സമീപകാല തിരിച്ചടിയില്‍ നിന്നും വിപണികള്‍ ഏറെക്കുറെ കരകയറിക്കഴിഞ്ഞു. നിലവില്‍ സര്‍വകാല റെക്കോഡില്‍ നിന്നും പ്രധാന സൂചികകള്‍ 5 ശതമാനം മാത്രം അകലെയാണുള്ളത്. അടുത്തിടെ തിരുത്തല്‍ നേരിട്ടതും വ്യാവസായിക ഉണര്‍വ് കാണിക്കുന്ന മേഖലകളിലെ ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ സമീപ കാലയളവിലേക്ക് പരിഗണിക്കാവുന്ന റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ എന്ന ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് നിക്ഷേപത്തിന് നിര്‍ദേശിച്ചു.
റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ
അതിവേഗത്തില്‍ സേവനങ്ങള്‍ നല്കുന്ന ഭക്ഷണശാലകളുടെ ശൃംഖലയാണ് റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ ലിമിറ്റഡ്. 2014-ലാണ് തുടക്കം. നേരത്തെ ബര്‍ഗര്‍ കിങ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബര്‍ഗര്‍ കിങ് ബ്രാന്‍ഡിലുള്ള റെസ്റ്റോറന്റുകളുടെ നടത്തിപ്പിനും ഫ്രാഞ്ചൈസി നല്‍കുന്നതിനും അവകാശം നേടിയിട്ടുണ്ട്. രാജ്യത്താകമാനം വിവിധ നഗരങ്ങളിലായി 260 ഭക്ഷണശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
അനുകൂല ഘടകം
റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യയ്ക്ക് പറയത്തക്ക കടബാധ്യതകളില്ല. പ്രമോട്ടര്‍മാര്‍ ഓഹരികളൊന്നും ഈട് നല്‍കിയിട്ടുമില്ല. കമ്പനിയുടെ വരുമാനം ഓരോ പാദത്തിലും വര്‍ധന കാണിക്കുന്നു. പ്രവര്‍ത്തന ലാഭത്തിലും ലാഭമാര്‍ജിനിലും പുരോഗതി പ്രകടമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും കഴിഞ്ഞ 2 വര്‍ഷത്തിനിടെ മെച്ചപ്പെടുത്തി. വിദേശ നിക്ഷേപകര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും പ്രമോട്ടര്‍ വിഹിതം കുറച്ചതും ശ്രദ്ധേയമാണ്. അതേസമയം, ഭക്ഷണശാലകളുടെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യയുടെ (BSE: 543248, NSE: RBA) ഓഹരികളില്‍ 40.96 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. അടുത്തിടെ പ്രമോട്ടറുടെ ഓഹരി വിഹിതത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 31.73 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 5,555 കോടിയാണ്. സമീപകാലത്ത് ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 42.15 എന്ന നിരക്കിലാണ്.
സാമ്പത്തികം
കോവിഡിന് മുന്നേയുള്ള കാലഘട്ടത്തില്‍ റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യയുടെ വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 280 കോടിയാണ് കമ്പനിയുടെ വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 72 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തില്‍ അറ്റനഷ്ടം 15 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ നഷ്ടം 48 ശതമാനത്തോളം കുറവാണ് കാണിച്ചത്.
ലക്ഷ്യവില 150
വെള്ളിയാഴ്ച 112.75 രൂപയിലാണ് റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 150 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചത്. സമീപ കാലയളവില്‍ 34 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 189.70 രൂപയും കുറഞ്ഞ വില 95 രൂപയുമാണ്. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 12 ശതമാനത്തിലധികം വര്‍ധനയുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications