പണപ്പെരുപ്പ ഭീഷണിയും പ്രതികൂല ആഗോള ഘടകങ്ങളുടേയും സ്വാധീനത്താല്‍ ആഭ്യന്തര വിപണിയിലും തിരിച്ചടി തുടരുകയാണ്. നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്തുകൊണ്ടാണ് പ്രധാന സൂചികകള്‍ നിലംപതിച്ചത്. ഇതോടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വിവിധ കേന്ദ്ര ബാങ്കുകള്‍ ചടുലമായി പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സാമ്പത്തിക തളര്ച്ചയിലക്കേ് നയിക്കാമെന്നുള്ള ആശങ്ക ശക്തമാകുന്നതും ഓഹരി വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു.
സമീപകാലത്ത് വിപണിയില്‍ നേരിട്ട തിരിച്ചടിയില്‍ കനത്ത ആഘാതമേറ്റത് മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കായിരുന്നു. കഴിഞ്ഞ ദിവസം മാത്രം നിഫ്റ്റി മെറ്റല്‍ സൂചിക 5 ശതമാനത്തിലേറെയാണ് നഷ്ടം രേഖപ്പെടുത്തിയത്. ഓരാഴ്ചയ്ക്കിടെ മാത്രം 7 ശതമാനത്തിലധികം മെറ്റല്‍ സൂചിക ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ മെറ്റല്‍ സൂചികയിലെ നഷ്ടം 17 ശതമാനത്തോളമായി വര്‍ധിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ പ്രമുഖ മെറ്റല്‍ ഓഹരികളുടെ ഭാവി പ്രകടനം സംബന്ധിച്ച വിലയിരുത്തലുകളുമായി റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ജിന്‍ഡാല്‍ സ്റ്റീല്‍
ലാര്‍ജ് കാപ് മെറ്റല്‍ ഓഹരിയായ ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ഓഹരികള്‍ക്ക് 'റെഡ്യൂസ്' (Reduce) എന്ന റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ 340 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസക്കാലയളവില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ (BSE: 532286, NSE : JINDALSTEL) ഓഹരിയുടെ വില 290 രൂപ നിലവാരത്തിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. ഇത് നിലവിലെ വിപണി വിലയില്‍ നിന്നും 15 ശതമാനത്തോളം താഴെയാണ്.
ടാറ്റ സ്റ്റീല്‍
സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പദാകരായ ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ക്ക് 'റെഡ്യൂസ്' റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇന്നു രാവിലെ 930 രൂപ നിലവാരത്തിലാണ് ഈ ലാര്‍ജ് കാപ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസക്കാലയളവില്‍ ടാറ്റ സ്റ്റീല്‍ (BSE: 500470, NSE : TATASTEEL) ഓഹരിയുടെ വില 827 രൂപയിലേക്ക് ഇടിയാം എന്നാണ് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടിയത്. ഇത് നിലവിലെ വിപണി വിലയില്‍ നിന്നും 11 ശതമാനത്തോളം താഴെയാണ്.
ഹിന്‍ഡാല്‍കോ
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവും വന്‍കിട അലൂമിനീയം കമ്പനിയുമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് 'റെഡ്യൂസ്' എന്ന റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ 340 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസക്കാലയളവില്‍ ഹിന്‍ഡാല്‍കോ (BSE: 500440, NSE : HINDALCO) ഓഹരിയുടെ വില 295 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. ഇത് നിലവിലെ വിപണി വിലയില്‍ നിന്നും 13 ശതമാനത്തോളം താഴെയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications