ഫെബ്രുവരി 11-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. ആര്‍ബിഐയുടെ പണനയ അവലോകന യോഗവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷച്ചതിലും വേഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കകളുമാണ് വിപണിയില്‍ ചാഞ്ചാട്ടത്തിന് വഴി തെളിച്ചത്. ആഴ്ചയുടെ അടിസ്ഥാനത്തില്‍ സെന്‍സെക്സില്‍ 491.9 പോയിന്റും നിഫ്റ്റിയില്‍ 141.5 പോയിന്റും നഷ്ടമായിട്ടുണ്ട്.
അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് ഓഹരികളുടെ സൂചിക 2 ശതമാനവും സ്മോള്‍ കാപ് വിഭാഗം സൂചിക 3.4 ശതമാനവും ഇടിഞ്ഞത് വിപണിയിലെ ദുര്‍ബലാവസ്ഥയിലേക്കും വിരല്‍ ചൂണ്ടുന്നതാണ്. ലാര്‍ജ് കാപ് വിഭാഗം സൂചിക 0.8 ശതമാനം മാത്രമേ ഇറങ്ങിയുളളൂ. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ 5,641.81 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിവാക്കിയത്. വിദേശ നിക്ഷേപകര്‍ ഈമാസം ഇതുവരെ 9,712.6 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 3,562.19 കോടി രൂപയുടെ ഓഹരികള്‍ ഈയാഴ്ച വാങ്ങിക്കൂട്ടി. ഈമാസം ഇതുവരെ 5,837.25 കോടി രൂപയ്ക്കാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിയത്.
ഇടക്കാലയളവിലേക്ക് നിഫ്റ്റിയുടെ പ്രധാനപ്പെട്ടതും ശക്തവുമായ സപ്പോര്‍ട്ട് 17,000- 17,050 നിലവാരത്തിലാണ്. 17,800 നിലവാരം ശക്തമായ പ്രതിരോധവും സൃഷ്ടിക്കുന്നുണ്ട്. അതേസമയം, 2022-ലെ ആദ്യ ഒന്നരമാസ കാലയളവിലെ ചാര്‍ട്ട് പരിശോധിച്ചാല്‍ ഐടി വിഭാഗം ഓഹരി സൂചിക ദുര്‍ബലാവസ്ഥയിലാണെന്ന് കാണാനാകുമെന്ന് വിപണി വിദഗ്ധനായ കുനല്‍ ബോത്ര ചൂണ്ടിക്കാട്ടി. അതുപോലെ ഫെബ്രുവരിയുടെ ആദ്യ ദിവസങ്ങളില്‍ ബാങ്കിംഗ്് ഓഹരികള്‍ മികവ് കാട്ടിയിരുന്നു. തുടര്‍ന്ന് വിപണിക്ക് കരുത്തേകുന്നതില്‍ ഓട്ടോ, മെറ്റല്‍ വിഭാഗങ്ങളും വിജയിച്ചിരുന്നു. എന്നാല്‍ വിപണിയിലേക്ക് വീണ്ടും ചാഞ്ചാട്ടം കടന്നു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഷോര്‍ട്ട് സെല്ലിന് പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്
വാഹനാനുബന്ധ മേഖലയിലെ പ്രമുഖ ഓഹരിയായ ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ (BSE: 502355, NSE : BALKRISIND) ഓഹരികള്‍ 200 ഡിഎംഎ നിലവാരം തകര്‍ത്തിരുന്നു. കൂടാതെ സമീപകാലത്തെ പുതിയ താഴ്ന്ന നിലവാരത്തലേക്കും ഓഹരി വീണു. അതിനാല്‍ 2,080 രൂപ ലക്ഷ്യമാക്കി ഓഹരി ഷോര്‍ട്ട് സെല്‍ ചെയ്യാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,220 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കുനല്‍ ബോത്ര നിര്‍ദേശിച്ചു. വെള്ളിയാഴ്ച ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2,167 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
2) കോഫോര്‍ജ്
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ് (BSE: 532541, NSE : COFORGE). മിഡ് കാപ് ഓഹരിയുടെ ഡെയ്ലി ചാര്‍ട്ടില്‍ ബെയറിഷ് ഫ്ലാഗ് പാറ്റേണ്‍ ദൃശ്യമാണ്. ഓഹരി നിലവില്‍ നില്ക്കുന്നതും നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്ത് കൂടുതല്‍ താഴ്ചയിലേക്ക് പോകുന്നതിന്റെ വക്കിലാണ്. അതിനാല്‍ 4,250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,625 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച 4,530 രൂപ നിലവാരത്തിലാണ് കോഫോര്‍ജ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രമുഖ വിപണി വിദഗ്ധന്‍ കുനാല്‍ ബോത്രയുടെ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications