സമീപകാലത്ത് ബാങ്കിംഗ് ഓഹരികളില്‍ ഉണര്‍വ് പ്രകടമാണ്. ജൂണില്‍ ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ആഭ്യന്തര വിപണിയെ അതിവേഗം കരകയറുന്നതിന് സഹായിച്ചത് ബാങ്കിംഗ് ഓഹരികളിലെ കുതിപ്പായിരുന്നു.
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നിഫ്റ്റിയും സെന്‍സെക്സും 1.70 ശതമാനം നേട്ടം മാത്രം രേഖപ്പെടുത്തുമ്പോള്‍ ബാങ്ക് നിഫ്റ്റിയാകട്ടെ 16 ശതമാനത്തോളം നേട്ടമാണ് കരസ്ഥമാക്കിയത്. ഇത്തരത്തില്‍ 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടന്ന ഒരു സ്മോള്‍ കാപ് ബാങ്കിംഗ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
കര്‍ണാടക ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ പന്ത്രണ്ടാമത്തെ വലിയ ബാങ്കിംഗ് സ്ഥാപനമാണ് മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണടാക ബാങ്ക്. 1924-ലാണ് ആരംഭം. 850-ലേറെ ശാഖകളും ആയിരത്തോളം എടിഎമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.2 കോടി ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെത്തിക്കുന്നു. കോര്‍ ബാങ്കിംഗ് ഉള്‍പ്പെടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കെബിഎല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന ധനകാര്യ മേഖലയ്ക്ക് പുറമെയുള്ള ഉപകമ്പനിയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂല്യമേറിയ ഓഹരി
നിലവില്‍ കര്‍ണാടക ബാങ്കിന്റെ വിപണി മൂല്യം 2,650 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 228 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയുടെ രണ്ട് ഇരട്ടിയിലേറെയാണ് എന്നതും ശ്രദ്ധേയം. അതുപോലെ സ്വകാര്യ ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 25.47 ശതമാനത്തില്‍ നില്ക്കുമ്പോള് കര്‍ണാടക ബാങ്കിന്റേത് 5.35 മടങ്ങില്‍ മാത്രമാണ്. അതിനാല്‍ ദീര്‍ഘകാലയളവിലേക്കുള്ള നിക്ഷേപത്തിനും കര്‍ണാടക ബാങ്കിന്റെ ഓഹരികള്‍ മികച്ച അവസരമാണ് നല്‍കുന്നതെന്ന് കരുതാം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് ശതമാനമാണ്.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കര്‍ണാടക ബാങ്ക് നേടിയ വരുമാനം 1,629 കോടിയും അറ്റാദായം 114 കോടിയുമാണ്. അതേസമയം കഴിഞ്ഞയാഴ്ച 84 രൂപ നിലവാരത്തിലായിരുന്നു കര്‍ണാടക ബാങ്ക് ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 11 ശതമാനവും മൂന്ന് മാസത്തിനിടെ 30 ശതമാനം നേട്ടവും ഈ സ്മോള്‍ കാപ് ബാങ്കിംഗ് ഓഹരി കരസ്ഥമാക്കി. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് കര്‍ണാടക ബാങ്ക് ഓഹരി ഇപ്പോഴുള്ളത്. ഇതേകാലയളവിലെ താഴ്ന്ന വില 55.20 രൂപയുമാണ്.
അനുകൂല ഘടകം
കര്‍ണാടക ബാങ്ക് ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടുകളില്‍ ബ്രേക്കൗട്ട് പ്രകടമാണ്. 5 വര്‍ഷ കാലയളവിലെ 'ഫോളിങ് ട്രെന്ഡ്ലൈന് സപ്പോര്‍ട്ട്' മേഖലയില്‍ നിന്നും ഉയര്‍ന്ന ഓഹരി ഇടപാടുകളോടെയാണ് ബ്രേക്കൗട്ട് എന്നത് കുതിപ്പിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും മൊമന്റം സൂചകങ്ങള്‍ ഹ്രസ്വകാലയളവിലേക്ക് 'ഓവര്‍ബോട്ട്' (Overbougth) കാണിക്കുന്നതിനാല്‍ ചെറിയ തിരുത്തലോ സ്ഥരിതയാര്ജിക്കലിനോ സാധ്യതയുണ്ട്. എങ്കില്‍ 75 നിലവാരത്തിലേക്ക് ഓഹരി എത്തുകയാണെങ്കില്‍ മികച്ച ഹ്രസ്വകാല വ്യാപരത്തിനുള്ള അവസരമാണത്.
ലക്ഷ്യവില 100
അടുത്തിടെയായി ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഈയൊരു പശ്ചാത്തലത്തില്‍ കര്‍ണാടക ബാങ്ക് (BSE : 532652, NSE : KTKBANK) ഓഹരികള്‍ക്ക് അടുത്ത 3 മാസക്കാലയളവില്‍ 100 രൂപ നിലവാരത്തിലേക്ക് ഉയരാനായേക്കും എന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് സൂചിപ്പിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 75 രൂപ നിലവാരത്തിന് താഴേക്ക് ഓഹരി വീണുപോയാല്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications