ഇടിയുന്ന കാലത്ത് തൈ പത്ത് നട്ടാല്‍ കുതിക്കുന്ന കാലത്ത് കാ പത്ത് തിന്നാം! നിക്ഷേപത്തിനുള്ള ഓഹരിയിതാ

ദീര്‍ഘകാലയളവ് കണക്കാക്കി അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് വിപണിയില്‍ നേരിടുന്ന തിരിച്ചടികളുടെ ഘട്ടം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാവി സാധ്യതകള്‍ ശക്തമായതിനാല്‍ ദീര്‍ഘകാല നേട്ടത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള ഒരു മിഡ് കാപ് പവര്‍ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചു.

സിഇഎസ്‌സി

സിഇഎസ്‌സി

ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് കൊല്‍ക്കത്ത ഇലട്രിക് സപ്ലൈ കോര്‍പ്പറേഷന്‍ അഥവാ സിഇഎസ്‌സി. പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമാണ്. കൊല്‍ക്കത്ത നഗര പരിധിയിലെ വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. സ്വന്തമായുള്ള 4 താപ വൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷി 1,225 മെഗാവാട്ടാണ്. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. ഇതിന്റെ ഭാഗമായി ഗുജറാത്തിലും രാജസ്ഥാനിലും സൗരോര്‍ജ പദ്ധതികള്‍ ആരംഭിച്ചു. 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതി അരുണാചല്‍ പ്രദേശില്‍ നിര്‍മാണ ഘട്ടത്തിലുമാണ്. നിലവില്‍ 30 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

മിഡ് കാപ് കമ്പനിയായ സിഇഎസ്‌സിയുടെ ആകെ ഓഹരികളില്‍ 52.11 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.01 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 13.09 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന സിഇഎസ്‌സി (BSE: 500084, NSE : CESC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.40 ശതമാനമാണ് എന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 81.70 രൂപ നിരക്കിലും പിഇ അനുപാതം 6.86 നിലവാരത്തിലുമാണ്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 9,318 കോടിയാണ്.

ലക്ഷ്യവില 108

ലക്ഷ്യവില 108

കഴിഞ്ഞയാഴ്ച 70.30 രൂപയിലായിരുന്നു സിഇഎസ്‌സി ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 108 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 54 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സിഇഎസ്‌സി ഓഹരിയുടെ കൂടിയ വിലനിലവാരം 102.45 രൂപയും താഴ്ന്ന വിലനിലവാരം 68.00 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതോടെ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

അനുകൂല ഘടകം

അനുകൂല ഘടകം

നിലവില്‍ സിഇഎസ്‌സിയുടെ വരുമാനത്തിന്റെ അനുമാനവും മൂല്യമതിപ്പിന്റേയും അടിസ്ഥാനത്തില്‍ 2023 മാര്‍ച്ച് മാസത്തോടെ 108 രൂപ നിലവാരത്തിലേക്ക് ഓഹരി എത്താമെന്നാണ് എംകെ ഗ്ലോബലിന്റെ വിലയിരുത്തല്‍. കൊല്‍ക്കത്ത നഗരത്തിലെ ബിസിനസ് കണക്കാക്കിയാല്‍ പ്രതിയോഹരി 72 രൂപ നിരക്കില്‍ മൂല്യമുണ്ടാകും. വൈദ്യുതി പ്രസരണത്തിന് ലൈസന്‍സ് കൈവശമുള്ള ഹാല്‍ദിയ എനര്‍ജിയില്‍ 16 രൂപയും നോയിഡ് പവറില്‍ 9 രൂപ നിരക്കിലും മൂല്യം കല്‍പിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതായത് നിയന്ത്രണമുള്ള ബിസിനസിലെ വരുമാനത്തില്‍ നിന്നുമാത്രം 96 രൂപ ഓഹരിക്ക് അര്‍ഹതയുണ്ട്.

സാമ്പത്തികം

സാമ്പത്തികം

മാര്‍ച്ച് പാദത്തില്‍ 3,011 കോടിയാണ് സിഇഎസ്‌സിയുടെ സംയോജിത വരുമാനം. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനത്തിലധികം വര്‍ധന കാണിച്ചു. ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 424 കോടിയും മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ നേരിയ ഉയര്‍ച്ചയും മാത്രമാണുള്ളത്. അതേസമയം പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സിഇഎസ്‌സിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 7.6 ശതമാനവും പ്രവര്‍ത്തന ലാഭം 1.2 ശതമാനവും അറ്റാദായം 4.7 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X