അതേസമയം, ബാങ്ക്-നിഫ്റ്റിയില്‍ ദുര്‍ബലാവസ്ഥ പ്രകടമായി. ഇത് പ്രധാനമായും ലാര്‍ജ് കാപ് സ്വകാര്യ ബാങ്കുകളായ കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളിലെ തിരിച്ചടി കാരണമാണ്. ഈ ഓഹരികള്‍ക്ക് അവയുടെ 200-ഡിഎംഎ നിലവാരം ഭേദിച്ച് മുന്നേറാന്‍ സാധിച്ചിട്ടില്ല. സമാനമായി ബാങ്ക്-നിഫ്റ്റി സൂചികയ്ക്കും വ്യക്തതയോടെ 200-ഡിഎംഎ നിലവാരം ഭേദിച്ച് നിലനില്‍ക്കാനായിട്ടില്ല. എങ്കിലും വെള്ളിയാഴ്ചയോടെ സൂചികയുടെ പ്രധാന സപ്പോര്‍ട്ട് നിലവാരമായ 35,000-വും ഏറെക്കുറെ പരീക്ഷിക്കപ്പെട്ടു. സൂചികയുടെ താഴ്ന്ന നിലവാരത്തോട് അടുത്ത് നില്ക്കുന്നതിനാല് കുറഞ്ഞ റിസ്കില്‍ ട്രേഡ് പരീക്ഷിക്കാവുന്നതാണ്. 35,000 നിലവാരത്തില്‍ ശക്തമായ പിന്തുണ ലഭിച്ചാല്‍ ബാങ്ക്-നിഫ്റ്റിക്ക് 36,000- 36,500 നിലവാരത്തിലേക്ക് ഉയരാനായേക്കുമെന്നും കുനാല്‍ ബോത്ര ചൂണ്ടിക്കാട്ടി. ഈയാഴ്ച വാങ്ങാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) എസ്ബിഐ കാര്‍ഡ്സ്
ക്രെഡിറ്റ് കാര്‍ഡ് സേവനമൊരുക്കുന്ന കമ്പനികളില്‍ ആദ്യമായി ആഭ്യന്തര ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ്സ് സര്‍വീസസ് ലിമിറ്റഡ് (BSE: 543066, NSE: SBICARD). വെള്ളിയാഴ്ച 863 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 900 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 835-840 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
2) ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE: BANKBARODA). ഓഹരിയില്‍ 50-ഡിഎംഎ നിലവാരത്തിന് മുകളില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. കൂടാതെ 200-ഡിഎംഎ നിലവാരത്തിനു മുകളിലാണ് നില്ക്കുന്നതും. വെള്ളിയാഴ്ച 108 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 116 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 104 രൂപയില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications