തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു നേരിട്ട തിരിച്ചടിയോടെ പ്രധാന സൂചികയായ നിഫ്റ്റി 15,300-നും താഴെയെത്തി. ഇതോടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് നിഫ്റ്റി ഇന്നു ക്ലോസ് ചെയ്തത്. അതുപോലെ 2020 മേയ് മാസത്തിനു ശേഷം ഏറ്റവും നഷ്ടം നേരിട്ട വ്യാപാര ആഴ്ച കൂടിയാണ് കടന്നു പോകുന്നത്. ജൂണ്‍ 17-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 5.6 ശതമാനം നഷ്ടമാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് വിവിധ വിപണി വിദഗ്ധര്‍ പങ്കുവെച്ച അഭിപ്രായങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
മോത്തിലാല്‍ ഒസ്വാള്
വിദേശ നിക്ഷേപകരുടെ വില്പന സാമ്പത്തിക മാന്ദ്യമെന്ന ആശങ്ക സ്പഷ്ടമാകുന്നതു വരെ തുടര്‍ന്നേക്കാം. അസ്ഥിരത നിറഞ്ഞ ബൃഹത് ചുറ്റുപാടും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം കാരണമുള്ള സമ്മര്‍ദവും കോര്‍പറേറ്റ് കമ്പനികളുടെ വരുമാനത്തെ എത്രത്തോളം ബാധിക്കുമെന്നത് വിപണിക്ക് നിര്‍ണായകമാകും. അതിനാല്‍ ട്രേഡേര്മാര് അതീവ ജാഗ്രത പുലര്‍ത്തണം. ചാഞ്ചാട്ടം ശക്തമായതിനാല്‍ ഒരു ദിവസത്തിനപ്പുറത്തേക്ക് പൊസിഷന്‍ കൈവശം വയ്ക്കുന്നതും ഉചിതമാകില്ല.
അതേസമയം കൈവശം പണമുള്ള നിക്ഷേപകര്‍ അടിസ്ഥാനപരമായി മികച്ചതും നിലവാരമുള്ളതുമായ തെരഞ്ഞെടുത്ത ഓഹരികളില്‍ ഘട്ടംഘട്ടമായി നിക്ഷേപിച്ചു തുടങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാളിന്റെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം തലവന്‍ ഹേമാങ് ജാനി സൂചിപ്പിച്ചു.
കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്
റിസ്കെടുക്കാന്‍ ശേഷി കുറവുള്ള പുതിയ നിക്ഷേപകര്‍ നിലവില്‍ ഓഹരി വിപണിയില്‍ പ്രവേശിക്കാതെ മാറിനില്‍ക്കാം. ചാഞ്ചാട്ടം ശക്തമായതിനാലും വിപണിയിലെ പൊതുസാഹചര്യം ശുഭകരമല്ലാത്തതിനാലുമാണിത്. നിരക്കുകള്‍ ഉയര്‍ന്നു തുടങ്ങിയതിനാല്‍ സ്ഥിര വരുമാനത്തിനായി ഈ വിഭാഗക്കാര്‍ക്ക് കടപ്പത്രങ്ങളെ ആശ്രയിക്കാം. എന്നാല്‍ റിസ്കെടുക്കാന്‍ ശേഷിയുള്ള പുതിയ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലയളവ് കണക്കാക്കി ഘട്ടംഘട്ടമായി നിക്ഷേപിച്ചു തുടങ്ങാമെന്നും കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് സഹമേധാവി സഞ്ജീവ് പ്രസാദ് ചൂണ്ടിക്കാട്ടി.
പിപിഎഫ്എഎസ് അസറ്റ് മാനേജ്മെന്റ്
തിരുത്തല്‍ നേരിട്ടതോടെ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ ചില മേഖലകളുണ്ട്. നിക്ഷേപ ചെലവ് കുറവുള്ള ബാങ്കുകള്‍ നിക്ഷേപ യോഗ്യമാണ്. പൊതുവില്‍ ഐടി സേവന മേഖലയും ആകര്‍ഷകമായിട്ടുണ്ട്. യൂട്ടിലിറ്റി വിഭാഗത്തിലേയും കമ്മോഡിറ്റി അധിഷ്ഠിത കമ്പനികളും ശ്രദ്ധേയമാണ്.
അതേസമയം എഫ്എംസിജി വിഭാഗം, അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട ചില ഓഹരികള്‍, ഉപഭോഗവുമായി ബന്ധപ്പെട്ട ഓഹരികളും ഇപ്പോഴും വ്യാലൂവേഷന്റെ അടിസ്ഥാനത്തില്‍ യോഗ്യരായിട്ടില്ല. ഇതിനോടൊകം ഭാവി നിരക്കു വര്‍ധന സംബന്ധിച്ച നേട്ടം ഉള്‍ക്കൊണ്ടു കഴിഞ്ഞതിനാല്‍ കടപ്പത്ര വിപണിയും (മെച്യൂരിറ്റി 2026- 2029) ആകര്‍ഷകമാണെന്നും പിപിഎഫ്എഎസ് അസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ രാജീവ് തക്കര്‍ പറഞ്ഞു.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്
ഇതിനോടകം ഒട്ടുമിക്ക പ്രതികൂല വാര്‍ത്തകളുടേയും ആഘാതം വിപണിയിലും വിലയിലും ഉള്‍ക്കൊണ്ടിട്ടുണ്ട്. പണപ്പെരുപ്പത്തിന് കാരണമാകുന്ന കമ്മോഡിറ്റി വില ഉയര്‍ന്ന തോതില്‍ സ്ഥിരതയോടെ തുടരുന്നതാണ് ചാഞ്ചാട്ടത്തിനും വഴിതെളിക്കുന്നത്. റഷ്യ- ഉക്രൈന് സംഘര്‍ഷം ശമിക്കുകയാണെങ്കിലോ സമാധാനം പുനഃസ്ഥാപിക്കുകയാണെങ്കിലോ വിപണിക്ക് അനുകൂല ഘടകമാണ്. എസ്ഐപി രീതിയില്‍ തെരഞ്ഞെടുത്ത മികച്ച ഓഹരികളില്‍ നിക്ഷേപിക്കാം. ഐടി, മെറ്റല്‍ വിഭാഗത്തിലെ മിഡ് കാപ് കമ്പനികളെ പരിഗണിക്കാമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ സഞ്ജീവ് ഭാസിന് വ്യക്തമാക്കി.
മിറെ ഇന്‍വെസ്റ്റ്മെന്റ്
തിരുത്തല്‍ നേരിട്ടതോടെ വിപണി ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ആഗോള വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ച കൈവരിക്കാനായേക്കും എന്നാണ് വിലയിരുത്തല്‍. മുമ്പ് കണ്ടിട്ടില്ലാത്തവിധം വിദേശേ നിക്ഷേപകര്‍ നടത്തുന്ന വില്പനയാണ് വിപണിയിലെ തകര്‍ച്ചയ്ക്കുള്ള മുഖ്യഘടകം. എന്നാല്‍ ഇത്തരമൊരു പ്രതിഭാസം എല്ലാക്കാലത്തേക്കുമായി നീണ്ടുനില്‍ക്കുക സാധ്യമല്ല. അതേസമയം ദീര്‍ഘ കാലയളവ് കണക്കാക്കി ഓഹരികളില്‍ നിക്ഷേപിച്ചു തുടങ്ങാം. എന്നാല്‍ ചുരുക്കം ചിലതില്‍ മാത്രമായി കേന്ദ്രീകരിക്കാതെ കൃത്യമായി ആസൂത്രണം ചെയ്ത് നിക്ഷേപം വിനിയോഗിക്കേണ്ടതെന്നും മിറെ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ നീലേഷ് സുരാന ചൂണ്ടിക്കാട്ടി.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയും പണലഭ്യത നിയന്ത്രിക്കുന്നതിനാലും ഇടക്കാലയളവിലേക്ക് വിപണിയുടെ സാഹചര്യം കലുഷിതമാണ്. എന്നാല്‍ ഘടനാപരമായി ശക്തമായ ലോകത്തെ മുന്‍നിര വിപണികളിലൊന്നാണ് ഇന്ത്യയുടേത്. നിലവിലെ സൂചനകള്‍ പ്രകാരം സെപ്റ്റംബര്‍ വരെ പലിശ വര്‍ധനയുമായി യുഎസ് ഫെഡറല്‍ റിസര്‍വ് നീങ്ങിയേക്കും. അതേസമയം വൈകാതെ തന്നെ പണപ്പെരുപ്പ ഭീഷണിയുടെ ശക്തി കുറയുമെന്നാണ് അനുമാനം. അതിനാല്‍ സൂക്ഷ്മമായി നിക്ഷേപം വിനിയോഗിക്കണം.
നിലവിലെ സാഹചര്യത്തില്‍ ലാര്‍ജ് കാപ് ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഉചിതം. കടപ്പത്ര വിപണിയില്‍ ഫ്ലോട്ടിങ് റേറ്റ് പ്ലാനുകളോ ഗില്‍റ്റ് വിഭാഗത്തിലെ എസ്ടിപി സ്കീമുകളോ ദീര്‍ഘകാല കടപ്പത്ര ഫണ്ടുകളോ പരിഗണിക്കാമെന്നും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട് സിഐഒ-യായ എസ് നരേന് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications