ടെക്നിക്കലായി പറയുവാ... 2 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ 3 ഓഹരികള്‍ പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാംക്ഷയോടെ കാത്തിരുന്ന എല്‍ഐസി ഓഹരിയുടെ ലിസ്റ്റിങ് ദുര്‍ബലമായിട്ടും വിപണിയില്‍ ആവേശക്കുതിപ്പ് പ്രകടമാണ്. 15,750 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് നിഫ്റ്റി ശക്തമായ പുള്‍ബാക്ക് റാലിയാണ് നടത്തുന്നത്. ആഗോള വിപണകളില്‍ പ്രകടമാകുന്ന ഉണര്‍വും ആഭ്യന്തര വിപണിയുടെ കുതിപ്പിന് പിന്‍ബലമേകുന്നുണ്ട്. ഇതിനോടൊപ്പം വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും വില്‍പനയുടെ തോത് കുറയുന്നതും ശുഭസൂചനയാണ്. എന്നിരുന്നാലും കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നതു വരെ നിലവിലെ കുതിപ്പിനെ ഷോര്‍ട്ട് കവറിംഗ് റാലിയായിട്ടാവും വിലയിരുത്തുക. ഇതിനിടെയിലും ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ 2-3 ആഴ്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

സുമിടോമോ കെമിക്കല്‍ ഇന്ത്യ

സുമിടോമോ കെമിക്കല്‍ ഇന്ത്യ

കാര്‍ഷകി മേഖലയിലേക്ക് വേണ്ട രാസവസ്തുക്കള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പോഷകാഹാരം, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും കൈകാര്യം ചെയ്യുന്ന ജപ്പാനീസ് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമാണ് സുമിടോമോ കെമിക്കല്‍ ഇന്ത്യ (BSE: 542920, NSE: SUMICHEM). ഈ മിഡ് കാപ് ഓഹരി രാവിലെ 452 രൂപയിലാണ് വ്യാപാരം ആരംഭിച്ചേക്കുന്നത്. ഈ നിലാവരത്തില്‍ നിന്നും 500 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 11 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 420 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു.

കാരണം: 100, 200- ദിവസ മൂവിങ് ആവറേജുകളില്‍ നിന്നും പിന്തുണയാര്‍ജിച്ചാണ് കുതിപ്പ്. കൂടാതെ ഓഹരിയുടെ പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും മുകളിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.

ജാഷ് എന്‍ജിനീയറിംഗ്

ജാഷ് എന്‍ജിനീയറിംഗ്

ജലസംഭരണികളിലെ ഗേറ്റ്, ഗ്രില്‍, വാല്‍വ് പോലുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജാഷ് എന്‍ജിനീയറിംഗ് (NSE: JASH). ഇന്ന് രാവിലെ 678 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 780 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിച്ചുയരാം. ഇതിലൂടെ 15 ശതമാനം ലാഭം നേടാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 620 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു.

കാരണം: ഓഹരിയില്‍ ബുള്ളിഷ് മൊമന്റം പ്രകടമാണ്. 50-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. 'ബുള്ളിഷ് ഫ്‌ലാഗ്' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് കഴിഞ്ഞ ദിവസം ദൃശ്യമായിരുന്നു.

Also Read: പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണമിതാണ്Also Read: പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണമിതാണ്

രൂപ & കമ്പനി

രൂപ & കമ്പനി

ടെക്‌സ്റ്റൈല്‍, റെഡിമെയ്ഡ് വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് സ്ഥാപനമാണ് രൂപ & കമ്പനി ലിമിറ്റഡ് (BSE: 533552, NSE: RUPA). ബുധനാഴ്ച രാവിലെ ഈ ഓഹരി 532 രൂപ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഈ നിലവാരത്തില്‍ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 505 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

കാരണം: ടെക്‌നിക്കല്‍ സൂചകങ്ങള്‍ ഓഹരിയില്‍ കുതിപ്പിനുള്ള സൂചനകളാണ് നല്‍കുന്നത്. ഓഹരിയുടെ 50, 100, 200-ഡിഎംഎ നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിച്ച ശേഷം 20-ഡിഎംഎ നിലവാരത്തിന് മുകളിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Momentum Trading Technical Picks: For Short Term Buy Sumitomo Chemical Jash Engg And Rupa Company

Momentum Trading Technical Picks: For Short Term Buy Sumitomo Chemical Jash Engg And Rupa Company
Story first published: Wednesday, May 18, 2022, 9:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X