ഇത്തവണത്തെ പൊതുബജറ്റില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുള്ള വിഹിതം വന്‍ തോതില്‍ വര്‍ധിപ്പിച്ചതും കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നിര്‍മാണ, ഖനന, വാഹന വ്യവസായ മേഖല കരകയറുന്നതിന്റെ വേഗം വര്‍ധിച്ചതും മെറ്റല്‍ വ്യവസായ മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. കൂടാതെ, നിഫ്റ്റിയിലെ മെറ്റല്‍ വിഭാഗം സൂചികയും ഒരു കുതിപ്പിനുള്ള വ്യക്തമായ സൂചനകള്‍ നല്കുന്നു. താമസിയാതെ മെറ്റല്‍ സൂചിക 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറാനുള്ള സാധ്യതയുമുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ 3 മാസക്കാലയളവിലേക്ക് മികച്ച ആദായം നല്കാവുന്ന മെ്റ്റല് വിഭാഗത്തിലെ 2 ഓഹരികള്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ ഉത്പാദക കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. മുംബൈ ആസ്ഥാനമായ ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പൂര്‍വനാമം ടിസ്കോ എന്നായിരുന്നു. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവുമുണ്ട്. ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് ഉത്പാദന കേന്ദ്രങ്ങളുണ്ട്. നിലവില്‍ രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ നിര്‍മാണ ശാല, 10 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ പ്ലാന്റിനാണ്.
ലക്ഷ്യ വില 1,390
വെള്ളിയാഴ്ച 1,254.45 രൂപ നിരക്കിലാണ് (BSE: 500470, NSE: TATASTEEL) ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,390 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3 മാസത്തിനകം 12 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹിരകളുടെ ഉയര്‍ന്ന വില 1,534.50 രൂപയും കുറഞ്ഞ വില 655.95 രൂപയുമാണ്.
ഗ്രാഫൈറ്റ് ഇന്ത്യ
വൈദ്യുത ചാലകങ്ങള്‍ (ഇലക്ട്രോഡ്, ആനോഡ്), വിവിധതരം കാര്‍ബര്‍, ഗ്രാഫെറ്റ് അധിഷ്ഠിത ഉത്പന്നങ്ങള്‍, കാല്‍സൈന്‍ഡ് പെട്രോളിയം കോക്ക് എന്നിവ നിര്‍മിക്കുന്ന രാജ്യത്ത പ്രമുഖ കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്. ഫ്ലെക്സിബിള്‍ ഗ്രാഫൈറ്റ് ഷീറ്റ്സ്, ട്യൂബുകളും പോലെയുള്ള സവിശേഷ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ ഉപയോഗിക്കുന്ന കാര്‍ബണ്‍ സംയുക്തങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളും കമ്പനി ചെയ്യുന്നുണ്ട്. മിഡ് കാപ് കമ്പനിയുടെ നിലവിലെ വിപണി മൂലധനം 10,070 കോടി രൂപയാണ്.
ലക്ഷ്യവില 618
വെള്ളിയാഴ്ച 515.45 രൂപ നിരക്കിലാണ് ഗ്രാഫൈറ്റ് ഇന്ത്യയുടെ (BSE: 509488, NSE: GRAPHITE) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 618 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 മാസത്തിനകം 20 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാം. ഓഹരിക്ക് 430- 470 രൂപ നിലവാരത്തില്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷ കാലയളവിലെ ഗ്രാഫൈറ്റ് ഇന്ത്യ ഓഹരികളുടെ ഉയര്‍ന്ന വില 815.90 രൂപയും കുറഞ്ഞ വില 396 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications