വരുന്ന വര്‍ഷത്തേക്കുള്ള 5 ബാങ്ക് ഓഹരികള്‍ ഇതാ; 64% ലാഭം നേടാം

2021-ലെ അവസാന വ്യാപാര ആഴ്ചയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ക്ക് ഏറിയ പങ്കും നിര്‍ണായക നിലവാരങ്ങള്‍ക്കു മുകളില്‍ തന്നെ നിലനില്‍ക്കാനായത് വിപണി തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്. 17,200-ന് മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാനായതോടെ ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള ചുവടു മാറ്റമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇതിനിടെ 2022 വര്‍ഷം കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ബാങ്ക് ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി.

എന്തുകൊണ്ട് ബാങ്കിംഗ് ഓഹരി ?

എന്തുകൊണ്ട് ബാങ്കിംഗ് ഓഹരി ?

പ്രധാന സൂചികകളില്‍ ബാങ്ക് നിഫ്റ്റിയാണ് ഏറ്റവും കൂടുതല്‍ തിരുത്തല്‍ നേരിട്ടത്. മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 30 ശതമാനം വരെയുള്ള കറക്ഷന്‍ സംഭവിച്ചു കഴിഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. നിലവില്‍ ബാങ്ക് നിഫ്റ്റിക്ക് 34,000 നിലവാരത്തില്‍ ശക്തമായ പിന്തുണയുണ്ടെന്നാണ് സൂചികയിലെ ഉണര്‍വ് കാണിക്കുന്നത്. രാജ്യത്തെ ജിഡിപി വീണ്ടും വളര്‍ച്ചാ വേഗം കൈവരിക്കുമെന്ന നിഗമനങ്ങളും കോവിഡ് പ്രതിസന്ധിക്കിടെയില്‍ പോലും നിഷ്‌ക്രയ ആസ്തികളിലുണ്ടായ കുറവും ഇതിനോടകം തിരുത്തല്‍ നേരിട്ടതുമൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്കിംഗ് ഓഹരികളെ ആകര്‍ഷകമാക്കുന്നു.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ (BSE : 532134, NSE : BANKBARODA). നൂറിലേറെ വിദേശ കേന്ദ്രങ്ങളില്‍ അടക്കം ശാഖകളുള്ള ബാങ്കിന്, 16.5 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇടപാടുകള്‍ ഉണ്ട്. തിങ്കളാഴ്ച 80.90 രൂപയിലാണ് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 130 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദേശം. ഇതിലൂടെ സമീപ ഭാവിയില്‍ 60 ശതമാനം നേട്ടം സ്വന്തമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 108 രൂപയും കുറഞ്ഞ വില 60.75 രൂപയമാണ്.

ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക്

രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക് (BSE : 532814, NSE : INDIANB). 1907-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കളുണ്ട്. 9 ലക്ഷം കോടി രൂപയിലധികമാണ് ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ബാങ്കിനുണ്ട്. നിലവില്‍ 141 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഇവിടെ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദേശം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 194.95 രൂപയും കുറഞ്ഞ വില 84.60 രൂപയുമാണ്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള പുതുതലമുറ ബാങ്കുകളില്‍ മുന്‍ നിരയിലുള്ളതാണ് മുംബൈ ആസ്ഥാനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE : 532187, NSE : INDUSINDBK). വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യ - ബ്രിട്ടീഷ് വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് ബാങ്കിന് തുടക്കമിട്ടത്. ആരംഭ മൂലധനത്തിന്റെ 40% നല്‍കിയതും വിദേശ ഇന്ത്യക്കാരായിരുന്നു. രാജ്യത്തെ 760 നഗരങ്ങളിലായി 2000-ലേറെ ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. നിലവില്‍ 852 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,400 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദ്ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 64 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 1,242 രൂപയും കുറഞ്ഞ വില 789 രൂപയുമാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

വിപണി മൂലധനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് ഐസിഐസിഐ ബാങ്ക് (BSE : 532174, NSE: ICICIBANK). എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്‍കുന്ന സ്ഥാപനത്തിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. ബാങ്കിന്റെ ഓഹരികളില്‍ 48 ശതമാനത്തോളം വിദേശ ധനകാര്യ സ്ഥാപനങ്ങളും 43 ശതമാനത്തോളം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമാണ്. നിലവില്‍ 735 രൂപ നിലവാരത്തിലാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 36 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 867 രൂപയും കുറഞ്ഞ വില 512 രൂപയുമാണ്.

കാനറാ ബാങ്ക്

കാനറാ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശസാല്‍കൃത ബാങ്ക് ആണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക് (BSE: 532483, NSE : CANBK). ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാന്‍ കഴിഞ്ഞതാണ് ബാങ്കിനെ ആകര്‍ഷകമാക്കുന്നത്. നിലവില്‍ 197 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഇവിടെ നിന്നും 270 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 37 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 247.60 രൂപയും കുറഞ്ഞ വില 120.15 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X