കഴിഞ്ഞ ദിവസം 200-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് നഷ്ടത്തില്‍ നിന്നും നേട്ടത്തിലേക്ക് പ്രധാന സൂചികകള്‍ ഒറ്റക്കുതിപ്പാണ് നടത്തിയത്. നിഫ്റ്റി താഴ്ന്ന നിലവാരത്തില്‍ നിന്നും 320 പോയിന്റും ബാങ്ക്-നിഫ്റ്റി 1,000 പോയിന്റുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയാണ് സൂചികകള്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ 100-ഡിഎംഎയായ 17,350 നിലവാരത്തില്‍ നിന്നും ബ്രേക്കൗട്ടിനുള്ള സാധ്യത ശക്തമാണ്. ഈ നിലവാരം മറികടന്നാല്‍ 17,490- 17,800 നിലവാരത്തിലേക്കുള്ള റാലി പ്രതീക്ഷിക്കാം.
മറിച്ചാണെങ്കില്‍ 17,000 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. ഇതിന് താഴെ നിര്‍ണായകമായ 16,800 നിലവാരത്തിലും പിന്തുണ പ്രതീക്ഷിക്കാം. സമാനമായി ബാങ്ക്-നിഫ്റ്റി സൂചികയ്ക്ക് 36,600- 37,000 നിലവാരം ഭേദിക്കാനായാല്‍ ശക്തമായ ഷോര്‍ട്ട് കവറിംഗ് റാലി പ്രതീക്ഷിക്കാം. മറിച്ച് 35,000 നിലവാരമായിരിക്കും നിര്‍ണായക സപ്പോര്‍ട്ട് മേഖല. എന്തായാലും ആഗോള ഘടകങ്ങള്‍ ചെറുതായെങ്കിലും അനുകൂലമാകുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ബ്രോക്കറേജ് സ്ഥാപനമായ സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട്, അടുത്ത 2- 3 ആഴ്ചയ്ക്കുള്ളില്‍ ചുരുങ്ങിയത് ഇരട്ടയക്കത്തില്‍ നേട്ടം നല്കാന് സാധിക്കുന്ന 3 ഓഹരികള്‍ നിര്‍ദേശിച്ചത് താഴെ ചേര്‍ക്കുന്നു.
1) ഇന്റലക്ട് ഡിസൈന്‍ അറീന
മിഡ് കാപ് സോഫ്റ്റ്വയര് കമ്പനിയായ ഇന്റലക്ട് ഡിസൈന്‍ അറീന ഓഹരികള്‍ കഴിഞ്ഞ ദിവസം 819 രൂപയിലാണ് ക്ലോ്സ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 16 ശതമാനം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 750 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഓഹരിയുടെ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ ഫോര്മേഷന് ഭേദിച്ചു കൊണ്ടുള്ള മുന്നേറ്റം ദൃശ്യമാണ്.
2) ഷാലെറ്റ് ഹോട്ടല്‍സ്
സ്മോള്‍ കാപ് വിഭാഗത്തിലുള്ള ഹോട്ടല്‍ ശൃംഖലാ ഓഹരിയായ ഷാലെറ്റ് കഴിഞ്ഞ ദിവസം 13 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 304-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 350 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന്് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 15 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 275 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ ബുള്ളിഷ് ട്രെന്‍ഡ് സൂചിപ്പിക്കുംവിധം ബുള്ളിഷ് കപ്പ് & ഹാന്‍ഡില്‍ ഫോര്‍മേഷനില്‍ നിന്നുള്ള ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട്.
3) സുന്ദരം ഫാസ്റ്റ്നേര്‍സ്
മിഡ് കാപ് ഓഹരിയായ സുന്ദരം ഫാസ്റ്റ്നേര്‍സ് ചൊവ്വാഴ്ച 892 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 990 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 11 ശതമാനം ലാഭം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 830 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 5 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയുടെ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ ഫോര്‍മേഷനില്‍ നിന്നും ബ്രേക്കൗട്ടിന് തുടക്കമിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications