അവസാന അര മണിക്കൂറിനിടെ നേരിട്ട കടുത്ത വില്‍പ്പന സമ്മര്‍ദം കാരണമാണ് കഴിഞ്ഞ ദിവസം പ്രധാന സൂചികകള്‍ക്ക് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. പ്രധാനമായും ഇന്‍ഡക്സ് ഹെവിവെയിറ്റ് ഓഹരികളായ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസിലേയും തിരിച്ചടിയാണ് നിഫ്റ്റിയെ വളരെ നിര്‍ണായകമായ 200-ഡിഎംഎ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യാന്‍ ഇടയാക്കിയത്. 200-ഡിഎംഎ നിലവാരം തകര്‍ക്കപ്പെടുന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ടെങ്കിലും 16,900- 16,800 നിലവാരങ്ങളില്‍ നിക്ഷേപ താത്പര്യം ഉയര്‍ന്നുവരാം. നേരത്തെ നടന്ന വലിയ റാലിയുടെ 50 ശതമാനം റീട്രേസ്മെന്റ് നിലവാരമാണ് 16,900. അതിനാല്‍ ഈ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ നിഫ്റ്റി ശ്രമിക്കും.
ഇതിനോടൊപ്പം ഡെറിവേറ്റീവ് വിഭാഗത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, വിപണി ഇപ്പോള്‍ ഒരു ഓവര്‍സോള്‍ഡ് മേഖലയിലാണ് നില്‍ക്കുന്നത്. ഇതുകാരണം എപ്പോള്‍ വേണമെങ്കിലും ഒരു ഷോര്‍ട്ട് കവറിംഗ് റാലി സംഭവിക്കാം. തുടര്‍ച്ചയായി 5 ദിവസമാണ് വിപണി നഷ്ടം രേഖപ്പെടുത്തിയത്. അതിനാല്‍ 16.900- 16,800 നിലവാരം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിഫ്റ്റി 17,150- 17,300 നിലവാരത്തിലേക്ക് കുതിക്കാനുള്ള ശ്രമം നടത്തും. 17,500 ആണ് നിലവിലെ പ്രധാന പ്രതിരോധ മേഖല. വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ക്രൂഡ് ഓയില്‍ വില ഉയരുന്നതും യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കയുമാണ് വിപണിയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നത്.
ജാഷ് എന്‍ജിനീയറിംഗ്
ജലസംഭരണികളിലെ ഗേറ്റ്, ഗ്രില്‍, വാല്‍വ് പോലുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജാഷ് എന്‍ജിനീയറിംഗ് (NSE : JASH). കഴിഞ്ഞ ദിവസം 701 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 850 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിച്ചുയരാം. ഇതിലൂടെ 21 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 620 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു.
9 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചു. ഇതിനോടൊപ്പം ഓഹരിയിലെ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും അനുകൂല ഘടകമാണ്.
ജംമ്ന ഓട്ടോ ഇന്‍ഡസ്ട്രീസ്
പ്രമുഖ വാഹനാനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയാണ് ജംമ്ന ഓട്ടോ ഇന്‍ഡസ്ട്രീസ് (BSE: 520051, NSE: JAMNAAUTO). ചൊവ്വാഴ്ച 107.30 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 121 രൂപ ലക്ഷ്യമാക്കി ഈ ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 101 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു.
200-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് ശക്തമായി മുന്നേറുകയാണ്. നിലവിലെ പ്രധാന മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
സതേണ്‍ പെട്രോകെമിക്കല്‍സ്
ഫെര്‍ട്ടിലൈസര്‍ മുതല്‍ ഫാര്‍മ വിഭാഗത്തിലെ വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സതേണ്‍ പെട്രോകെമിക്കല്‍സ് (BSE: 590030, NSE: SPIC). കഴിഞ്ഞ ദിവസം 80.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 94 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കുള്ളില്‍ 17 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 73.5 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഓഹരിയില്‍ ശക്തമായ കുതിപ്പ് ദൃശ്യമാണ്. ചാര്‍ട്ടിലെ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ഇത് സാധൂകരിക്കുന്നു. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ടും കാണാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications