3 മാസത്തിനിടെ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 8 മൈക്രോ-കാപ്പ് സ്‌റ്റോക്കുകള്‍; ലാഭസാധ്യത ഏറെ!

സമീപകാലത്ത് വിശാല വിപണികള്‍ ഇടിഞ്ഞപ്പോഴും ചെറിയ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനുള്ള ഗുണനിലവാരമേറിയ സ്‌റ്റോക്കുകള്‍ അടിതെറ്റി വീണില്ല; ഇവര്‍ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. ഇക്കാര്യം സാധൂകരിക്കുന്നതാണ് നിഫ്റ്റി മൈക്രോ-കാപ്പ് 250 ടിആര്‍ഐ (ടോട്ടല്‍ റിട്ടേണ്‍സ് ഇന്‍ഡക്‌സ്) ചിത്രവും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൈക്രോ-കാപ്പ് സൂചിക 87 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

മറുവശത്ത് നിഫ്റ്റി 50 ടിആര്‍ഐ, നിഫ്റ്റി മിഡ്-കാപ്പ് 150 ടിആര്‍ഐ, നിഫ്റ്റി സ്‌മോള്‍-കാപ്പ് 250 ടിആര്‍ഐ സൂചികകള്‍ 31 ശതമാനവും 54 ശതമാനവും 70 ശതമാനവും വീതമാണ് നേട്ടം സമര്‍പ്പിക്കുന്നത്.

മൈക്രോ-കാപ്പ് സ്റ്റോക്കുകൾ

മൈക്രോ-കാപ്പ് ഓഹരികള്‍ എന്നു കേട്ടിട്ട് പുരികം ചുളിക്കുന്നുണ്ടോ? 4,000 കോടി രൂപയ്ക്ക് താഴെ വിപണി മൂല്യമുള്ള ഓഹരികളാണ് മൈക്രോ-കാപ്പ് ഗണത്തില്‍ പെടുക. പൊതുവേ മൈക്രോ-കാപ്പ് ഓഹരികളില്‍ അപകടസാധ്യത കൂടുതലാണ്; ഇതേസമയം, ഉയര്‍ന്ന ലാഭം തരാനുള്ള കഴിവും ഇവര്‍ക്കുണ്ട്.

ഈ അവസരത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ മൈക്രോ-കാപ്പ് സ്‌റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം. നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 651 മ്യൂച്വല്‍ ഫണ്ടുകളാണ് (ഓപ്പണ്‍ എന്‍ഡഡ്) ലാഭസാധ്യത കണ്ട് മൈക്രോ-കാപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.

ഗോകൽദാസ് എക്സ്പോർട്ട്സ്

ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ തുണിത്തര നിര്‍മാതാക്കളും കയറ്റുമതി കമ്പനിയുമാണ് ഗോകല്‍ദാസ്. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറിന്റെ വിറ്റുവരവ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സിനുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 403 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയില്‍ നടത്തിയിരിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഗോകല്‍ദാസിന്റെ വിപണി മൂല്യം 1,584 കോടി രൂപയാണ്.

 
ഫണ്ടുകൾ

കഴിഞ്ഞ മൂന്നു മാസത്തിനിടെ എസ്ബിഐ മിഡ്-കാപ്പ് ഉള്‍പ്പെടെ നാലു എസ്ബിഐ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌റ്റോക്ക് പുതുതായി വാങ്ങി. ടാറ്റ സ്‌മോള്‍-കാപ്പ്, എല്‍ ആന്‍ഡ് ടി ബിസിനസ് സൈക്കിള്‍, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍-കാപ്പ് ഫണ്ടുകളും ഇക്കാലയളവില്‍ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സില്‍ നിക്ഷേപം ആരംഭിച്ചു. വ്യാഴാഴ്ച്ച 283 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 298 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 75.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 26.75.

ഇംഗര്‍സോള്‍ റാന്‍ഡ് ഇന്ത്യ

ഇംഗര്‍സോള്‍ റാന്‍ഡ് ഇന്ത്യ

യന്ത്രങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന ഇംഗര്‍സോള്‍ റാന്‍ഡ് ഇന്ത്യ ലിമിറ്റഡില്‍ 180 കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി നടത്തിയിരിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 3,703 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയില്‍ നിന്നുള്ള ആറു മ്യൂച്വല്‍ ഫണ്ടുകള്‍ സ്റ്റോക്കില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പുറമെ ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍-കാപ്പ്, ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍, നിപ്പോണ്‍ ഇന്ത്യ വാല്യു എന്നീ ഫണ്ടുകളും ഇംഗര്‍സോള്‍ റാന്‍ഡ് ഓഹരികള്‍ പുതുതായി വാങ്ങി. വ്യാഴാഴ്ച്ച 1,209 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,350 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 610.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 40.98. ഡിവിഡന്റ് യീല്‍ഡ് 0.25 ശതമാനം.

 
മിന്‍ഡ കോര്‍പ്പറേഷന്‍

മിന്‍ഡ കോര്‍പ്പറേഷന്‍

ആഗോള വാഹന വ്യവസായത്തില്‍ ചുവടുവെയ്ക്കുന്ന മിന്‍ഡ കോര്‍പ്പറേഷന്‍ ലോകോത്തരമായ ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലാണ് പ്രധാനമായും പേരുകേള്‍ക്കുന്നത്. കമ്പനിയില്‍ 134 കോടി രൂപയുടെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി നടത്തിയിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മിന്‍ഡ കോര്‍പ്പറേഷന്റെ വിപണി മൂല്യം 3,916 കോടി രൂപയാണ്.

ആക്‌സിസ് വാല്യു, അദിത്യ ബിര്‍ല എസ്എല്‍ പ്യുവര്‍ വാല്യു, ആക്‌സിസ് റെഗുലര്‍ സേവര്‍ പോലുള്ള ഫണ്ടുകള്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റോക്കില്‍ പുതുതായി നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 170.90 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 179.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 77.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 36.69. ഡിവിഡന്റ് യീല്‍ഡ് 0.38 ശതമാനം.

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികപ്പെടുത്തിയ പുതുതലമുറ വാണിജ്യ ബാങ്കാണ് ഡിസിബി ബാങ്ക് ലിമിറ്റഡ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 730 കോടി രൂപയുടെ നിക്ഷേപം ഡിസിബി ബാങ്കില്‍ നടത്തിയിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 2,535 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ടാറ്റ സ്‌മോള്‍-കാപ്പ്, യുടിഐ ബാങ്കിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, യുടിഐ സ്‌മോള്‍-കാപ്പ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്‌മോള്‍-കാപ്പ് ഇന്‍ഡക്‌സ് ഫണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റോക്കില്‍ പുതുതായി നിക്ഷേപം ആരംഭിച്ചത് കാണാം.

വ്യാഴാഴ്ച്ച 85 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 126.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 79.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 9.77.

 
ഹാത്ത്‌വേ കേബിള്‍ ആന്‍ഡ് ഡാറ്റകോം

ഹാത്ത്‌വേ കേബിള്‍ ആന്‍ഡ് ഡാറ്റകോം

ഇന്ത്യയിലെ മുന്‍നിര ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളും ഡിജിറ്റല്‍ കേബിള്‍ ടിവി കമ്പനിയുമാണ് ഹാത്ത്‌വേ. 182 കോടി രൂപയുടെ നിക്ഷേപമാണ് ഹാത്ത്‌വേയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി നടത്തിയിരിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 3,540 കോടി രൂപയാണ്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്‌മോള്‍-കാപ്പ് ഇന്‍ഡക്‌സ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി സ്‌മോള്‍-കാപ്പ് 250 ഇന്‍ഡക്‌സ് ഫണ്ട്, മോത്തിലാല്‍ ഓസ്‌വാള്‍ നിഫ്റ്റി സ്‌മോള്‍-കാപ്പ് 250 ഇന്‍ഡക്‌സ് ഫണ്ട്, മോത്തിലാല്‍ ഓസ്‌വാള്‍ നിഫ്റ്റി 500 ഫണ്ട് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റോക്കില്‍ പുതുതായി നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച 21.90 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 35.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 19.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 19.08.

പിടിസി ഇന്ത്യ

പിടിസി ഇന്ത്യ

വൈദ്യുതോര്‍ജ വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന എനര്‍ജി കമ്പനിയാണ് പിടിസി ഇന്ത്യ. ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 130 കോടി രൂപയുടെ നിക്ഷേപമാണ് പിടിസി ഇന്ത്യ ലിമിറ്റഡില്‍ നടത്തിയിരിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 3,280 കോടി രൂപയാണ്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍-കാപ്പ്, ടാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍വെസ്‌കോ ഇന്ത്യ കോണ്‍ട്രാ, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍-കാപ്പ് ഫണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റോക്കില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 112.90 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 144.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 53.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 6.99. ഡിവിഡന്റ് യീല്‍ഡ് 6.72 ശതമാനം.

 
അരവിന്ദ് ലിമിറ്റഡ്

അരവിന്ദ് ലിമിറ്റഡ്

ലാല്‍ഭായി ഗ്രൂപ്പിന് കീഴിലുള്ള തുണിത്തര നിര്‍മാതാക്കളാണ് അരവിന്ദ് ലിമിറ്റഡ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 301 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയില്‍ നടത്തിയിരിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അരവിന്ദ് ലിമിറ്റഡിന്റെ വിപണി മൂല്യം 3,045 കോടി രൂപയാണ്.

എച്ച്എസ്ബിസി മിഡ്-കാപ്പ്, ക്വാണ്ട് ടാക്‌സ്, മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ്പ് യോജന എന്നീ ഫണ്ടുകള്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റോക്കില്‍ പുതിയ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 120.30 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 146.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 41.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 21.92.

കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി

കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി

കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന് കീഴിലുള്ള സുപ്രധാന പ്രസ്ഥാനങ്ങളില്‍ ഒന്നാണ് കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി. എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് കമ്പനി പ്രശസ്തം. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി 462 കോടി രൂപയുടെ നിക്ഷേപമാണ് കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനിയില്‍ നടത്തിയിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 2,753 കോടി രൂപയാണ്. ടാറ്റ സ്‌മോള്‍-കാപ്പ്, പിജിഐഎം ഇന്ത്യ സ്‌മോള്‍-കാപ്പ്, ഡിഎസ്പി ഇന്ത്യ ടൈഗര്‍, ക്വാണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉള്‍പ്പെടുള്ളവര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്‌റ്റോക്കില്‍ പുതുതായി നിക്ഷേപം നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച്ച 444.05 രൂപയിലാണ് കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 476.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 135.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 33.78. ഡിവിഡന്റ് യീല്‍ഡ് 0.81 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X