പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണുകഴിഞ്ഞു. സമീപകാലത്ത് വിപണിയില്‍ നേരിട്ട ഈ തിരിച്ചടിയില്‍ കനത്ത ആഘാതമേറ്റത് മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കായിരുന്നു. കഴിഞ്ഞയാഴ്ച മാത്രം നിഫ്റ്റി മെറ്റല്‍ സൂചിക 9 ശതമാനത്തിലേറെ് നഷ്ടം രേഖപ്പെടുത്തി. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ മെറ്റല്‍ സൂചികയിലെ നഷ്ടം 18 ശതമാനമായും വര്‍ധിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ മെറ്റല്‍ വിഭാഗത്തിലെ പൊതുമേഖലാ ഓഹരിയില്‍ സെല്‍ റേറ്റിങ് നല്കി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
നാല്‍കോ
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരാണ് നാല്‍കോ (NALCO) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാതുമേഖലാ സ്ഥാപനമായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരും ലോകത്ത് ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ നിലവാരമുള്ള അലൂമിനിയം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനം കൂടിയാണിത്.
ഓഹരി വിശദാംശം
നാല്‍കോയുടെ ആകെ ഓഹരികളില്‍ 51.28 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 18.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.76 ശതമാനവും പങ്കാളിത്തമുണ്ട്. മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം നാല്‍കോയുടെ 1.36 ശതമാനം ഓഹരികള്‍ പ്രശസ്ത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം അലുമിനിയം വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 10.64 ആയിരിക്കുമ്പോള്‍ നാല്കോയുടേത് 4.71 നിരക്കില്‍ മാത്രമാണെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 13,903 കോടിയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന നാല്‍കോയുടെ ഡിവിഡന്റ് യീല്‍ഡ് 6.61 ശതമാനമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ നാല്‍കോയുടെ സംയോജിത വരുമാനം പാദാനുപാദത്തില്‍ 17 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 56 ശതമാനവും ഉയര്‍ന്ന് 4,492 കോടിയായി. ഇതേ കാലയളവിലെ അറ്റാദായം 10 ശതമാനത്തോളം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ച് 1,025 കോടിയിലേക്കെത്തി. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നാല്‍കോയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനത്തില്‍ 7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 16 ശതമാനവും അറ്റാദായത്തില്‍ 19.4 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ലക്ഷ്യവില 52
ഇതിനിടെ ഐസിഐസിഐ സെക്യൂരിറ്റീസ് നാല്‍കോ ഓഹരിക്ക് സെല്‍ റേറ്റിങ് നല്കി. കഴിഞ്ഞയാഴ്ച 78 രൂപ നിലവാരത്തിലാണ് നാല്‍കോയുടെ ഓഹരികള്‍ വ്യാപാരം ചെയ്തിരുന്നത്. ഇവിടെ നിന്നും 52 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. അതായത് വിപണി വിലയില്‍ നിന്നും 33 ശതമാനത്തിലധികം നാല്‍കോ (BSE: 532234, NSE: NATIONALUM) ഓഹരിയുടെ വില താഴാമെന്ന് ചുരുക്കം.
അതേസമയം, ഒരു വര്‍ഷ കാലയളവില്‍ നാല്‍കോ ഓഹരിയുടെ ഉയര്‍ന്ന വില 132.70 താഴ്ന്ന വില 65.05 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 23 ശതമാനത്തോളം ഇടിവ് നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
