വിപണിയില്‍ അപ്രതീക്ഷിത കുതിപ്പ് തുടരുകയാണ്. അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ചിത്രം തെളിഞ്ഞതും ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക് വീണതും പോലുള്ള അനുകൂല ആഗോള ഘടകങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെ വിജയം തുടങ്ങിയ ആഭ്യന്തര ഘടകങ്ങളുമൊക്കെ വിപണിയുടെ കുതിപ്പിന് കരുത്തേകുന്നു. മാര്‍ച്ച് ആദ്യവാരം സമീപകാല താഴ്ച രേഖപ്പെടുത്തിയ പ്രധാന സൂചികകള്‍ ഇതിനോടകം 10 ശതമാനത്തോളം മുന്നേറിക്കഴിഞ്ഞു. തിരുത്തല്‍ നേരിട്ട ഓഹരികളിലും കുതിപ്പ് പ്രകടമാണ്. ഇത്തരത്തില്‍ മുന്നേറ്റത്തിനൊരുങ്ങുന്ന 4 ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
1) ടെക് മഹീന്ദ്ര
ഐടി സേവന രംഗത്തുള്ള വന്‍കിട ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). വ്യാഴാഴ്ച 1,494 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 1,480- 1,505 രൂപ നിലവാരത്തിനിടെയില് നിന്നും ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3 മാസത്തിനുള്ളില്‍ 1,690 രൂപയിലേക്ക് ടെക് മഹീന്ദ്ര ഉയര്‍ന്നേക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,328 രൂപയില്‍ ക്രമീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 52 ആഴ്ച കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 1,838 രൂപയും കുറഞ്ഞ വില 937 രൂപയുമാണ്.
2) ഗ്രാഫൈറ്റ് ഇന്ത്യ
ഗ്രാഫൈറ്റ്, കാര്‍ബണ്‍ ഇലക്ട്രോഡുകളും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഗ്രാഫൈറ്റ് ഇന്ത്യ (BSE: 509488, NSE: GRAPHITE). വ്യാഴാഴ്ച 492 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 490- 510 രൂപ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരി 568 രൂപ വരെ എത്തിയേക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 442 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 816 രൂപയും കുറഞ്ഞ വില 396 രൂപയുമാണ്.
3) ഭാരത് ഇലക്ട്രോണിക്സ്
പൊതുമേഖലയില്‍ പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബെല്‍ (BSE: 500049, NSE: BEL). കഴിഞ്ഞ ദിവസം 209 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 210-217 രൂപ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരി 245 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 192 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 228 രൂപയും കുറഞ്ഞ വില 116 രൂപയുമാണ്.
4) സീമന്‍സ്
പ്രശസ്ത ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയാണ് സീമന്‍സ് (BSE: 500550, NSE: SIEMENS). വ്യാവസായിക, ഡിജിറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഗതാഗത, ഊര്‍ജ രംഗങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച 2,381 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2,350- 2,385 രൂപ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3 മാസത്തിനുള്ളില്‍ 2,740 രൂപ വരെ ഓഹരിയെത്താം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,135 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 2,577 രൂപയും കുറഞ്ഞ വില 1,718 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications