കഴിഞ്ഞ ഒരു മാസത്തോളമായി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനവും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും ഒക്കെ പ്രതികൂല ഘടകങ്ങളായി വര്‍ത്തിക്കുന്നു. എന്നാല്‍ കുറെ നാളുകളായി അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു പൊതുമേഖല ഓഹരി വമ്പന്‍ കുതിപ്പിന്റെ പാതയിലാണ്. ഏതാനും മാസങ്ങള്‍ക്കിടെ ഓഹരി വില ഇരട്ടിയായെങ്കിലും ഇനിയും 50 ശതമാനം വരെ നേട്ടം ലഭിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് സൂചിപ്പിച്ചു.
ജിഎംഡിസി
രാജ്യത്തെ പ്രമുഖ സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് ജിഎംഡിസി അഥവാ ഗുജറാത്ത് മിനറല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. 1963-ലാണ് തുടക്കം. ഊര്‍ജോത്പാദനത്തിന് അത്യാവശ്യമായ ധാതുക്കളായ ലിഗ്നൈറ്റ്, മാംഗനീസ്് പോലെയുള്ളവയും മറ്റ് ലോഹ അയിരുകളായ ബോക്സൈറ്റ്, ഫ്ലോര്സ്പര് എന്നിവയുടെ ഖനനവും വേര്‍തിരിക്കലുമാണ് പ്രധാന പ്രവര്‍ത്തനം. പത്തോളം ഖനികളും 10 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള നിര്‍മാണ ശാലകളും സ്വന്തമാണ്. കമ്പനിക്ക് കീഴില്‍ 250 മെഗാ വാട്ട് ശേഷിയുള്ള ലിഗ്നൈറ്റ് അധിഷ്ഠിത താപ വൈദ്യുത നിലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
സാമ്പത്തികം
2018-ന് ശേഷം വിറ്റുവരവിലും അറ്റാദായത്തിലും ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ 3 പാദങ്ങളിലായി പ്രകടനത്തില്‍ ഉണര്‍വ് ദൃശ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 102 ശതമാനം വര്‍ധിച്ചു 724.58 കോടി രൂപയിലേക്കെത്തി. അതേസമയം, അറ്റാദാത്തില്‍ വമ്പന്‍ കുതിച്ചുച്ചാട്ടമാണ് മൂന്നാം പാദത്തില്‍ കാഴ്ചവച്ചത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 2.76 കോടി രൂപ മാത്രമായിരുന്ന അറ്റാദായം ഇത്തവണ 149.82 കോടിയിലേക്ക് കുതിച്ചുയുര്‍ന്നു. സമാനമായി പ്രതിയോഹരി വരുമാനം 0.09-ല്‍ നിന്നും 4.71-ലേക്ക് വര്‍ധിച്ചു.
അനുകൂല ഘടകം
കഴിഞ്ഞ രണ്ട് മാസത്തിനിടെ ജിഎംഡിസി ഓഹരികളുടെ വില ഇരട്ടിയായി വര്‍ധിച്ചു. എങ്കിലും ടെക്നിക്കലായി വിലയിരുത്തിയാല്‍ ഓഹരിയില്‍ ഇനിയും മുന്നേറ്റത്തിനുള്ള സാധത ഉയര്‍ന്നതാണ്. ഓഹരി വിലയുടെ പാറ്റേണ്‍ അസെന്‍ഡിങ് ചാനലിലാണ്. ഓഹരിക്ക് 153 രൂപ നിലവാരത്തിന് മുകളില്‍ നിലനില്ക്കാനായാല് ഇനിയും മുന്നേറാം. കൂടാതെ, സമീപകാലത്ത് പ്രവര്‍ത്തനത്തിലുണ്ടായ ഉണര്‍വും ഉയര്‍ന്ന തോതിലുള്ള ഖനനവും കമ്പനിയുടെ വരുമാനത്തിലും ഗുണപരമായി പ്രതിഫലിക്കുമെന്നാണ് നിഗമനമെന്ന് കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. പുതിയതായി കമ്പനി ഏറ്റെടുത്ത സ്ഥലത്തെ പ്രാദേശിക എതിര്‍പ്പ് പരിഹരിച്ചതും നേട്ടമാണ്.
ഓഹരി വിശദാംശം
ജിഎംഡിസിയുടെ (BSE: 532181, NSE: GMDCLTD) ഓഹരികളില്‍ 74 ശതമാനവും പ്രമോട്ടറായ ഗുജറാത്ത് സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.71 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.53 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.13 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 126.88 രൂപയാണ്.
ലക്ഷ്യ വില 200-225
വെള്ളിയാഴ്ച രാവിലെ 151.50 രൂപ നിലവാരത്തിലാണ് ജിഎംഡിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 200-225 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 120 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികളില്‍ 15 ശതമാനത്തോളം മുന്നേറ്റമുണ്ടായി. ഒരു വര്‍ഷത്തിനിടെ 140 ശതമാനത്തിലേറയും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 162.30 രൂപയും കുറഞ്ഞ വില 51.80 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
