ആഗോള തലത്തില്‍ വിലയിരുത്തിയാലും മികച്ച നേട്ടം തന്നെ സമ്മാനിച്ചാണ് 2021-22 സാമ്പത്തിക വര്‍ഷം വിടചൊല്ലിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അസാധാരണ ബുള്‍ തരംഗത്തിനാണ് സാക്ഷിയായതെങ്കില് രണ്ടാം പകുതിയില്‍ കടുത്ത ചാഞ്ചാട്ടത്തിനും തിരുത്തലിനുമാണ് സാക്ഷ്യം വഹിച്ചത്. എങ്കിലും ആകെത്തുകയായി 19 ശതമാനമെന്ന മികച്ച നേട്ടമാണ് പ്രധാന സൂചികകള്‍ നല്‍കിയത്. പുതിയൊരു സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന മേഖലകള്‍ ഏതൊക്കെയെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
പ്രധാനമായും ഐടി വിഭാഗം ഓഹരികളെയാണ് പൊതുവായി ബുള്ളിഷ് ട്രെന്ഡിലെന്ന് ഭൂരിഭാഗം അനലിസ്റ്റുകളും വിലയിരുത്തിയത്. അതേസമയം, എഫ്എംസിജി വിഭാഗമാണ് ബെയറിഷാണെന്ന് കണക്കാക്കപ്പെടുന്നത്. സ്പെഷ്യാല്‍റ്റി കെമിക്കല്‍സ്, രാസസംയുക്ത (എപിഐ) നിര്‍മാണം, മൂലധന വിപണിയും നിക്ഷേപത്തിനുളള മികച്ച പശ്ചാത്തലമായും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ബാങ്കിംഗ്, ധനകാര്യ വിഭാഗങ്ങളെ സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്.
മാരത്തോണ്‍ ട്രെന്‍ഡ്സ് അഡൈ്വസറിയുടെ സിഇഒ അതുല്‍ സൂറിയുടെ അഭിപ്രായത്തില്‍ സ്പെഷ്യാല്‍റ്റി കെമിക്കല്‍ വിഭാഗം 2022-23 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ചയ്ക്കുമെന്നാണ് അനുമാനം. ഈ വിഭാഗത്തിന്റെ ഉത്പാദന ചെലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഓഹരികള്‍ സര്‍വകാല റെക്കോഡ് നിലവാരത്തിലേക്കുള്ള പ്രയാണത്തിലാണ്. അധികം താമസിയാതെ ക്രൂഡ് ഓയില്‍ വില തിരുത്തലിന് വിധേയമാകുമെന്നും 90 ഡോളര്‍ നിലവാരത്തിന് താഴേക്ക് എത്തുമെന്നും അതോടെ വിവിധ മേഖലകള്‍ കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തുമെന്നും അദ്ദേഹം കണക്കുക്കൂട്ടുന്നു.
ഇതിനോടകം തിരുത്തല്‍ നേരിട്ട ഐടി വിഭാഗം ഓഹരികളിലും മികച്ച അവസരങ്ങളുണ്ടെന്ന് അതുല്‍ സൂറി ചൂണ്ടിക്കാട്ടി. വരുന്ന പാദങ്ങളിലും മികച്ച പ്രകടനം നടത്താനാകുമെന്ന മാനേജ്മെന്റുകളുടെ നിഗമനങ്ങളും ഐടി ഓഹരികളെ ശ്രദ്ധകേന്ദ്രമാക്കുന്നു. അതുപോലെ വരുന്ന സാമ്പത്തിക വര്‍ഷം മൂലധന വിപണിയുടെ പ്രകടനം ആശാവഹമാണെങ്കിലും ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളെ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍മല്‍ ബാംഗിന്റെ സുനില്‍ ജെയിന്, രാസസംയുക്ത നിര്‍മാണ മേഖലയേയും ധനകാര്യ മേഖലയിലുമാണ് സാധ്യതകള്‍ കാണുന്നത്. ധനകാര്യ മേഖലയെ പൊതുവായി സമീപിക്കാതെ, ഈ വിഭാഗത്തില്‍ അടിസ്ഥാനപരമായി മികച്ചതും തിരുത്തിലിന് ശേഷം ആകര്‍ഷക നിലവാരത്തിലേക്ക് എത്തിയതുമായ ഓഹരികളെ മാത്രം പരിഗണിക്കാവൂ എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞതും വളര്‍ച്ചാ നിരക്ക് നിലവിലെ 8 ശതമാനത്തില്‍ നിന്നും 10-12 ശതമാനം നിരക്കിലേക്ക് ഉയരുമെന്നും വിലയിരുത്തി.
അതേസമയം ആക്സിസ് കാപിറ്റല്‍, ബാങ്ക് ഓഹരികള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞതും സമീപകാലത്ത് തിരുത്തല്‍ നേരിട്ടതും ഓഹരികളെ ആകര്‍ഷകമാക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളുമാണ് ആക്സിസ് കാപിറ്റല്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. സമാനമായി മോത്തിലാല്‍ ഒസ്വാള് ഐടി, തെരഞ്ഞെടുത്ത ബാങ്ക്/ ധനകാര്യ/ ഇന്‍ഷുറന്‍സ്, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം, ടെലികോം മേഖലകളില്‍ മുന്നേറ്റം പ്രവചിക്കുന്നു.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍, അഗ്രി കെമിക്കല്‍ വിഭാഗത്തിനും വളനിര്മാതാക്കള്ക്കും വരുന്ന സാമ്പത്തിക വര്‍ഷം പരിഗണന കൊടുക്കുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക് സിമന്റ്, ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍, ഇമാമി, സഫാരി ഇന്‍ഡസ്ട്രീസ്, റാലീസ് ഇന്ത്യ, ബയേര്‍ ഇന്ത്യ തുടങ്ങിയ ഓഹരികളെയാണ് ഇവര്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
