അടുത്തിടെയുണ്ടായ കുതിച്ചു ചാട്ടത്തിനു ശേഷം പ്രധാന സൂചികയായ നിഫ്റ്റി 18,150 നിലവാരത്തില്‍ പ്രതിരോധം നേരിടുന്നുണ്ട്. ഇതിനോടൊപ്പം നിക്ഷേപകര്‍ ലാഭമെടുപ്പിനും തുനിഞ്ഞതോടെ നിഫ്റ്റിയില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായി. നിലവില്‍ 17,800 നിലവാരത്തിലാണ് ആദ്യ പിന്തുണ പ്രതീക്ഷിക്കാനാവുക. ഇതിനു താഴെ 17,600- 17,500 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് മേഖലയായും വര്‍ത്തിക്കുന്നുണ്ട്.
അതേസമയം, സൂചിക വീണ്ടും മുന്നേറി 18,150 നിലവാരത്തിലെ പ്രതിരോധം ഭേദിച്ച് ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ നിഫ്റ്റിയില്‍ പുതിയൊരു സര്‍വകാല റെക്കോഡ് നിലവാരം കൂടി രേഖപ്പെടുത്താനുള്ള കളമൊരുങ്ങും. ഇതിനിടെ 18,350-ല്‍ ഒരു പ്രതിരോധ കടമ്പ കടക്കേണ്ടതുണ്ട്. നിലവില്‍ വിപണിയിലെ സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമാണ്. എങ്കിലും വിദേശ നിക്ഷേപകരുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ ലോങ് പൊസിഷനുകള്‍ 75 ശതമാനത്തിന് മുകളില്‍ നില്ക്കുന്നതു കൊണ്ട് ഒരു ലാഭമെടുപ്പിനുള്ള സാധ്യത നിലനില്ക്കുന്നു. ഇത്തരത്തില്‍ സൂചിക താഴേക്കിറങ്ങുന്നു എങ്കില്‍ വീണ്ടും വാങ്ങിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനമായ സ്വസ്തിക ഇന്വസ്റ്റ്മാർട്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ടാറ്റ പവര്‍
ഊര്‍ജ ഉത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് കാപ് കമ്പനിയാണ് ടാറ്റ പവര്‍ (BSE: 500400, NSE: TATAPOWER). ചൊവ്വാഴ്ച 274 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 315 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 15 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 255 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. 6 മാസത്തോളം നീണ്ട വില സ്ഥിരതയാര്‍ജിക്കലിനു ശേഷം സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണിലുള്ള ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്.
തെര്‍മാക്സ്
പരിസ്ഥിതി, കെമിക്കല്‍, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വിവിധ എന്‍ജിനീയറിംഗ് സംവിധാനങ്ങളൊരുക്കുന്ന മിഡ് കാപ് കമ്പനിയാണ് തെര്‍മാക്സ് ലിമിറ്റഡ് (BSE: 500411, NSE: THERMAX). കഴിഞ്ഞ ദിവസം 2013 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 2,300 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കകം 14 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,880 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ വ്യക്തമായ കുതിപ്പ് ദൃശ്യമാണ്.
ഭാരത് ഇലട്രോണിക്സ്
വ്യോമയാന, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഭാരത് ഇലട്രോണിക്സ് (BSE: 500049, NSE: BEL). ചൊവ്വാഴ്ച 205 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 245 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 205 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥിരതയാര്‍ജിക്കുകയായിരുന്നു. ബുള്ളിഷ് കപ് & ഹാന്‍ഡില്‍ പാറ്റേണിലുള്ള ബ്രേക്കൗട്ട് ഓഹരിയുടെ ചാര്‍ട്ടില്‍ ദൃശ്യമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications