മൊമന്റം ട്രേഡിങ്; ടാറ്റ ഗ്രൂപ്പും മലയാളി കമ്പനിയും ഉള്‍പ്പെടെ ഹ്രസ്വകാലത്തേക്കുള്ള 5 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കോവിഡ് പ്രതിദിന രോഗനിരക്ക് മൂന്ന് ലക്ഷത്തോളം എത്തിയിട്ടും അതൊന്നും ഗൗനിക്കാതെ ഓഹരി വിപണി മുന്നോട്ട് കുതിക്കുകയാണ്. രോഗികള്‍ക്കിടെയിലെ താഴ്ന്ന ആശുപത്രി പ്രവേശനവും മരണ നിരക്കും തീര്‍ച്ചയായും ആശ്വാസമേകുന്ന ഘടകമാണ്. അതേസമയം, വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കുന്നതാണ് ദൃശ്യമാകുന്നത്. വെള്ളിയാഴ്ച സൂചികകള്‍ അല്‍പ്പം പിന്നോക്കം പോയെങ്കിലും ഭൂരിഭാഗം ഓഹരികളും നേട്ടത്തിൽ അവസാനിച്ചത് സമീപ ഭാവിയിലെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1) ജിഎന്‍എഫ്‌സി

1) ജിഎന്‍എഫ്‌സി

പ്രമുഖ കാര്‍ഷിക വള നിര്‍മാതാക്കളാണ് ഗുജറാത്ത് നര്‍മദവാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് (ജിഎന്‍എഫ്സി) ലിമിറ്റഡ്. നര്‍മദ ബ്രാന്‍ഡിന് കീഴില്‍ യൂറിയ, അമോണിയം നൈട്രോ ഫോസ്ഫേറ്റ്, കാല്‍സ്യം അമോണിയം നൈട്രേറ്റ് എന്ന വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ കെമിക്കല്‍, പെട്രോകെമിക്കല്‍ ബിസിനസ് സംരംഭങ്ങളുമുണ്ട്. അടുത്തിടെ തിരുത്തല്‍ നേരിട്ട ഓഹരി 390 നിലവാരത്തില്‍ പിന്തുണയാര്‍ജിച്ച് വളരെ വേഗം പൂര്‍വ നിലയിലേക്ക് മടങ്ങിയെത്തി. ചാര്‍ട്ടില്‍ ദൃശ്യമാകുന്ന ഹയര്‍ ബോട്ടം ഫോര്‍മേഷന്‍ ഹ്രസ്വകാല കുതിപ്പിനെ സൂചിപ്പിക്കുന്നു. നിലവില്‍ 496 രൂപയില്‍ നില്‍ക്കുന്ന ജിഎന്‍എഫ്‌സി (BSE: 500670, NSE: GNFC) 525 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 470 രൂപയാണ്.

Also Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോAlso Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ

2) ടാറ്റ സ്റ്റീല്‍

2) ടാറ്റ സ്റ്റീല്‍

114 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള പ്രമുഖ സ്റ്റീല്‍ ഉത്പാദക കമ്പനിയാണ് ടാറ്റാ സ്റ്റീല്‍ (BSE: 500470, NSE: TATASTEEL). ലോകത്ത് തന്നെ ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള സ്റ്റീല്‍ കമ്പനിയാണിത്. ഓഗസ്റ്റിലെ 1,500 നിലവാരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ട് ഇക്കഴിഞ്ഞ ഡിസംബറോടെ 1,063 രൂപ നിലവാരത്തിലേക്കെത്തിയിരുന്നു. കുറച്ചു നാളുകളായി 1,199- 1,063 രൂപയ്ക്കിടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയോടെ ഓഹരിയില്‍ വലിയ തോതിലുള്ള ഇടപാടുകളുടെ പിന്‍ബലത്തില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചു. നിലവില്‍ 20, 50 ഡിഎംഎയ്ക്ക് മുകളിലാണ്. തിങ്കളാഴ്ച രാവിലെ 1.210 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും 1,380 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 1,140-ല്‍ ക്രമീകരിക്കണം.

3) യൂണൈറ്റഡ് സ്പരിറ്റ്‌സ്

3) യൂണൈറ്റഡ് സ്പരിറ്റ്‌സ്

വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ മദ്യ നിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (BSE: 532432, NSE: MCDOWELL-N). ഇന്ത്യന്‍, സ്‌കോച്ച് വിസ്‌കികള്‍, വൈ്ന്‍, വോഡ്ക, റം, ബ്രാണ്ടി, ബിയര്‍ എന്നി വിഭാഗങ്ങളിലായി 140 ബ്രാന്‍ഡുകളില്‍ മദ്യം നിര്‍മിക്കുന്നു. കുറച്ചു നാളുകളായി 850- 900 റേഞ്ചിനുള്ളിലാണ് വ്യാപാരം. ഓഹരിയുടെ ഡെയ്‌ലി ചാര്‍ട്ടില്‍ ഡബിള്‍ ബോട്ടം ഫോര്‍മേഷന്‍ ദൃശ്യമായിട്ടുണ്ട്. അടുത്തിടെ 900 നിലവാരം വളരെധികം വോളിയത്തോടെ ഭേദിച്ചു. നിലവില്‍ 950 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും 1,010 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സറ്റോപ് ലോസ് 910-ല്‍ ക്രമീകരിക്കണം.

4) ഐആര്‍സിടിസി

4) ഐആര്‍സിടിസി

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അഥവാ ഐആര്‍സിടിസി (BSE: 542830, NSE: IRCTC) ഓഹരികള്‍ ഭേദപ്പെട്ട ഹ്രസ്വകാല കുതിപ്പ് കാണിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി ഓഹരി വിലയുടെ ചാര്‍ട്ടില്‍ ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണ്‍ സൃഷ്ടിക്കുകയാണ്. ഇതിനോടകം 1,270-ല്‍ നിന്നും 750-ലേക്ക് തിരുത്തല്‍ നേരിട്ടു. തുടര്‍ന്ന് 750-ല്‍ നിന്നും പിന്തുണയാര്‍ജിച്ച ശേഷം ചെറിയ റേഞ്ചിനുള്ളിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച 878 നിലവാരം ഭേദിച്ച് ഓഹരിക്ക് മുന്നേറാനായി്. തിങ്കളാഴ്ച രാവിലെ 910 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും 1,000 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 860-ല്‍ ക്രമീകരിക്കണം.

Also Read: 450% ഇടക്കാല ലാഭവിഹിതം; ഈ മിഡ് കാപ് പവര്‍ സ്റ്റോക്ക് ഇനി കുതിക്കും; വാങ്ങുന്നോ?Also Read: 450% ഇടക്കാല ലാഭവിഹിതം; ഈ മിഡ് കാപ് പവര്‍ സ്റ്റോക്ക് ഇനി കുതിക്കും; വാങ്ങുന്നോ?

5) ശോഭ

5) ശോഭ

മലയാളിയായ പിഎന്‍സി മേനോന്‍ 1995-ല്‍ തുടക്കമിട്ട കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ശോഭ ലിമിറ്റഡ് (BSE: 532784, NSE: SOBHA). വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍, ബോഷ്, ബയോകോണ്‍, താജ്, ഐടിസി ഗ്രൂപ്പ് ഹോട്ടലുകള്‍ക്കു വേണ്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിലൂടെ പ്രശ്‌സ്തിയിലേക്കെത്തി. ഇന്ന് രാജ്യത്തെ കെട്ടിട നിര്‍മാണ മേഖലയിലെ മുന്‍നിര കമ്പനിയാണ് ശോഭ ലിമിറ്റഡ്. അടുത്തിടെയായി ഓഹരി സ്ഥിരമായി 20, 50 എസ്എംഎ നിലവാരത്തിന് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നിലവില്‍ 940 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇവിടെ നിന്നും 980 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. സ്‌റ്റോപ് ലോസ് 800-ല്‍ ക്രമീകരിക്കണം.

Also Read: വമ്പന്‍ വിലക്കുറവില്‍ 3 യുഎസ്, ബ്രിട്ടീഷ് കമ്പനികള്‍; ഈ എംഎന്‍സി സ്‌റ്റോക്കുകള്‍ ഇനി വാങ്ങാമോ?Also Read: വമ്പന്‍ വിലക്കുറവില്‍ 3 യുഎസ്, ബ്രിട്ടീഷ് കമ്പനികള്‍; ഈ എംഎന്‍സി സ്‌റ്റോക്കുകള്‍ ഇനി വാങ്ങാമോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Momentum Trading Short Term Bullish On Tata Steel Sobha IRCTC GNFC United Spirits

Momentum Trading Short Term Bullish On Tata Steel Sobha IRCTC GNFC United Spirits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X