റഷ്യ- ഉക്രൈന് സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാറിമറിഞ്ഞതാണ് വിപണിയെ വീണ്ടും പിടിച്ചുലച്ചത്. കൂടുതല്‍ സേനയെ പിന്‍വലിക്കുമെന്ന് റഷ്യ അറിയിച്ചതായുള്ള വാര്‍ത്തകള്‍ ഒരു ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മറുഭാഗത്ത് റഷ്യ കൂടുതല്‍ സേനയെ വിന്യസിക്കുകയാണെന്ന അമേരിക്ക- നാറ്റോ സഖ്യത്തിന്റെ ആരോപണവും അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ഇതോടെ ആഭ്യന്തര വിപണികളും ചാഞ്ചാട്ടത്തിന്റെ പാതയിലായി. ഒടുവില്‍ നിഫ്റ്റി 30 പോയിന്റും സെന്‍സെക്സ് 145 പോയിന്റും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇതോടെ ദിവസ ചാര്‍ട്ടില്‍ നിഫ്റ്റി ബെയറിഷ് കാന്‍ഡിലാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ കുതിപ്പിന് പിന്നാലെ തുടര്‍ന്ന് വാങ്ങുന്നതില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിഞ്ഞതും സമ്മിശ്ര സൂചനയാണ് നല്‍കുന്നത്. 17,300 നിലവാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കില്‍ ആദ്യ ഘട്ടത്തില്‍ 17,500-ഉം രണ്ടാം ഘട്ടത്തില്‍ 17,777 നിലവാരവും പരീക്ഷിക്കപ്പെടം. അതുപോലെ 17,200-ലും 17,100-ലും പിന്തുണ പ്രതീക്ഷിക്കാം. നിലവിലെ സൂചനകള്‍ പ്രകാരം സൂചിക ഒരു റേഞ്ചിനുള്ളില്‍ നിന്ന് ട്രേഡ് ചെയ്യപ്പെടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
അതേസമയം, ബാങ്ക് നിഫ്റ്റി താരതമ്യേന കൂടുതല്‍ ചാഞ്ചാട്ടം അനുഭവപ്പെടാം. ഇതിനിടെ ഫെബ്രുവരി 14-ന് സൃഷ്ടിച്ച ബെയറിഷ് ഗ്യാപ് നികത്തിയിട്ടുണ്ട്. എങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ തങ്ങാന്‍ സൂചികയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് 38,000 നിലവാരത്തിന് താഴെയാണ് ക്ലോസ് ചെയ്തത്. പി.എസ്.യു ബാങ്ക് ഓഹരികളുടെ സൂചികയാണ് മറ്റുള്ളവയേക്കാള്‍ പിറകോട്ടടിച്ചത്. എങ്കിലും ഈ വിഭാഗത്തിലെ മികച്ച ഓഹരികളില്‍ നിക്ഷേപം നടത്താമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇതിനിടെ അടുത്ത 2- 3 ആഴ്്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ജെഎസ്ഡബ്ല്യൂ എനര്‍ജി
കഴിഞ്ഞ ദിവസം 331.20 രൂപയിലാണ് ഊര്‍ജോത്പാദന, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് കാപ് കമ്പനിയായ ജെഎസ്ഡബ്ല്യൂ എനര്‍ജി (BSE: 533148, NSE-BE : JSWENERGY) ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 360 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ട്രസ്റ്റ്ലൈന് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ 10 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 310 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ 3 മാസത്തെ കണ്സോളിഡേഷന് ശേഷം ഓഹരിയില്‍ വോളിയത്തോട് കൂടിയുള്ള ബ്രേക്ക്ഔട്ട് സംഭവിച്ചിരുന്നു.
2) യുഫ്ലെക്സ്
പാക്കേജിങ് മേഖലയില്‍ ആഗോള തലത്തില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് യുഫ്ലെക്സ് (BSE: 500148, NSE : UFLEX). കഴിഞ്ഞ ദിവസം 563.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ട്രസ്റ്റ്ലൈന് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ 15 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 500 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ട്രസ്റ്റ്ലൈന് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications