രാജ്യത്ത് ബാങ്കിങ് സേവനം ലഭ്യമല്ലാത്ത മേഖലകളില്‍, പ്രത്യകിച്ച് സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്ക്കുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കോവിഡ് പ്രതിരോധ ലോക്ക് ഡൗണ്‍ കാരണവും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയവും പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കാര്യങ്ങള്‍ വളരെ അനുകൂലമായി വരുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ബുള്ളിഷ് ട്രെന്‍ഡിലുള്ള ഒരു മിഡ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍
രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനന്സ് സ്ഥാപനമാണ് ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ലിമിറ്റഡ്. മൈക്രോ ഫിനാന്‍സ് വിപണി വിഹിതത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലാണ്. 1999-ല്‍ ബെംഗളുരുവിലാണ് തുടക്കം. ബംഗ്ലാദേശിലെ വിഖ്യാതനായ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുളള മോക്രോ ഫിനാന്‍സ് സംരംഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരംഭം. ഗ്രാമീണ്‍ ബാങ്കുകളുടെ ശൈലിയോട് ചേര്‍ന്നു നില്ക്കുന്ന പ്രവര്‍ത്തന ശൈലിയാണ്. ദുര്‍ബല വിഭാഗങ്ങളും സ്ത്രീകള്‍ക്കുമാണ് വായ്പ വിതരണത്തില്‍ മുന്‍ഗണന. 2018-ല്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്തു.
അനുകൂല ഘടകങ്ങള്‍
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കോവിഡ് മഹാമാരിക്കാലം ഭേദപ്പെട്ട രീതിയില്‍ അതിജീവിച്ച ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍, വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വരുമാന മാര്‍ഗം വൈവിധ്യവത്കരിക്കാനും സുരക്ഷിത ആസ്തികളേക്ക് സാവധാനം ചുവടു മാറ്റുവാനും നിലവിലുള്ള വിഭവശേഷിയെ ഫലപ്രദമായി പുനഃക്രമീകരിക്കാനും പദ്ധതികള്‍ തയ്യാറാക്കി. ഘടനപരമായി തന്നെ ഉയര്‍ന്ന വളർച്ച സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന്റെ വരുമാനം ഇരട്ടിയായിട്ടുണ്ട്. എന്നാല്‍ അറ്റാദായത്തില്‍ കോവിഡിന് ശേഷം ഇടിവ് നേരിട്ടു. എങ്കിലും അവസാന 4 സാമ്പത്തിക പാദങ്ങളിലായി ലാഭത്തില്‍ വര്‍ധനയുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 687 കോടിയാണ് സ്ഥാപനത്തിന്റെ വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം 120 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 225 ശതമാനം ഉയര്‍ച്ചയാണ്. പ്രതിയോഹരി വരുമാനം 5.12 രൂപയില്‍ നിന്നും 7.69-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന്റെ (BSE: 541770, NSE: CREDITACC) ഓഹരികളില്‍ 74 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 13,405 കോടിയാണ് വിപണി മൂല്യം. ഓഹരിയുടെ പിഇ റേഷ്യോ 47.48 എന്ന നിരക്കിലും ബുക്ക് വാല്യൂ 243.58 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയരത്തില്‍ നിന്നും 3 ശതമാനം മാത്രം അകലെയാണ് ഓഹരിയുള്ളത്.
ലക്ഷ്യവില 1,200
വെള്ളിയാഴ്ച രാവിലെ 850 രൂപ നിലവാരത്തിലാണ് ക്രെഡിറ്റ് ആക്സസ് ഗ്രമീണിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,200 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 12 മാസത്തിനകം 41 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 877.70 രൂപയും താഴ്ന്ന വില 494.70 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 14 ശതമാനവും മൂന്ന് മാസത്തിനിടെ 43 ശതമാനവും ഓഹരി വില കുതിച്ചുയര്‍ന്നിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
