രാജ്യത്തെ പ്രമുഖ വിപണി വിദഗ്ധരുടെ ഇടയില്‍ ലാര്‍ജ് കാപ് ഓഹരികളുടെ സമീപ കാലത്തേക്കുള്ള പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസക്കാലത്തേക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലാര്‍ജ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. 25,000 കോടി രൂപയില്‍ കൂടുതല്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷുള്ള കമ്പനികളില്‍ നിന്നും ചുരുങ്ങിയത് 10 വിപണി വിദഗ്ധര്‍ ശുപാര്‍ശ ചെയ്തതും ശരാശരി 30 ശതമാനം നേട്ടമെങ്കിലും പ്രതീക്ഷിക്കാവുന്നതുമായ 15 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- മതേര്‍സണ്‍ സുമി സിസ്റ്റംസ്- ബൈ റേറ്റിങ് ലഭിച്ചു. 24 അനലിസ്റ്റുകളാണ് ശുപാര്‍ശ ചെയ്തത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ 56.3 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
- സെയില്‍- ബൈ റേറ്റിങ്ങാണ് നേടിയത്. 24 വിപണി വിദഗ്ധര്‍ ഓഹരിക്ക് അനുകൂലമായി പിന്തുണച്ചു. ഓഹരിയുടെ വിപണി വിലയില്‍ നിന്നും 54.1 ശതമാനം നേട്ടം കരസ്ഥമാക്കുമെന്നാണ് പ്രവചനം.
- ഹിന്‍ഡാല്‍കോ- ബൈ റേറ്റിങ്ങാണ് നല്‍കിയത്. 21 അനലിസ്റ്റുകള്‍ ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ശരാശരി 45.8 ശതമാനം ഉയര്‍ച്ച ലഭിക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
- ഡാല്‍മിയ ഭാരത്- ഓഹരിക്ക് ബൈ റേറ്റിങ്ങാണ് ലഭിച്ചത്. 26 വിപണി വിദഗ്ധര്‍ ശുപാര്‍ശ ചെയ്തു. ശരാശരി 43.8 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ഇവര്‍ സൂചിപ്പിച്ചു.
- എച്ച്ഡിഎഫ്സി- സ്ട്രോങ് ബൈ റേറ്റിങ് നേടി. 24 അനലിസ്റ്റുകള്‍ ഓഹരിയെ പിന്താങ്ങുന്നു. ഇതിലൂടെ 43.1 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- എസ്ബിഐ കാര്‍ഡ്സ്- ബൈ റേറ്റിങ് ലഭിച്ചു. 22 വിപണി വിദഗ്ധരാണ് ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ചത്. ഇതില്‍ ശരാശരി 43 ശതമാനം വരെ നേട്ടം ലഭിക്കാമെന്നാണ് വിലയിരുത്തല്‍.
- എച്ച്ഡിഎഫ്സി ബാങ്ക്- സ്ട്രോങ് ബൈ റേറ്റിങ് നേടി. 39 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ഓഹരിയെ ശുപാര്‍ശ ചെയ്തത്. ഇതിലൂടെ ശരാശരി 38.2 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്.
- ആദിത്യ ബിര്‍ള കാപിറ്റല്‍- സ്ട്രോങ് ബൈ റേറ്റിങ് കരസ്ഥമാക്കി. 10 വിപണി വിദഗ്ധരാണ് ഓഹരി നിര്‍ദേശിച്ചത്. ഓഹരിയില്‍ നിന്നും 36.2 ശതമാനം ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- ബിപിസിഎല്‍- ബൈ റേറ്റിങ് ലഭിച്ചു. 34 അനലിസ്റ്റുകള്‍ ഓഹരിയെ പിന്തുണച്ചു. ഇവര്‍ നല്കിയ ശരാശരി ലക്ഷ്യവില നിലവിലെ വിപണി വിലയേക്കാള്‍ 36 ശതമാനം മുകളിലാണ്.
- എച്ച്പിസിഎല്‍- ബൈ റേറ്റിങ് നേടി. 34 വിപണി നിരീക്ഷകര്‍ ഓഹരിയെ അനുകൂലിച്ചു. ഇതില്‍ 36 ശതമാനം മുന്നേറ്റം ഉണ്ടാകാമെന്നാണ് നിഗമനം.
- എസ്ബിഐ- ഓഹരിക്ക് സ്ട്രോങ് ബൈ റേറ്റിങ്ങാണ് നല്‍കിയത്. 43 അനലിസ്റ്റുകള്‍ നിര്‍ദേശിച്ചു. ഇവര്‍ ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശരാശരി നേട്ടം 34.8 ശതമാനമാണ്.
- ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍- ഓഹരിക്ക് ബൈ റേറ്റിങ് ലഭിച്ചു. 33 വിപണി വിദഗ്ധരാണ് ശുപാര്‍ശ ചെയ്തത്. ഇതില്‍ നിന്നും 33.9 ശതമാനം ലാഭം നേടാനാകുമെന്നാണ് അനുമാനം.
- എസ്ബിഐ ലൈഫ്- ബൈ റേറ്റിങ്ങാണ് നേടിയത്. 34 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പിന്തുണച്ചു. അടുത്ത 12 മാസ കാലയളവില്‍ പ്രതീക്ഷിക്കുന്ന മുന്നേറ്റം 33.8 ശതമാനമാണ്.
- ഐസിഐസിഐ ബാങ്ക്- ഓഹരിക്ക് സ്ട്രോങ് ബൈ റേറ്റിങ്ങാണ് നല്‍കിയത്. 45 വിപണി നിരീക്ഷകര്‍ നിര്‍ദേശിച്ചു. ഇതിലൂടെ 33.4 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- ബൈ റേറ്റിങ് ലഭിച്ചു. 44 വിപണി വിദഗ്ധരാണ് ഓഹരിയെ അനുകൂലിച്ചത്. ഇതിലൂടെ 32.4 ശതമാനം വര്‍ധന കരസ്ഥമാക്കാമെന്നാണ് വിലയിരുത്തല്‍.
- ടാറ്റ സ്റ്റീല്‍- സ്ട്രോങ് ബൈ റേറ്റിങ് നേടാനായി. 30 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഓഹരിയെ ശുപാര്‍ശ ചെയ്തു. അടുത്ത ഒരു വര്‍ഷ കാലയളവില്‍ 32.4 ശതമാനം ലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
