ഓഹരി വിപണിയിലെ സമീപകാല തകര്‍ച്ചയില്‍ വന്‍നഷ്ടം പേറുന്ന സ്റ്റോക്കുകളില്‍ ഒന്നാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് ഇന്ത്യാബുള്‍സിന്റെ ഓഹരി വില 17 ശതമാനമാണ് താഴേക്ക് പോയത്. വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള ഈ സ്റ്റോക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസം വിപണി വിദഗ്ധര്‍ക്കുണ്ട്.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഗുണനിലവാരമേറിയ ഓഹരിയാണ്. വിപണിയിലെ ഹ്രസ്വകാല നെഗറ്റീവ് വികാരം ഒന്നുകൊണ്ടുമാത്രമാണ് ഇന്ത്യാബുള്‍സിന്റെ ഇപ്പോഴത്തെ വീഴ്ച്ച. എന്തായാലും ഭീതി മാറി വിപണി ഉണര്‍ന്നുകഴിഞ്ഞാല്‍ ഇന്ത്യാബുള്‍സിന്റെ ഓഹരി വില ദീര്‍ഘകാലാടിസ്ഥാനത്തില്‍ 440 രൂപ വരെയ്ക്കും എത്തുമെന്നാണ് ഇവരുടെ പ്രവചനം. ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ഇന്ത്യാബുള്‍സ് ഓഹരികള്‍ വാങ്ങാമെന്ന നിലപാടാണ് നിക്ഷേപകരുമായി പങ്കുവെയ്ക്കുന്നത്.
'കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ സംഭവിച്ച കാര്യമായ വില്‍പ്പനയെത്തുടര്‍ന്ന് 250 രൂപയില്‍ ബ്രേക്ക്ഡൗണ്‍ നേരിട്ടിരിക്കുകയാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്. 200 രൂപയെന്ന ശക്തമായ പിന്തുണ നിലയ്ക്ക് സമീപമാണ് സ്റ്റോക്കിന്റെ വ്യാപാരം. ഇപ്പോഴത്തെ നിലയില്‍ ഇന്ത്യാബുള്‍സ് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. ഹ്രസ്വകാലം കൊണ്ട് 240 രൂപ മുതല്‍ 260 രൂപ വരെ ഉയരാന്‍ സ്റ്റോക്കിന് കഴിയും. ഇതേസമയം, 200 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബഗാഡിയ അറിയിക്കുന്നു.
നിലവില്‍ 250 - 260 രൂപ റേഞ്ചില്‍ ശക്തമായ പ്രതിരോധം രൂപപ്പെടുന്നുണ്ട്. ഇത് ഭേദിക്കാന്‍ സാധിക്കുന്നപക്ഷം കുത്തനെയുള്ള ആരോഹണം സ്റ്റോക്കില്‍ പ്രതീക്ഷിക്കാമെന്നും ഇദ്ദേഹം പറയുന്നു. മറ്റൊരു ബ്രോക്കറേജായ ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്മാന് രവി സിംഗാളും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
'അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരിയാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്. വിപണിയിലെ സമീപകാലത്തെ തകര്‍ച്ച മുന്‍നിര്‍ത്തിയാണ് സ്റ്റോക്കിന്റെ ഇറക്കം. മാര്‍ക്കറ്റ് പഴയപടിയാകുന്നതോടെ ശക്തമായ തിരിച്ചുവരവ് ഇന്ത്യാബുള്സില് പ്രതീക്ഷിക്കാം. ഇപ്പോള്‍ സംഭവിക്കുന്ന ഓരോ വീഴ്ച്ചയിലും കമ്പനിയുടെ ഓഹരികള്‍ സമാഹരിക്കുന്നതില്‍ തെറ്റില്ല. ഹ്രസ്വകാലം കൊണ്ട് 290 രൂപ വരെയ്ക്കും ഉയരാന്‍ ഇന്ത്യാബുള്‍സിന് ശേഷിയുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിന്റെ ഓഹരി വില 440 രൂപ വരെയ്ക്കും എത്തും', രവി സിംഗാള്‍ പ്രവചിക്കുന്നു.
സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിന്റെ 50 ലക്ഷം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. 1.08 ശതമാനം ഓഹരി പങ്കാളിത്തം വരുമിത്. ചൊവാഴ്ച്ച 222 രൂപയില്‍ ഇന്ത്യാബുള്‍സ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ശതമാനം തകര്‍ച്ചയും ഒരു മാസത്തിനിടെ 9.02 ശതമാനം ഉയര്‍ച്ചയുമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 0.61 ശതമാനം നേട്ടം സ്റ്റോക്കില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 313.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 154.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് സാക്ഷിയാണ്. പിഇ അനുപാതം 8.49. ഡിവിഡന്റ് യീല്‍ഡ് 4.03 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
