നിരാശ തുടര്‍ന്ന് ജുന്‍ജുന്‍വാലയുടെ മെട്രോ ബ്രാന്‍ഡ്‌സ്; ഈ സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിരാശജനകമായ പ്രകടനം മെട്രോ ബ്രാന്‍ഡ്‌സ് തുടരുകയാണ്. അരങ്ങേറ്റം കുറിച്ച് രണ്ടാം ദിനവും ഐപിഓ വിലയ്ക്ക് താഴെയാണ് മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ താളം പിടിക്കുന്നത്. 500 രൂപ ഇഷ്യൂ വിലയില്‍ എത്തിയ സ്‌റ്റോക്കിന്റെ ഇപ്പോഴത്തെ വില 481 രൂപയാണ്.

ഇന്ത്യയിലെ മുന്‍നിര ഫൂട്ട്‌വെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മെട്രോ ബ്രാന്‍ഡ്‌സ്. ഈ കമ്പനിയില്‍ ഇന്ത്യയുടെ 'ബിഗ് ബുള്‍' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുണ്ട്. മെട്രോ ബ്രാന്‍ഡ്‌സിന്റെ ഇപ്പോഴത്തെ വീഴ്ച്ച മുതലെടുത്ത് ഓഹരികള്‍ വാങ്ങുന്നത് ബുദ്ധിയാണോ? ഇക്കാര്യത്തെ കുറിച്ച് നിക്ഷേപകരില്‍ പലര്‍ക്കും സംശയമുണ്ട്.

മെട്രോ ബ്രാൻഡ്സ്

വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിസ്ഥാനപരമായി മികച്ച ബിസിനസ് അവകാശപ്പെടുന്ന കമ്പനിയാണ് മെട്രോ ബ്രാന്‍ഡ്‌സ്. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള മെട്രോ ബ്രാന്‍ഡ്‌സ്, വിവിധ ബ്രാന്‍ഡ് നാമങ്ങളിലാണ് ഉത്പന്നങ്ങളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന ലാഭമാര്‍ജിനുകള്‍ ഉള്ള അസറ്റ് ലൈറ്റ് ബിസിനസ് മോഡലാണ് മെട്രോ ബ്രാന്‍ഡ്‌സ് അവലംബിക്കുന്നതും. വിഷയത്തില്‍ ബ്രോക്കറേജായ ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോയുടെ സഹസ്ഥാപകന്‍ ദിവം ശര്‍മ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

Also Read: ഈ മള്‍ട്ടിബാഗര്‍ മെറ്റല്‍ സ്റ്റോക്ക് 250 രൂപയിലേക്ക് കുതിക്കുമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ്Also Read: ഈ മള്‍ട്ടിബാഗര്‍ മെറ്റല്‍ സ്റ്റോക്ക് 250 രൂപയിലേക്ക് കുതിക്കുമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ്

 
കാത്തിരിക്കാം

'വാല്യുവേഷന്‍ വെച്ച് വിലയിരുത്തുകയാണെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കമ്പനിയുടെ പിഇ അനുപാതം 82 മടങ്ങാണ്. ബിസിനസില്‍ നിന്നുള്ള വരുമാന വളര്‍ച്ച കുറവായ സാഹചര്യത്തില്‍ മെട്രോ ബ്രാന്‍ഡ്‌സിന്റെ ഇപ്പോഴത്തെ പിഇ അനുപാതം കൂടുതലാണെന്ന് ഞങ്ങള്‍ കരുതുന്നു. പിഇ അനുപാതം 50 മടങ്ങില്‍ത്താഴെ എത്തിയതിന് ശേഷം മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ വാങ്ങുന്നതാണ് ഉചിതം. അതുകൊണ്ട് സ്‌റ്റോക്കില്‍ ഇനിയും തിരുത്തല്‍ സംഭവിക്കുന്നതുവരെ നിക്ഷേപകര്‍ക്ക് കാത്തിരിക്കാം', ദിവം ശര്‍മ അറിയിക്കുന്നു.

Also Read: 75% ഓഹരികളും പ്രമോട്ടര്‍മാരുടെ കൈയിലുള്ള ഈ റിയാല്‍റ്റി സ്‌റ്റോക്ക് 49% ലാഭം തരുംAlso Read: 75% ഓഹരികളും പ്രമോട്ടര്‍മാരുടെ കൈയിലുള്ള ഈ റിയാല്‍റ്റി സ്‌റ്റോക്ക് 49% ലാഭം തരും

 
പോസിറ്റീവ് കാഴ്ച്ചപ്പാട്

പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 3.64 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് മെട്രോ ബ്രാന്‍ഡ്‌സ് കണ്ടത്. ഡിസംബര്‍ 10 -ന് ആരംഭിച്ച ഐപിഓ വില്‍പ്പന ഡിസംബര്‍ 14 -ന് അവസാനിക്കുകയായിരുന്നു.

'ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെട്രോ ബ്രാന്‍ഡ്‌സ് ഓഹരികള്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. അസറ്റ് ലൈറ്റ് ബിസിനസ്, ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം, വൈവിധ്യമാര്‍ന്ന ഉത്പന്നനിര എന്നീ ഘടകങ്ങള്‍ മെട്രോ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് സ്റ്റോക്കിലെ ഓരോ വിലയിടിവും ഓഹരി സമാഹരിക്കുന്നതിനുള്ള അവസരമാണ്', ഏഞ്ചല്‍ വണ്‍ ബ്രോക്കിങ്ങിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അമര്‍ജിത്ത് മൗര്യ പറയുന്നു.

ബ്രാൻഡുകൾ

മെട്രോ, മോച്ചി, വോക്ക്‌വേ, ഡാവിഞ്ചി, ജെ ഫോണ്ടിനി തുടങ്ങിയ സ്വന്തം ബ്രാന്‍ഡുകള്‍ക്ക് പുറമെ ക്രോക്‌സ്, സ്‌കെച്ചര്‍സ്, ക്ലാര്‍ക്ക്‌സ്, ഫ്‌ളോര്‍ഷിയം, ഫിറ്റ്ഫ്‌ളോപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപണനത്തിലും കമ്പനി ഏര്‍പ്പെടുന്നുണ്ട്. ഫൂട്ട്‌വെയറുകള്‍ക്കൊപ്പം ബെല്‍റ്റുകള്‍, ബാഗുകള്‍, സോക്ക്‌സുകള്‍, മാസ്‌ക്കുകള്‍, വാലറ്റുകള്‍ എന്നിവയും കമ്പനി വില്‍ക്കുന്നുണ്ട്.

Also Read: ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുകയറും! 'പച്ചക്കൊടി' വീശി മോത്തിലാല്‍ ഒസ്വാള്‍Also Read: ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുകയറും! 'പച്ചക്കൊടി' വീശി മോത്തിലാല്‍ ഒസ്വാള്‍

 
അസറ്റ് ലൈറ്റ് മോഡൽ

'തേര്‍ഡ് പാര്‍ട്ടി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്തുള്ള അസറ്റ് ലൈറ്റ് ബിസിനസ് മോഡലാണ് മെട്രോ ബ്രാന്‍ഡ്‌സ് പിന്തുടരുന്നത്. കോവിഡിനെത്തുടര്‍ന്ന് ഫൂട്ട്‌വെയര്‍ കയറ്റുമതി 35 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ആഗോളതലത്തില്‍ ഡിമാന്‍ഡ് ഇനിയും ഇടിയും. അതുകൊണ്ട് സമീപകാലം കൊണ്ട് മെട്രോ ബ്രാന്‍ഡ്‌സിന്റെ ഓഹരി വില 460-450 രൂപ നിലവാരത്തിലേക്ക് ക്രമപ്പെടാം', ബ്രോക്കറേജായ ഷെയര്‍ഇന്ത്യയുടെ റിസര്‍ച്ച് മേധാവിയും വൈസ് പ്രസിഡന്റുമായ രവി സിങ് പറയുന്നു.

Also Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാംAlso Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാം

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Metro Brands Shares Continue Flop Show In The Market; Is It A Good Time To Buy This Footwear Stock?

Metro Brands Shares Continue Flop Show In The Market; Is It A Good Time To Buy This Footwear Stock? Read in Malayalam.
Story first published: Thursday, December 23, 2021, 22:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X