അടുത്തിടെ അനവധി നിക്ഷേപകരാണ് വിപണിയിലേക്ക് കടന്നുവന്നിട്ടുള്ളത്. ഇവരെ സംബന്ധിച്ച് ദിവസേന പോര്‍ട്ട്ഫോളിയോയുടെ നിക്ഷേപ മൂല്യത്തില്‍ ഉണ്ടാകുന്ന 'നിറംമാറ്റം' വിഷമമുളവാക്കുന്ന സംഗതിയാണ്. എന്നാല്‍ ഓഹരി വിപണിയും ചാഞ്ചാട്ടവും പരസ്പരം ചേര്‍ന്നു പോകുന്നതിനാലാണ് ഒരു ദിവസം വില ഉയരുകയും തൊട്ടടുത്ത ദിവസം താഴുകയും ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ആഗോള നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിന് ടെപിംള്‍ടണ്‍ നിക്ഷേപകര്‍ക്ക് നല്കിയ നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
നല്ല സമയം നോക്കാതിരിക്കുക
നിഫ്റ്റി സൂചികയുടെ 1997 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവ് പരിശോധിച്ചാല്‍ വിപണിയിലെ തുടര്‍ച്ചയായ നിക്ഷേപം മികച്ചൊരു മാര്‍ഗമാണെന്ന് കാണാനാകും. വിപണിയുടെ ഏറ്റവും മികച്ച ഏകദിന നേട്ടം കാഴ്ചവെയ്ക്കുന്ന ഏതാനും ദിവസങ്ങള്‍ നഷ്ടമായാല്‍ തന്നെ ആദായത്തിന്റെ സാധ്യതകളെ ഞെരുക്കിക്കളയുന്നതിന് തുല്യമാകും. അതുപോലെ ട്രെന്‍ഡ് പിന്തിരിയുന്നതും മിക്ക നിക്ഷേപകര്‍ക്കും തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ഇതോടെ നേട്ടം കരസ്ഥമാക്കാനുള്ള അവസരവും നഷ്ടമാകും.
എസ്ഐപി
നിശ്ചിത തുക നിര്‍ദിഷ്ട ഇടവേളകളില്‍ ആവര്‍ത്തിച്ച് നിക്ഷേപിക്കുന്നത് (SIP) ഹ്രസ്വകാലയളവില്‍ ചിലപ്പോള്‍ നേട്ടം നല്കണമെന്നില്ല. എന്നാല്‍ വിപണിയുടെ ഉയര്ച്ചതാഴ്ചകളെന്ന ചാക്രികതയിലുടനീളം എസ്ഐപി രീതിയില്‍ ദീര്‍ഘകാല നിക്ഷേപം തുടര്‍ന്നാല്‍ ഗുണഫലം തേടിയെത്തും. വില താഴ്ന്നു നില്ക്കുമ്പോള് വാങ്ങുന്നതിന്റെ അളവു കൂട്ടിയും വില ഉയരുമ്പോള്‍ അളവ് കുറയ്ക്കാനും സാധിക്കുമെങ്കില്‍ വിപണി വിലയേക്കാള്‍ താഴ്ന്ന നിലയില്‍ ശരാശരി വാങ്ങിയ വില നിന്നുകൊള്ളും.
ബഹളങ്ങളില്‍ നിന്നും മാറിനില്‍ക്കുക
ഇടക്കാലത്തേക്ക് ഓഹരി വിലയെ സ്വാധീനിക്കാവുന്ന വര്‍ത്തമാനകാല സംഭവങ്ങളും അതില്‍ നിന്നുണ്ടാകുന്ന 'ബഹള'ങ്ങളില്‍ നിന്നും ദീര്‍ഘകാല നിക്ഷേപകര്‍ പരമാവധി അകലം പാലിക്കുന്നത് ഉചിതമായിരിക്കും. വിപണിയിലെ ഏതെങ്കിലും സംഭവങ്ങളെ ചുറ്റിപ്പറ്റി ഓഹരിയില്‍ ഉടലെടുക്കുന്ന ചാഞ്ചാട്ടവും തിരിച്ചടിയുമൊക്കെ താത്കാലികം മാത്രമാണെന്ന് ദീര്‍ഘകാലയളവിലെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ ഇത്തരം വെല്ലുവിളികളെ അതിവേഗം അതിജീവിക്കുക തന്നെ ചെയ്യും.
റൊട്ടേഷന്‍
'എല്ലാ മുട്ടയും ഒരു കുട്ടയില്‍ വെയ്ക്കരുത്' എന്ന പഴഞ്ചൊല്ല് നിക്ഷേപകരെ സംബന്ധിച്ച് ഒരു ആപ്തവാക്യമാണ്. നിക്ഷേപത്തിലെ വൈവിധ്യവത്കരണം ഒരു നിക്ഷേപകന്റെ അതിജീവനത്തിനും നിര്‍ണായകമാണ്. പ്രത്യേകിച്ച് ഒരു ആസ്തികളും സ്ഥിരമായി നേട്ടം നല്കിക്കൊണ്ടിരിക്കുന്നില്ല. ഊഴം തിരിച്ചുള്ള (റൊട്ടേഷന്‍) നിക്ഷേപമാണ് വിജയിച്ച നിക്ഷേപകരുടെ ശൈലിയെന്നും സൂക്ഷ്മമായി വിലയിരുത്തിയാല്‍ കണ്ടെത്താനാകും.
പ്രവര്‍ത്തന രീതിശാസ്ത്രം അറിയുക
ചാഞ്ചാട്ട പരിസ്ഥിതിയില്‍ വിപണിയിലെ അതിജീവനത്തിന് ദീര്‍ഘകാല നിക്ഷേപ ശൈലിയും ധനആസ്തികളിലെ വൈവിധ്യവത്കരണവും തുണയേകുമെന്ന് ഭൂരിഭാഗം നിക്ഷേപകര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നിട്ടും ഓഹരി വിപണിയില്‍ നിന്നും ആദായം നേടാന്‍ സാധിക്കാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും? അവര്‍ പിന്തുടരുന്ന പ്രവര്‍ത്തന രീതിശാസ്ത്രത്തിലെ പോരായ്മകള്‍ കാരണം വിശ്വാസങ്ങളെ സംശയിക്കുകയും സംശയങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നതിനാലാണത്. അതിനാല്‍ ഓരോരുത്തരും അവരുടെ പ്രവര്‍ത്തന രീതിശാസ്ത്രത്തെ മനസിലാക്കാന്‍ ശ്രമിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഫ്രാങ്ക്ളിന് ടെപിള്‍ടണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications