കച്ചവടം പൊടിപൊടിച്ച് അംബാനിയും ടാറ്റയും! ഇന്ത്യയില്‍ ഏറ്റവുമധികം ലാഭം നേടുന്ന 10 കമ്പനികള്‍, നോക്കിവയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് പാദഫലങ്ങള്‍ക്കൊപ്പം 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാന കണക്കുകളും പൂര്‍ത്തിയായിരിക്കുകയാണ്. കോവിഡ് ഏല്‍പ്പിച്ച പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യന്‍ വ്യവസായരംഗം ഉയിര്‍ത്തേഴുന്നേല്‍ക്കുന്നതിനാണ് 2022 സാമ്പത്തിക വര്‍ഷം സാക്ഷ്യംവഹിച്ചത്. നാലാം പാദത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കമ്പനികളുടെ ലാഭ മാര്‍ജിനെ ബാധിച്ചെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഭൂരിഭാഗം കമ്പനികള്‍ക്കും സാധിച്ചിട്ടുണ്ടെന്നത് നേട്ടമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം മൊത്തലാഭം നേടിയ 10 കമ്പനികളെ താഴെ ചേര്‍ക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് (67,565 കോടി)

റിലയന്‍സ് ഇന്‍ഡസ്ട്രീസ് (67,565 കോടി)

രാജ്യത്ത് വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്നതും ഓയില്‍, റീട്ടെയില്‍, ടെലികോം, പെട്രോകെമിക്കല്‍സ്, ഗ്രീന്‍ എനര്‍ജി മേഖലകളിലെ അതികായനുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം കരസ്ഥമാക്കിയ കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 67,565 കോടിയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കരസ്ഥമാക്കിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനവാണ് ലാഭത്തില്‍ രേഖപ്പെടുത്തിയത്. വാര്‍ഷിക വിറ്റുവരവും മുന്‍ തവണത്തേക്കാള്‍ 48 ശതമാനം ഉയര്‍ച്ച നേടിയിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍ (41,100 കോടി)

ടാറ്റ സ്റ്റീല്‍ (41,100 കോടി)

ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്റ്റീല്‍ ഉത്പാദകരിലെ വമ്പന്മാരുമായ ടാറ്റ സ്റ്റീലാണ് ലാഭക്കണക്കില്‍ രണ്ടാമതെത്തിയത്. കമ്മോഡിറ്റി വിലകളിലുണ്ടായ വര്‍ധനവാണ് കമ്പനിക്ക് റെക്കോഡ് ലാഭം നേടിക്കൊടുത്തത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,100.16 കോടി രൂപയാണ് ടാറ്റ സ്റ്റീല്‍ കരസ്ഥമാക്കിയ മൊത്തലാഭം. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 423 ശതമാനം വര്‍ധയാണ്. ഇതോടെ ടിസിഎസിനെ മറികടന്ന് ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയെന്ന നേട്ടവും ടാറ്റ സ്റ്റീല്‍ കരസ്ഥമാക്കി. കമ്പനിയുടെ ആകെ വിറ്റുവരവില്‍ 57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ടിസിഎസ് (38,449 കോടി)

ടിസിഎസ് (38,449 കോടി)

ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നും രാജ്യത്തെ ഏറ്റവും വലിയ ഐടി സാങ്കേതിക സ്ഥാപനവുമാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. തുടര്‍ച്ചയായി ലാഭം നേടുന്ന കമ്പനി ഇത്തവണയും പതിവ് തെറ്റിക്കാതെ മികച്ച ലാഭം കരസ്ഥമാക്കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തലാഭം 38,449 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ വിറ്റുവരവും 17 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ ടാറ്റ ഗ്രൂപ്പ് ആരംഭിച്ച ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കു വേണ്ട പിന്തുണയും ടിസിഎസ് നല്‍കുന്നു.

Also Read: 'ഹൃഥിക്' എന്ന വന്‍മരം വീണു; ഇനി തെളിയുന്നത് 'ഭാരത്' ഓഹരികളുടെ സമയം!Also Read: 'ഹൃഥിക്' എന്ന വന്‍മരം വീണു; ഇനി തെളിയുന്നത് 'ഭാരത്' ഓഹരികളുടെ സമയം!

എച്ച്ഡിഎഫ്‌സി ബാങ്ക് (38,150 കോടി)

എച്ച്ഡിഎഫ്‌സി ബാങ്ക് (38,150 കോടി)

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യ ബാങ്കിംഗ് സ്ഥാപനവും സ്വകാര്യ മേഖലയിലെ മുന്‍നിരക്കാരനുമാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. പ്രവര്‍ത്തനത്തില്‍ മികവ് തെളിയിക്കപ്പെട്ടിട്ടുള്ള ബാങ്ക്, ഇത്തവണയും പാരമ്പര്യത്തിന് ചേരുംവിധമുള്ള 20 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്ഡിഎഫ്‌സി ബാങ്ക് നേടിയ മൊത്ത ലാഭം 38,150.90 കോടിയാണ്. ബാങ്കിന്റെ അടുത്തഘട്ടം വളര്‍ച്ച കൈവരിക്കുന്നതിനായി ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഭവന വായ്പാ രംഗത്തെ മുന്‍നിരക്കാരും ഗ്രൂപ്പ് സ്ഥാപനവുമായ എച്ച്ഡിഎഫ്‌സിയെ ഏറ്റെടുക്കുന്നതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ മൂല്യം ഇനിയുമുയരും.

എസ്ബിഐ (36,356 കോടി)

എസ്ബിഐ (36,356 കോടി)

ആസ്തിയുടെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയതും പഴക്കവുമുള്ള വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 36,356.17 കോടി രൂപയാണ് എസ്ബിഐ നേടിയ മൊത്ത ലാഭം. ഇതോടെ രാജ്യത്ത് ഏറ്റവും ലാഭം നേടുന്ന അഞ്ചാമത്തെ കമ്പനിയായി മാറി. വാര്‍ഷികാടിസ്ഥാനത്തില്‍ എസ്ബിഐയുടെ ലാഭത്തില്‍ 50 ശതമാനം വര്‍ധനയാണ് കാണിച്ചത്. കിട്ടാക്കടവും ഇതിലേക്കു വേണ്ട നീക്കിയിരിപ്പും വളരെയധികം കുറഞ്ഞതാണ് മികച്ച ലാഭം നേടാന്‍ ബാങ്കിനെ സഹായിച്ചത്.

Also Read: വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവയ്ക്കാംAlso Read: വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവയ്ക്കാം

ഐസിഐസിഐ ബാങ്ക്-
  • ഐസിഐസിഐ ബാങ്ക്- കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ മൊത്ത ലാഭം 25,783.83 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം വളര്‍ച്ച കൈവരിച്ചു. അടുത്തിടെയായി പ്രവര്‍ത്തന മികവ് കാണിച്ചതോടെ ഈ ബാങ്ക് ഓഹരി വീണ്ടും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
  • ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍- വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണിത്. 7.36 ലക്ഷം കോടി. എന്നാല്‍ ലാഭക്കണക്കില്‍ കമ്പനി ഏഴാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 24,491.04 കോടിയാണ് ഇന്ത്യന്‍ ഓയില്‍ മൊത്ത ലാഭം നേടിയത്.
വേദാന്ത-
  • വേദാന്ത- രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രധാന ഖനന കമ്പനിയാണ് വേദാന്ത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോഹങ്ങള്‍ക്കും കമ്മോഡിറ്റികള്‍ക്കും വില കുതിച്ചു കയറിയതോടെ വേദാന്തയും കൂടുതല്‍ ലാഭം നേടിയ കമ്പനികളുടെ മുന്‍നിരയിലേക്ക് കടന്നുവന്നു. 58 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 23,709 കോടിയാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത ലാഭം. വാര്‍ഷിക വിറ്റുവരവ് 51 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
  • ഇന്‍ഫോസിസ്- രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ മൊത്തലാഭം 14 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 22,146 കോടി രൂപ നേടി. വിറ്റുവരവില്‍ 21 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അടുത്തിടെയായി മിക്ക അളവുകോലിലും ഒന്നാമനായ ടിസിഎസിനെ മറികടക്കുന്നുണ്ട്. ഡിജിറ്റല്‍വത്കരണവും വമ്പന്‍ കരാറുകള്‍ നേടുന്നതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്‍ഫോസിസിനെ സഹായിക്കുന്നു.
ഐടിസി (15,485 കോടി)

ഐടിസി (15,485 കോടി)

നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസിക്ക് എഫ്എംസിജി, ഹോട്ടല്‍, പേപ്പര്‍, പാക്കേജിങ്, കാര്‍ഷിക, ഐടിയില്‍ അടക്കം 13 വിഭാഗങ്ങളിലായി ബിസിനസ് സംരംഭങ്ങളുണ്ട്. സിഗരറ്റ് വിപണിയില്‍ സമഗ്രാധിപത്യം പുലര്‍ത്തുന്ന കമ്പനിക്ക് എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി 22 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 15,485.65 കോടി രൂപ മൊത്തലാഭം നേടി. കമ്പനിയുടെ വിറ്റുവരവിലും 22 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സിഗരറ്റ്, ഹോട്ടല്‍ ബിസിനസുകള്‍ക്ക് ഉണര്‍വേകുന്നു.

Also Read: കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?Also Read: കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Most Profitable Companies In India: Ambani Tata Group Stocks Are On Top Of List Check Details

Most Profitable Companies In India: Ambani Tata Group Stocks Are On Top Of List Check Details
Story first published: Sunday, May 22, 2022, 18:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X