ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയുമാണ് ആഭ്യന്തര വിപണികള്‍ക്ക് പ്രധാനമായും തിരിച്ചടിയാകുന്നത്. ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് പ്രധാന സൂചികകള്‍ വീണു. ഓഹരികളില്‍ 20 ശതമാനത്തിലേറെയാണ് തിരുത്തല്‍ നേരിട്ടത്. ഇതോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിയിട്ടുണ്ട്.
അതേസമയം മികച്ച ഓഹരികളെ ദീര്‍ഘ കാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ റേലിഗേര് ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി അടിസ്ഥാനപരമായി മികച്ചതും റെക്കോഡ് നിലവാരത്തില്‍ നിന്നും 40 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതുമായ ഒരു മിഡ് കാപ് ധനകാര്യ ഓഹരിയെ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ചു.
നിപ്പോണ്‍ ലൈഫ് ഇന്ത്യ
1995-ല്‍ അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് കാപ്പിറ്റല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആയിട്ടാണ് തുടക്കം. പിന്നീട് അനില്‍ അംബാനിയും ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഗ്രൂപ്പുമായി കരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് അനില്‍ അംബാനി ഓഹരി വിഹിതം കുറച്ചപ്പോള്‍ പടിപടിയായി നിപ്പോണ്‍ ലൈഫ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് 74 ശതമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്), നിക്ഷേപകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം എന്നീ സേവനങ്ങളാണ് പ്രധാനമായും നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് നല്‍കുന്നത്.
ഓഹരി വിശദാംശം
നിപ്പോണ്‍ ലൈഫിന്റെ ആകെ ഓഹരികളില്‍ 73.80 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 6.69 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.83 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 10.69 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ നിപ്പോണ്‍ ലൈഫിന്റെ (BSE: 540767, NSE: NAM-INDIA) വിപണി മൂല്യം 16,735 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.09 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 48.44 രൂപ നിരക്കിലും പിഇ അനുപാതം 22.50 നിലവാരത്തിലുമാണുള്ളത്.
അനുകൂല ഘടകം
വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ നിപ്പോണ്‍ ലൈഫ് കമ്പനിയുടെ നേതൃത്വം ശ്രമിക്കുന്നത് അനുകൂല ഘടകമാണ്. അടുത്തിടെ കമ്പനിയുടെ ലാഭക്ഷമതയിലും പ്രവര്‍ത്തന ശേഷിയിലും വര്‍ധന കാണിക്കുന്നതും ശ്രദ്ധേയമാണ്. 2019-ല്‍ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റെന്ന് പുനര്‍ നമാകരണം ചെയ്ത ശേഷം 'വീണ്ടെടുക്കുക, പുനരുജ്ജീവിപ്പിക്കുക, പുനര്‍ സൃഷ്ടിക്കുക' എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സമാനമായി രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട് വിപണിയിലെ ത്വരിത വളര്‍ച്ചയും കമ്പനിക്ക് ഗുണകരമാകുന്നു. ഇടിഎഫ് വിപണിയിലെ നേതൃസ്ഥാനവും കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് സഹായകമാകും. നിലവില്‍ കടബാധ്യതകള്‍ ഇല്ല. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നുണ്ട്.
സാമ്പത്തികം
ജനുവരി- മാര്‍ച്ച് പാദത്തില്‍ നിപ്പോണ്‍ ലൈഫിന്റെ വരുമാനം 338 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 175 കോടിയും മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തോളും വളര്‍ച്ചയും രേഖപ്പെടുത്തി. അതേസമയം പയസ്ട്രോക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ നിപ്പോണ്‍ ലൈഫിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 2.40 ശതമാനം ഇടിവുണ്ടായി. എന്നാല്‍ പ്രവര്‍ത്തന ലാഭത്തില്‍ 13.6 ശതമാനവും അറ്റാദായത്തില്‍ 15.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ലക്ഷ്യവില 492
തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 4 ശതമാനത്തോളം നഷ്ടം നേരിട്ട് 268.85 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും സമീപ കാലയളവില്‍ 492 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് റേലിഗേര് ബ്രോക്കിങ് സൂചിപ്പിച്ചു. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 83 ശതമാനം മുകളിലാണെന്നതും ശ്രദ്ധേയം. അതേസമയം 52 ആഴ്ച കാലയളവില്‍ നിപ്പോണ്‍ ലൈഫ് ഓഹരിയുടെ ഉയര്‍ന്ന വില 476.45 രൂപയും കുറഞ്ഞ വില 259 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 21 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റേലിഗേര് ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
