നിനച്ചിരിക്കാതെ വീണ്ടും ലാഭവിഹിതം; നിക്ഷേപകര്‍ക്ക് മധുരം നല്‍കുന്ന ഈ ഷുഗര്‍ സ്റ്റോക്ക് കൈവശമുണ്ടോ?

ഓഹരി നിക്ഷേപകര്‍ക്ക്, വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗമാണ് ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിത ഇനത്തില്‍ പലിശയ്ക്ക് സമാനമായ വരുമാനം ലഭിക്കും. രണ്ടാമതായി, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതേസമയം, ഇടവേളകളില്‍ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

ഇടക്കാല ലാഭവീതം

ഇടക്കാല ലാഭവീതം

ഒരു കമ്പനി അതിന്റെ വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ നല്‍കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം.

ഇഐഡി പാരി (ഇന്ത്യ)

ഇഐഡി പാരി (ഇന്ത്യ)

പഞ്ചസാരയും ജൈവ ഉത്പന്നങ്ങളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഇഐഡി പാരി (ഇന്ത്യ) ലിമിറ്റഡ് (BSE: 500125, NSE: EIDPARRY). ചെന്നൈയാണ് ആസ്ഥാനം. വിവിധതരം പഞ്ചസാര വിപണിയിലെത്തിക്കുന്നു. ചെടിയുടെ നീര് ഉപയോഗപ്പെടുത്തിയുള്ള കീടനാശിനികൡ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലാണ്. കൂടാതെ ഔഷധ നിര്‍മാണത്തിനുള്ള വിവിധതരം ജൈവഘടകങ്ങളുടെ ഉത്പാദനവും ഉപവിഭാഗമായി ഡിസ്റ്റിലറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിവിഡന്റ്

ഡിവിഡന്റ്

ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.50 രൂപ വീതമാകും ലാഭവിഹിതം നല്‍കുക. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 11-നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇടക്കാല ലാഭവിഹിതം മാര്‍ച്ച് 25-ന് ശേഷം കൈമാറും. തീരുമാനം പ്രഖാപിച്ചതിന് 30 ദിവസത്തിനകം ലാഭവിഹിതം വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കുമെന്നും കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ നവംബറിലും പ്രതിയോഹരി 5.50 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും ലാഭത്തിലും വര്‍ധന കാണിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ 686 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ധനവാണിത്. മൂന്നാം പാദത്തിലെ അറ്റാദായം 18.29 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 94 ശതമാനം ഇടിവ്. എന്നാല്‍ പ്രവര്‍ത്തനലാഭം വര്‍ധിച്ചിട്ടുമുണ്ട്. നിലവിലെ കമ്പനി വിപണി മൂല്യം 7,229 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 384.96 രൂപയാണ്. കഴിഞ്ഞ 12 മാസത്തെ പിഇ റേഷ്യോ 12.20 ആണെന്നതും ശ്രദ്ധേയം.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

തിങ്കളാഴ്ച ഉച്ചയോടെ 412 രൂപ നിലവാരത്തിലാണ് ഇഐഡി പാരിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ ഓഹരിയില്‍ 12 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 532.90 രൂപയും കുറഞ്ഞ വില 302.50 രൂപയുമാണ്. അതേസമയം, ഇഐഡി പാരിയുടെ 44.66 ശതമാനം ഓഹരിള്‍ പ്രമോട്ടറുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.21 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.1 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 43.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X