തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയാണ് വിപണി പുതിയ വ്യാപാര ആഴ്ചയിലേക്ക് കടക്കുന്നത്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 1.5 ശതമാനത്തോളം നേട്ടം കൈവരിച്ചു. മൂന്ന് ആഴ്ചയോളം പ്രതിബന്ധം ഉയര്‍ത്തിയ 16,400-ലെ പ്രതിരോധം ഭേദിച്ച് നിഫ്റ്റി മുന്നേറിയെങ്കിലും ഉയര്‍ന്ന നിലവാരങ്ങളിലേക്ക് എത്തിയപ്പോള്‍ ആവേശം നഷ്ടപ്പെട്ടു. തുടര്‍ന്ന് ചെറിയ റേഞ്ചിനുള്ളിലാണ് നിഫ്റ്റി വ്യാപാരം പൂര്‍ത്തിയാക്കിയത്. വരുന്നയാഴ്ച ആഭ്യന്തര വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എംപിസി യോഗം
അടിസ്ഥാന പലിശ നിരക്കുകളെ സംബന്ധിച്ച് തീരുമാനമെടുക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതിയുടെ (എംപിസി) അവലോകന യോഗം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തുടര്‍ന്ന് ബുധനാഴ്ചയോടെ തീരുമാനം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പതിവ് എംപിസി യോഗമാണ് ചേരുന്നത്. ഇതിനിടെ പണപ്പെരുപ്പ ഭീഷണി ശക്തമായതിനെ തുടര്‍ന്ന് മേയ് മാസത്തില്‍ അടിയന്തര എംപിസി യോഗം ചേര്‍ന്ന് അടിസ്ഥനാ പലിശ നിരക്കുകളില്‍ 0.40 ശതമാനം വര്‍ധന നടപ്പാക്കിയിരുന്നു.
എങ്കിലും നാളെ ചേരുന്ന യോഗത്തിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉണ്ടാകുമെന്ന് തന്നെയാണ് വിപണിയും പ്രതീക്ഷിക്കുന്നത്. വിപണി വിദഗ്ധര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം ഇത്തവണത്തെ പണനയ സമിതിയുടെ യോഗത്തില്‍ 0.25 മുതല്‍ 0.75 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ത്താമെന്ന് അനുമാനം.
ഇസിബി യോഗം
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ഇസിബി) ധനനയ രൂപീകരണത്തിനുള്ള യോഗം ചേരുന്നുണ്ട്. ജൂണ്‍ 9-ന് സമിതിയുടെ തീരുമാനം പുറത്തുവരും. യൂറോപ്പിലെ പണപ്പെരുപ്പം 8 ശതമാനം കവിഞ്ഞതിനാല്‍ ഉടനടി പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന വിഷയത്തില്‍ ധാരണയാകുമെന്നാണ് വിലയിരുത്തല്‍. ഡച്ച് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 0.50 ശതമാനം വരെ പലിശ വര്‍ധിപ്പിച്ചേക്കാം.
യൂറോപ്യന്‍ ജിഡിപി
ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെ യൂറോപ്യന്‍ മേഖലയിലെ ജിഡിപി വളര്‍ച്ച നിരക്ക് ഈയാഴ്ചയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്നതിലും താഴെയാണ് നിരക്ക് വരുന്നതെങ്കില്‍ ആഗോള വിപണികളില്‍ അത് പ്രതികൂല ചലനം സൃഷ്ടിക്കാന്‍ വഴിതെളിക്കും.
പണപ്പെരുപ്പ നിരക്ക്
ആഗോള സമ്പദ് ശക്തികളായ അമേരിക്കയുടേയും ചൈനയുടേയും പണപ്പെരുപ്പ നിരക്കുകള്‍ ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കും. നാല് ദശാബ്ദങ്ങള്‍ക്കിടയിലെ ഉയര്‍ന്ന പണപ്പെരുപ്പമാണ് അമേരിക്ക നേരിടുന്നത്. ഇത്തവണത്തെ നിരക്കും ഉയര്‍ന്നിരുന്നാല്‍ അടുത്തയാഴ്ച ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ 0.50 ശതമാനമെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും. ഇത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നും വിദേശ നിക്ഷേപകരുടെ വില്പനയെ വീണ്ടും ചൂടുപിടിപ്പിക്കാം. അതുപോലെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മെല്ലെ അയവുവരുത്തുന്ന ചൈനയിലെ പണപ്പെരുപ്പ നിരക്കില്‍ നിന്നും സമ്പദ്ഘടനയുടെ ഉണര്‍വിനെ കുറിച്ചുള്ള സൂചന ലഭിക്കും.
മണ്‍സൂണ്‍ മഴ
പ്രതീക്ഷിച്ചതിലും നേരത്തെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസം മഴയുടെ പുരോഗതി വിലയിരുത്തപ്പെടും. ഈ സീസണില്‍ മഴ കുറഞ്ഞാല്‍ കാര്‍ഷിക വിളവെടുപ്പും ഇടിയാം. അങ്ങനെ ഗ്രാമീണ മേഖലയിലെ വരുമാനം കുറയുകയാണെങ്കില്‍ വരുന്ന ഉത്സവ സീസണിന്റെയും നിറം മങ്ങും.
ഐഐപി നിരക്ക്
രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ (ഐഐപി) നിരക്കുകള്‍ ഈയാഴ്ച പ്രസിദ്ധീകരിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്ഘടനയുടെ ചലനം സംബന്ധിച്ച സൂചന ലഭിക്കും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1.9 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.
ക്രൂഡ് ഓയില്‍
റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന് നിരോധനം കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞയാഴ്ച 123 ഡോളര്‍ നിലവാരത്തിലേക്ക് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുതിച്ചു കയറിയിരുന്നു. അതിനാല്‍ ഈയാഴ്ചയും ക്രൂഡ് ഓയില്‍ വിലയിലെ ചലനം സസൂക്ഷ്മം വീക്ഷിക്കപ്പെടും. ക്രൂഡ് ഓയില്‍ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണിയും ശക്തമാക്കും.
വിദേശ നിക്ഷേപകര്‍
കഴിഞ്ഞ വ്യാപാര ആഴ്ചയിലും വിദേശ നിക്ഷേപകരുടെ വില്പന തുടര്‍ന്നു. എഫ്പിഐ വിഭാഗത്തില്‍ നിന്നും 3,417 കോടി രൂപ പിന്‍വലിച്ചു. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവിലെ വില്പന 1.80 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. യുഎസ് ഡോളറിന്റെയും ബോണ്ടിന്റെയും നിരക്കുകളില്‍ സ്ഥിരത കൈവരിച്ചാല്‍ വിദേശ നിക്ഷേപകരുടെ വില്പനയില് ശമനം ഉണ്ടാകുമെന്നാണ് നിഗമനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications