എങ്ങും കണ്‍ഫ്യൂഷന്‍ തന്നെ; നിഫ്റ്റിയില്‍ ഇനിയെന്ത്? സര്‍പ്രൈസ് നീക്കത്തിന് റിലയന്‍സ്, യൂണിലിവര്‍!

ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനമാണ് ആഭ്യന്തര വിപണിയേയും പിടിച്ചുലയ്ക്കുന്നത്. എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റിയെ സംബന്ധിച്ച് 17,000 നിലവാരമാണ് നിര്‍ണായകം. ഒരു വിഭാഗം വിപണി വിദഗ്ധരാകട്ടെ 17,000 നിലവാരം 'ഓവര്‍ സോള്‍ഡ്' മേഖലയാണെന്നും പുതിയ നിക്ഷേപത്തിന് അവസരമാക്കാമെന്നും പറയുന്നു. എന്നാല്‍ മറുവിഭാഗം വിപണി വിശകലന വിദഗ്ധരാകട്ടെ, തുടര്‍ച്ചയായി നിഫ്റ്റി താഴേക്ക് പതിക്കുന്നതും 17,000 നിലവാരത്തിന്റെ പിന്തുണ പരീക്ഷിക്കുന്നതും ശുഭസൂചനയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. 16,800 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ ഇടിവുണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വെളളിയാഴ്ച നിഫ്റ്റി 28 പോയിന്‍് നഷ്ടമാക്കി 17,276-ലാണ് ക്ലോസ് ചെയ്തത്. അതേസമയം, 3 പ്രമുഖ വിപണി വിദഗ്ധരുടെ നിരീക്ഷണമാണ് ചുവടെ ചേര്‍ക്കുന്നത്.

നാഗരാജ് ഷെട്ടി

നാഗരാജ് ഷെട്ടി

വിപണിയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി സൂചിപ്പിച്ചത്. സമീപഭാവിയില്‍ തന്നെ നിഫ്റ്റി 17,000- 16,800 നിലവാരത്തിലേക്ക് വീണ്ടും ഇറങ്ങാനുള്ള സാധ്യതകളുണ്ട്. ഇതില്‍ 16,800 നിലവാരം തകര്‍ന്നാല്‍ 16,400 നിലവാരത്തിലേക്ക് സൂചിക പതിക്കാം. അതിനാല്‍ ചെറിയ തോതില്‍ മാത്രമേ പുതിയ നിക്ഷേപം നടത്താവൂ. കൃത്യമായ സ്റ്റോപ് ലോസ് കൃമീകരിച്ച് എഫ്എംസിജി വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാം. ഐടി വിഭാഗം ഓഹരിയിലും സൂചികയിലും ഷോര്‍ട്ട്‌സെല്‍ പരിഗണിക്കാം. ഫാര്‍മ, റിയാല്‍റ്റി വിഭാഗം ഓഹരികളും ദുര്‍ബലാവസ്ഥ പ്രകടമാക്കുന്നുവെന്നും നാഗരാജ് ഷെട്ടി സൂചിപ്പിച്ചു.

സിദ്ധാര്‍ഥ് ഭാംമ്രെ

സിദ്ധാര്‍ഥ് ഭാംമ്രെ

കഴിഞ്ഞ 3 സെഷന്‍സിലും നിഫ്റ്റിയില്‍ ദിനവ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം താരതമ്യേന കുറവായിരുന്നു എന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസിലെ റിസര്‍ച്ച് തലവന്‍ സിദ്ധാര്‍ഥ് ഭാംമ്രെ ചൂണ്ടിക്കാട്ടി. ഈ ദിവസങ്ങളില്‍ വോളിയവും കുറവായിരുന്നു. എന്നാല്‍ ഇപ്ലൈഡ് വോളറ്റിലിറ്റി കൂടുതലായത് വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയേയും പ്രതിഫലിപ്പിക്കുന്നു. ഇതിനിടെ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്‍ഡക്‌സ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിറ്റില്‍ ലോങ് പൊസിഷന്‍ എടുക്കുന്നുണ്ട്. ഇതോടെ എഫ്‌ഐഐയുടെ ആകെ ലോങ് പൊസിഷന്‍ 60 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്.

എഫ്‌ഐഐ

എഫ്‌ഐഐ ലോങ് പൊസിഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ ഷോര്‍ട്ട് സെല്ലിന് മുതിരുന്നത് അഭിലഷീണയമല്ല. അതുപോലെ 17,000 നിലവാരം തുടര്‍ച്ചയായി പരീക്ഷിക്കപ്പെടുന്നതും ശുഭസൂചനയല്ല. അതിനാല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ചെറിയ തോതില്‍ മാത്രം പുതിയ നിക്ഷേപം നടത്താവൂ. ഓട്ടോ, ബാങ്കിംഗ്, എഫ്എംസിജി മേഖലയിലെ ചില ലാര്‍ജ് കാപ് ഓഹരികള്‍ ബ്രേക്ക് ഔട്ടിന്റെ വക്കിലാണ്. സൂചിക സപ്പോര്‍ട്ട് മേഖലയുടെ മുകളില്‍ തുടരുന്നിടത്തോളം തെരഞ്ഞെടുത്ത ഓഹരി കേന്ദ്രീകരിച്ചുള്ള പൊസിഷന്‍ എടുക്കാമെന്നും സിദ്ധാര്‍ഥ് ഭാംമ്രെ വ്യക്തമാക്കി.

രോഹിത് ശ്രീവാസ്തവ

രോഹിത് ശ്രീവാസ്തവ

കഴിഞ്ഞയാഴ്ചയോടെ നിഫ്റ്റി 16,800 നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രേഖപ്പെടുത്തിയെന്നും ഈ നിലവാരം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യചാര്‍ട്ടിന്റെ സ്ഥാപകന്‍ രോഹിത് ശ്രീവാസ്തവ. നിലവിലെ പ്രശ്‌നം ശമിച്ചുകഴിഞ്ഞാല്‍ വിപണി വീണ്ടും 17,600 നിലവാരം ലക്ഷ്യമാക്കി മുന്നോട്ട് കുതിക്കാം. ഇത് മറികടന്നാല്‍ വരുന്ന ആഴ്ചകളില്‍ നിഫ്റ്റി 18,050 നിലവാരം വരെയെത്താം. നിലവിലെ സാഹചര്യത്തില്‍ 17,000 നിലവാരം 'ഓവര്‍ സോള്‍ഡ്' മേഖലയായി കണക്കാക്കാം. സമാനമായി ബാങ്ക്-നിഫ്റ്റിയും 36,500 നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെടുത്തിയിരുന്നു.

റിലയന്‍സ്

ഓട്ടോ മേഖല, പ്രത്യേകിച്ച് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു. പി.എസ്.യു ബാങ്കുകളും വീണ്ടും ശ്രദ്ധാകേന്ദ്രമാകാം. ചെറിയ ദുര്‍ബലാവസ്ഥ മെറ്റല്‍ വിഭാഗം കാണിക്കുന്നുണ്ടെങ്കിലും താമസിയാതെ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തും. റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പൊതുമേഖല ഓഹരികള്‍ എന്നിവ വരുന്ന ആഴ്ചകളില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നും രോഹിത് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X