കഴിഞ്ഞ 8 വ്യാപാര ദിനങ്ങളിലായി സെന്‍സെക്സ് 5,160 പോയിന്റും നിഫ്റ്റി 1,500 പോയിന്റും തിരികെ പിടിച്ചു. ഇതോടെ പ്രധാന സൂചികകള്‍ 2022-ല്‍ നേരിട്ട നഷ്ടങ്ങളും ഒരു പരിധി വരെ നികത്തിക്കഴിഞ്ഞു. എങ്കിലും സൂചികകളിലെ ആവേശം വിപണിയിലാകെ പ്രസരിക്കേണ്ടിയിരിക്കുന്നു. എന്‍എസ്ഇ-200 സൂചികയിലെ 63 ശതമാനം ഓഹരികളും പ്രധാന സൂചികയേക്കാള്‍ മോശം പ്രകടനമാണ് 2022-ല്‍ ഇതുവരെ കാഴ്ച വെച്ചിരിക്കുന്നത്. 2022-ല്‍ നിഫ്റ്റിയുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ 0.50 ശതമാനം നഷ്ടം മാത്രമാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ എന്‍എസ്ഇ-200 സൂചികയിലെ ഓഹരികള്‍ 1% മുതല്‍ 50% തിരുത്തല്‍ നേരിട്ടു.
അടിസ്ഥാനപരമായി മികച്ച ഓഹരികളായ എച്ച്ഡിഎഫ്സി ലൈഫ്, ലുപിന്‍, ഡാല്‍മിയ ഭാരത്, ഗോദ്റേജ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോദ്റേജ് കണ്‍സ്യൂമര്‍, ഗുജറാത്ത് ഗ്യാസ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ് തുടങ്ങിയ ഓഹരികളൊക്കെ 20 ശതമാനത്തോളം തിരിച്ചടി നേരിടുന്നു. വിപണിയിലുണ്ടായ ഉണര്‍വിനൊപ്പം വിദേശ നിക്ഷേപകരും വില്‍പ്പന നിര്‍ത്തി വാങ്ങാന്‍ ആരംഭിച്ചാല്‍ സ്ഥിതിവിശേഷം മാറിമറിയുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റത്തിനാവും സാധ്യത. അങ്ങനെയെങ്കില്‍ ചുവടെ ചേര്‍ക്കുന്ന തിരുത്തല്‍ നേരിട്ടു നില്ക്കുന്ന ഓഹരികളിലും മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
- ഗോദ്റേജ് കണ്‍സ്യൂമര്‍- വ്യാഴാഴ്ച 744.65 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022-ല്‍ ഇതുവരെ 29 ശതമാനത്തോളം നഷ്ടം നേരിടുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഈ ഓഹരികളിലും 12% മുന്നേറ്റം ദൃശ്യമായി.
- സൈഡസ് ലൈഫ്സയന്‍സ്- കഴിഞ്ഞയാഴ്ച 372.90 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെ 23 ശതമാനത്തോളം ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ 9 ശതമാനത്തോളം ഓഹരിയില്‍ കുതിപ്പുണ്ടായി.
- ലുപിന്‍- വ്യാഴാഴ്ച 764.80 രൂപയില്‍ ക്ലോസ് ചെയ്തു. 2022-ല്‍ ഇതുവരെ 20 ശതമാനത്തോളം നഷ്ടം നേരിടുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഈ ഓഹരികളിലും 9.13% മുന്നേറ്റം ദൃശ്യമായി.
- അംബുജ സിമന്റ്സ്- കഴിഞ്ഞയാഴ്ച 307.90 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെ 19 ശതമാനത്തോളം ഓഹരിവില ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ 9.50% ഓഹരിയില്‍ കുതിപ്പുണ്ടായി.
- ഹാവെല്‍സ് ഇന്ത്യ- വ്യാഴാഴ്ച 1,156.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022-ല്‍ ഇതുവരെ 17 ശതമാനത്തോളം നഷ്ടം നേരിടുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഈ ഓഹരികളിലും 7.90% മുന്നേറ്റം ദൃശ്യമായി.
- ഡോ. റെഡ്ഡീസ് ലാബ്- കഴിഞ്ഞയാഴ്ച 4,031.45 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെ 18 ശതമാനത്തോളം ഓഹരി വില ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ 6.95% ഓഹരിയില്‍ കുതിപ്പുണ്ടായി.
- ഇന്‍ഫോ എഡ്ജ് മീഡിയ- വ്യാഴാഴ്ച 4,580.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022-ല്‍ ഇതുവരെ 18 ശതമാനത്തോളം നഷ്ടം നേരിടുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഈ ഓഹരികളിലും 6.83% മുന്നേറ്റം ദൃശ്യമായി.
- എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്- കഴിഞ്ഞയാഴ്ച 531.95 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെ 18 ശതമാനത്തോളം ഓഹരി വില ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ 5.65% ഓഹരിയില്‍ കുതിപ്പുണ്ടായി.
- ടാറ്റ കമ്മ്യൂണിക്കേഷന്‍സ്- വ്യാഴാഴ്ച 1,160 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022-ല്‍ ഇതുവരെ 21 ശതമാനത്തോളം നഷ്ടം നേരിടുന്നു. കഴിഞ്ഞ 8 ദിവസത്തിനിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഈ ഓഹരികളിലും 2.65% മുന്നേറ്റം ദൃശ്യമായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications