ടാറ്റ സ്റ്റീല്‍ ഉള്‍പ്പെടെ മെറ്റല്‍ ഓഹരികള്‍ 'അടിച്ചു'; വാഹനം, റിയാല്‍റ്റിയില്‍ കുതിപ്പ്; കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായും അടിസ്ഥാന വ്യവസായങ്ങളുടെ ഉത്പാദന ചെലവ് കുറയ്ക്കാനുള്ള നടപടിയെന്ന നിലയിലും ചില സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഏതൊക്കെ മേഖലകളിലും ഓഹരികളിലും തിരിച്ചടിയും നേട്ടവുമുണ്ടാകാമെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

 

ഇരുമ്പ്

ഇരുമ്പ്, ഉരുക്ക് എന്നിവയുടെ അനുബന്ധ ഘടകങ്ങളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവയില്‍ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ചില സ്റ്റീല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി തീരുവയില്‍ വര്‍ധനവും വരുത്തി. സമാനമായി നിര്‍മ്മാണ മേഖലയിലും ഉയരുന്ന ചെലവ് നിയന്ത്രിക്കുന്നതിനുള്ള ചില ആശ്വാസ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. കൂടാതെ സിമന്റ് മേഖലയിലെ വിതരണം സുഗമമാക്കുന്നതിനായി ചരക്ക് ഗതാഗതത്തില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

Also Read: 'ഹൃഥിക്' എന്ന വന്‍മരം വീണു; ഇനി തെളിയുന്നത് 'ഭാരത്' ഓഹരികളുടെ സമയം!

കയറ്റുമതി

കയറ്റുമതി ചെയ്യുന്ന സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്റ്റീല്‍ വിഭാഗം ഓഹരികളില്‍ തിരുത്തലുണ്ടാകാന്‍ ഇടയാക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റീല്‍ ഉത്പന്നങ്ങളുടെ എല്ലാ വിഭാഗത്തിലും കയറ്റുമതി തീരുവ 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ അയണ്‍ പെല്ലറ്റില്‍ നികുതി ഇല്ലായിരുന്നുവെങ്കില്‍ ഇനി 45 ശതമാനം നികുതി ചുമത്താനാണ് നിര്‍ദേശം. കൂടാതെ ഹോട്ട് റോള്‍ഡ്, കോള്‍ഡ് റോള്‍ഡ് സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് പൂജ്യത്തില്‍ നിന്നും 15 ശതമാനത്തിലേക്കും കയറ്റുമതി തീരുവ ഉയര്‍ത്തി. അതേസമയം, സ്റ്റീലുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടേയും അനുബന്ധ ഘടകങ്ങളുടേയും ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്ത്തി.

ആര്‍ക്കൊക്കെ പ്രയോജനം?

ആര്‍ക്കൊക്കെ പ്രയോജനം?

സ്റ്റീല്‍ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും കയറ്റുമതി തീരുവ ഉയര്‍ത്തുകയും ചെയ്യുന്നതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ ലഭ്യത ഉയരും. ഇതോടെ വില താഴും. ഇതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍, വാഹന നിര്‍മാതാക്കള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് നേട്ടമാണ്. കാരണം, ഈ വിഭാഗങ്ങളില്‍ സ്റ്റീല്‍ ഉത്പന്നങ്ങള്‍ നിര്‍ണായക ഉത്പാദന ഘടകമാണ്. ഇതില്‍ ചെലവ് കുറയുന്നത് ഈ വിഭാഗങ്ങളിലെ കമ്പനികളുടെ ലാഭക്ഷമത ഉയര്‍ത്തും. പിസിഐ, കോക്കിങ് കോള്‍, മെറ്റ് കോള്‍ & കോക്ക്, സെമി- കോക്ക് എന്നിവ പോലെയുള്ള സ്റ്റീല്‍ ഘടകങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതും ഇവര്‍ക്ക് നേട്ടമാകും.

ആര്‍ക്കൊക്കെ കോട്ടം?

ആര്‍ക്കൊക്കെ കോട്ടം ?

സ്റ്റീല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയത് ആഭ്യന്തര കമ്പനികളായ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ എന്നിവര്‍ക്ക് തിരിച്ചടിയാണ്. കാരണം ഈ കമ്പനികളുടെ വരുമാനത്തിന്റെ 15- 28 ശതമാനവും ലഭിക്കുന്നത് കയറ്റുമതിയില്‍ നിന്നാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 10.8 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തതെങ്കില്‍ 2022 സാമ്പത്തിക വര്‍ഷം അത് 13.5 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. ഇതേകാലയളവില്‍ ആഭ്യന്തര സ്റ്റീല്‍ ഉപഭോഗം 94 ദശലക്ഷം ടണ്ണില്‍ നിന്നും 106 ദശലക്ഷം ടണ്‍ ആയി ഉയരുകയും ചെയ്തിരുന്നു.

സ്റ്റീല്‍

ഇതിനോടൊപ്പം ഉക്രൈന്‍- റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ആഗോള വിതരണ ശൃംഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ആഗോള വ്യാപകമായി സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില ഇരട്ടിയിലധികം കൂടിയതും യൂറോപ്പില്‍ കൂടുതല്‍ വിപണി ലഭിച്ചതും ഇന്ത്യന്‍ സ്റ്റീല്‍ ഉത്പാദകരെ കയറ്റുമതിക്ക് പ്രേരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷമായി സ്റ്റീല്‍ കമ്പനികളുടെ അറ്റാദായവും 3 മുതല്‍ 5 മടങ്ങുവരെ വര്‍ധിച്ചു. സമാനമായി കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ സ്റ്റീല്‍ ഓഹരികളിലും അഭൂത പൂര്‍വമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Metal Stocks Crash: Tata Steel JSW Steel SAIL Down Heavily Know the Reasons Behind This Fall

Metal Stocks Crash: Tata Steel JSW Steel SAIL Down Heavily Know the Reasons Behind This Fall
Story first published: Monday, May 23, 2022, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X